മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടി വെറും എംപി ഉദ്ഘാടനം ചെയ്യുകയോ...? കുമ്മനത്തിന്റെ ചോദ്യം
തിരുവനന്തപുരം: ആര് ശങ്കറിന്റെ പ്രതിമ അനാച്ഛാദന ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രിയെ ഴെിവാക്കിയപ്പോള് അത് വലിയ വിവാദമായിരുന്നു. പ്രോട്ടോകോള്‍ ലംഘനം ആരോപിച്ചാണ് അന്ന് കോണ്‍ഗ്രസ്സും സിപിഎമ്മും രംഗത്ത് വന്നത്. എന്നാല്‍ അതേ പ്രോട്ടോകോള്‍ പ്രശ്നം ഇപ്പോള്‍ ഉന്നയിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്.
രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനമാണ് വിഷയം. പരിപാടി ഉദ്ഘാടനം ചെയ്യുന്നത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാണ്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.
ഇതില്‍ എന്താണ് പ്രോട്ടോകോള്‍ പ്രശ്നം എന്നല്ലേ...

സോണിയ ഗാന്ധി
കോണ്‍ഗ്രസ് അധ്യക്ഷയാണ് സോണിയ ഗാന്ധി. പാര്‍ലമെന്റ് അംഗവും. അതിനപ്പുറത്തേയ്ക്ക് ഭരണഘടനാപരമായ ഒരു പദവിയും അവര്‍ വഹിയ്ക്കുന്നില്ല.

മുഖ്യമന്ത്രിയും എംപിയും
മുഖ്യമന്ത്രിയും എംപിയും ഒരു പൊതുചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ പ്രോട്ടോകോള്‍ പ്രകാരം മുഖ്യമന്ത്രിയ്ക്ക് തന്നെ ആകണം മുന്‍ഗണന എന്ന വാദമാണ് കുമ്മനം രാജശേഖരന് ഉന്നയിക്കുന്നത്.

രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട്
രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ 25-ാം വര്‍ഷിക ചടങ്ങും സ്ഥാപനം രാഷ്ട്രത്തിന് സമര്‍പ്പിയ്ക്കുന്ന ചടങ്ങും സോണിയ ഗാന്ധിയാണ് ഉദ്ഘാടനം ചെയ്യുന്നത്. പരിപാടിയില്‍ മുഖ്യമന്ത്രിയും പങ്കെടുക്കുന്നുണ്ട്. ഇതൊരു പ്രോട്ടോകോള്‍ പ്രശ്നമല്ലേ എന്നാണ് ചോദ്യം.

എന്തിന് ഇപ്പോള്‍
25 വര്‍ഷമായി പ്രവര്‍ത്തിയ്ക്കുന്ന സ്ഥാപനമാണിത്. 1991 ല്‍ ആണ് തുടങ്ങിയത്. ഈ സ്ഥാപനം ഇപ്പോള്‍ രാഷ്ട്രത്തിന് സമര്‍പ്പിയ്ക്കുന്നു എന്ന് പറയുന്നതച് എന്ത് അര്‍ത്ഥത്തിലാണെന്നാണ് കുമ്മനത്തിന്റെ അടുത്ത ചോദ്യം.

അഴിമതി കേസിലെ പ്രതി
നാഷണല്‍ ഹെറാള്‍ഡ് കേസിലെ പ്രതിയാണ് സോണിയ ഗാന്ധി. അഴിമതികേസില്‍ പ്രതിയായ എംപിയെ കൊണ്ട് ്രു ഉന്നത വിദ്യാഭ്യാസ സ്ഥാപനം ഉദ്ഘാടനം ചെയ്യുന്നത് കേരളത്തിന്റെ അഭിാനത്തെ ബാധിയ്ക്കില്ലേ എന്ന് അടുത്ത ചോദ്യം.

കോണ്‍ഗ്രസ്സും സിപിഎമ്മും
ബംഗാളില്‍ കോണ്‍ഗ്രസ്സും സിപിഎമ്മും സഖ്യ സാധ്യത തേടുന്നതുകൊണ്ടാണ് ഇക്കാര്യത്തില്‍ ഇടതുമുന്നണിയ്ക്കും ആക്ഷേപമില്ലാത്തതെന്ന് കുമ്മനം പറയുന്നു.

നിരാശപ്പെടുത്തുന്ന മൗനം
മുമ്പ് ഒരു സംഘടനയുടെ പരിപാടിയ്ക്ക് പ്രോട്ടോകോള്‍ ഇല്ലേയെന്ന ചോദ്യത്തോടെ ആര്‍ത്തട്ടഹസിച്ചവരുടെ ഇപ്പോഴത്തെ മൗനം നിരാശപ്പെടുത്തുന്നതാണെന്നും കുമ്മനം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
|
ഇതാണ് പോസ്റ്റ്
ഇതാണ് കുമ്മനം രാജശേഖരന്റെ ഫേസ്ബുക്ക് പോസ്റ്റ്.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications