കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടി വെറും എംപി ഉദ്ഘാടനം ചെയ്യുകയോ...? കുമ്മനത്തിന്റെ ചോദ്യം

Google Oneindia Malayalam News

തിരുവനന്തപുരം: ആര്‍ ശങ്കറിന്റെ പ്രതിമ അനാച്ഛാദന ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രിയെ ഴെിവാക്കിയപ്പോള്‍ അത് വലിയ വിവാദമായിരുന്നു. പ്രോട്ടോകോള്‍ ലംഘനം ആരോപിച്ചാണ് അന്ന് കോണ്‍ഗ്രസ്സും സിപിഎമ്മും രംഗത്ത് വന്നത്. എന്നാല്‍ അതേ പ്രോട്ടോകോള്‍ പ്രശ്‌നം ഇപ്പോള്‍ ഉന്നയിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനമാണ് വിഷയം. പരിപാടി ഉദ്ഘാടനം ചെയ്യുന്നത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാണ്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.

ഇതില്‍ എന്താണ് പ്രോട്ടോകോള്‍ പ്രശ്‌നം എന്നല്ലേ...

സോണിയ ഗാന്ധി

സോണിയ ഗാന്ധി

കോണ്‍ഗ്രസ് അധ്യക്ഷയാണ് സോണിയ ഗാന്ധി. പാര്‍ലമെന്റ് അംഗവും. അതിനപ്പുറത്തേയ്ക്ക് ഭരണഘടനാപരമായ ഒരു പദവിയും അവര്‍ വഹിയ്ക്കുന്നില്ല.

മുഖ്യമന്ത്രിയും എംപിയും

മുഖ്യമന്ത്രിയും എംപിയും

മുഖ്യമന്ത്രിയും എംപിയും ഒരു പൊതുചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ പ്രോട്ടോകോള്‍ പ്രകാരം മുഖ്യമന്ത്രിയ്ക്ക് തന്നെ ആകണം മുന്‍ഗണന എന്ന വാദമാണ് കുമ്മനം രാജശേഖരന്‍ ഉന്നയിക്കുന്നത്.

രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട്

രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട്

രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ 25-ാം വര്‍ഷിക ചടങ്ങും സ്ഥാപനം രാഷ്ട്രത്തിന് സമര്‍പ്പിയ്ക്കുന്ന ചടങ്ങും സോണിയ ഗാന്ധിയാണ് ഉദ്ഘാടനം ചെയ്യുന്നത്. പരിപാടിയില്‍ മുഖ്യമന്ത്രിയും പങ്കെടുക്കുന്നുണ്ട്. ഇതൊരു പ്രോട്ടോകോള്‍ പ്രശ്‌നമല്ലേ എന്നാണ് ചോദ്യം.

എന്തിന് ഇപ്പോള്‍

എന്തിന് ഇപ്പോള്‍

25 വര്‍ഷമായി പ്രവര്‍ത്തിയ്ക്കുന്ന സ്ഥാപനമാണിത്. 1991 ല്‍ ആണ് തുടങ്ങിയത്. ഈ സ്ഥാപനം ഇപ്പോള്‍ രാഷ്ട്രത്തിന് സമര്‍പ്പിയ്ക്കുന്നു എന്ന് പറയുന്നതച് എന്ത് അര്‍ത്ഥത്തിലാണെന്നാണ് കുമ്മനത്തിന്റെ അടുത്ത ചോദ്യം.

അഴിമതി കേസിലെ പ്രതി

അഴിമതി കേസിലെ പ്രതി

നാഷണല്‍ ഹെറാള്‍ഡ് കേസിലെ പ്രതിയാണ് സോണിയ ഗാന്ധി. അഴിമതികേസില്‍ പ്രതിയായ എംപിയെ കൊണ്ട് ്‌രു ഉന്നത വിദ്യാഭ്യാസ സ്ഥാപനം ഉദ്ഘാടനം ചെയ്യുന്നത് കേരളത്തിന്റെ അഭിാനത്തെ ബാധിയ്ക്കില്ലേ എന്ന് അടുത്ത ചോദ്യം.

കോണ്‍ഗ്രസ്സും സിപിഎമ്മും

കോണ്‍ഗ്രസ്സും സിപിഎമ്മും

ബംഗാളില്‍ കോണ്‍ഗ്രസ്സും സിപിഎമ്മും സഖ്യ സാധ്യത തേടുന്നതുകൊണ്ടാണ് ഇക്കാര്യത്തില്‍ ഇടതുമുന്നണിയ്ക്കും ആക്ഷേപമില്ലാത്തതെന്ന് കുമ്മനം പറയുന്നു.

നിരാശപ്പെടുത്തുന്ന മൗനം

നിരാശപ്പെടുത്തുന്ന മൗനം

മുമ്പ് ഒരു സംഘടനയുടെ പരിപാടിയ്ക്ക് പ്രോട്ടോകോള്‍ ഇല്ലേയെന്ന ചോദ്യത്തോടെ ആര്‍ത്തട്ടഹസിച്ചവരുടെ ഇപ്പോഴത്തെ മൗനം നിരാശപ്പെടുത്തുന്നതാണെന്നും കുമ്മനം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഇതാണ് പോസ്റ്റ്

ഇതാണ് കുമ്മനം രാജശേഖരന്റെ ഫേസ്ബുക്ക് പോസ്റ്റ്.

English summary
Kummanam Rajasekharan raises protocol issue on Sonia Gandhi's function. He asks that how an MP can inaugurate a function in the presence of Chief Minister.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X