കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുമ്മനം രാജശേഖരൻ മിസോറാം ഗവർണർ പദവി രാജി വെച്ചു! തിരുവനന്തപുരത്ത് മത്സരിക്കാൻ തീരുമാനം

Google Oneindia Malayalam News

Recommended Video

cmsvideo
കുമ്മനം രാജശേഖരൻ മിസോറാം ഗവർണർ പദവി രാജി വെച്ചു | Oneindia Malayalam

തിരുവനന്തപുരം: നാളുകൾ നീണ്ട ആകാംഷയ്ക്ക് ഒടുവിൽ അന്ത്യം. കുമ്മനം രാജശേഖരൻ മിസോറാം ഗവർണർ പദവി രാജിവെച്ചു. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ നിന്നും കുമ്മനത്തെ മത്സരിപ്പിക്കാനാണ് ബിജെപി ഒടുവിൽ തീരുമാനിച്ചിരിക്കുന്നത്. കുമ്മനത്തിന്റെ രാജി രാഷ്ട്രപതി സ്വീകരിച്ചു. രാജിയെ തുടർന്ന് സംസ്ഥാനത്തെ ബിജെപി നേതാക്കളുമായി കുമ്മനം രാജശേഖരൻ ഫോണിൽ സംസാരിച്ചു.

തിരുവനന്തപുരത്ത് കുമ്മനം തന്നെ മത്സരിക്കണം എന്ന ആർഎസ്എസിന്റെ ഉറച്ച നിലപാടാണ് രാജിയിലേക്ക് നയിച്ചിരിക്കുന്നത്. ഇതോടെ തിരുവനന്തപുരത്ത് ശശി തരൂരിനും സി ദിവാകരനും ഇത്തവണ കടുത്ത മത്സരം തന്നെ നേരിടേണ്ടി വരും എന്നുറപ്പായിരിക്കുകയാണ്.

കുമ്മനത്തിന്റെ പോക്ക്

കുമ്മനത്തിന്റെ പോക്ക്

സംസ്ഥാന രാഷ്ട്രീയം വിട്ട് ഒട്ടും താല്‍പര്യമില്ലാതെ ആയിരുന്നു ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് കാലത്ത് കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണര്‍ പദവി ഏറ്റെടുത്തത്. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങി വരാനുളള താല്‍പര്യം പലതവണ കുമ്മനം സൂചിപ്പിക്കുകയുണ്ടായെങ്കിലും പരിഗണിക്കപ്പെട്ടിരുന്നില്ല.

കുമ്മനത്തെ വിളിക്കൂ

കുമ്മനത്തെ വിളിക്കൂ

പിഎസ് ശ്രീധരന്‍ പിളളയുടെ നേതൃത്വത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോഴൊക്കെ കുമ്മനത്തെ തിരികെ വിളിക്കാനുളള ആവശ്യം പാര്‍ട്ടിക്കുളളില്‍ നിന്നും ഉയര്‍ന്നു. ശബരിമല സ്ത്രീ പ്രവേശന സമരം കത്തിപ്പടര്‍ന്നതോടെ നേതാക്കള്‍ അടക്കമുളളവര്‍ കുമ്മനത്തെ മടക്കി കൊണ്ടുവരാന്‍ ആവശ്യമുന്നയിച്ചു.

കരുത്തനായ തരൂർ

കരുത്തനായ തരൂർ

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത് എത്തിയതോടെ ആ ആവശ്യം ശക്തമായി. സംസ്ഥാനത്ത് അക്കൗണ്ട് തുറക്കാന്‍ പരിശ്രമിക്കുന്ന ബിജെപിക്ക് ഇത്തവണ ഏറ്റവും അധികം പ്രതീക്ഷയുളള മണ്ഡലമാണ് തിരുവനന്തപുരം. കോണ്‍ഗ്രസിന്റെ ശക്തനായ നേതാവ് ശശി തരൂര്‍ ആണ് തിരുവനന്തപുരത്തെ എംപി.

ഇടത് സ്ഥാനാർത്ഥി ദിവാകരൻ

ഇടത് സ്ഥാനാർത്ഥി ദിവാകരൻ

ഇത്തവണയും ശശി തരൂര്‍ തന്നെ തിരുവനന്തപുരത്ത് നിന്നും കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കും എന്നുറപ്പാണ്. ഇടത് പക്ഷം രംഗത്ത് ഇറക്കിയിരിക്കുന്നതും ചെറിയ കക്ഷിയെ അല്ല. മുന്‍മന്ത്രി സി ദിവാകരനാണ് ഇടത് സ്ഥാനാര്‍ത്ഥി. ഈ സാഹചര്യത്തില്‍ കടുത്ത മത്സരമുണ്ടാകും എന്നതുറപ്പാണ്.

കുമ്മനം തന്നെ വേണം

കുമ്മനം തന്നെ വേണം

ശശി തരൂരിനെ നേരിടണം എങ്കില്‍ കുമ്മനത്തെ പോലുളള ഒരു നേതാവ് തന്നെ വേണം എന്നാണ് ബിജെപി പ്രവര്‍ത്തകര്‍ക്കിടയിലെ പൊതുവികാരം. മാത്രമല്ല കഴിഞ്ഞ തവണ ഒ രാജഗോപാലിലൂടെ തിരുവനന്തപുരത്ത് രണ്ടാം സ്ഥാനത്ത് എത്താന്‍ സാധിച്ചു എന്ന ആത്മവിശ്വാസവും സംസ്ഥാന ബിജെപിക്കുണ്ട്.

താൽപര്യമില്ലാതെ ഒരു വിഭാഗം

താൽപര്യമില്ലാതെ ഒരു വിഭാഗം

മോഹന്‍ലാലിനെ തിരുവനന്തപുരത്ത് മത്സരിപ്പിക്കാനുളള നീക്കം പരാജയപ്പെട്ടതോടെയാണ് കുമ്മനത്തിന് വേണ്ടിയുളള മുറവിളി ശക്തമായത്. എന്നാല്‍ തിരുവനന്തപുരം സീറ്റില്‍ കണ്ണ് വെച്ചിട്ടുളള നേതാക്കള്‍ക്ക് കുമ്മനത്തിന്റെ മടങ്ങി വരവിനോട് താല്‍പര്യം ഇല്ലായിരുന്നു. അതേസമയം ആര്‍എസ്എസ് കുമ്മനത്തിനൊപ്പമായിരുന്നു.

ആർഎസ്എസ് കുമ്മനത്തിനൊപ്പം

ആർഎസ്എസ് കുമ്മനത്തിനൊപ്പം

അമിത് ഷാ കേരളത്തില്‍ എത്തിയപ്പോള്‍ ആര്‍എസ്എസ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തുകയും കുമ്മനത്തെ മടക്കി വിളിക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ കുമ്മനത്തെ രാജി വെപ്പിക്കുന്നത് സജീവ രാഷ്ട്രീയം ആഗ്രഹിക്കുന്ന മറ്റ് ഗവര്‍ണമാരെ അതൃപ്തരാക്കും എന്നത് ബിജെപിയെ ആശങ്കപ്പെടുത്തി.

തീരുമാനം മോദിയുടേത്

തീരുമാനം മോദിയുടേത്

എന്നാല്‍ അതിനുമപ്പുറം കേരളത്തില്‍ ഇത്തവണ അക്കൗണ്ട് തുറക്കേണ്ടതിന്റെ ആവശ്യകതയാണ് ബിജെപിയെ മാറ്റി ചിന്തിപ്പച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇടപെട്ടാണ് കുമ്മനത്തെ രാജിവെപ്പിക്കാനും മത്സരിപ്പിക്കാനുളള തീരുമാനം എടുത്തത് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

സംഘനയിലും പൊളിച്ച് പണി

സംഘനയിലും പൊളിച്ച് പണി

ബിജെപി നടത്തിയ ആഭ്യന്തര സര്‍വ്വേയില്‍ തിരുവനന്തപുരത്ത് മത്സരിച്ചാല്‍ ജയിക്കാന്‍ ഏറ്റവും സാധ്യത ഉളളത് കുമ്മനത്തിനാണ് എന്ന് കണ്ടെത്തിയിരുന്നു. ഒ രാജഗോപാല്‍ അടക്കമുളള നേതാക്കള്‍ കുമ്മനത്തിന്റെ തിരിച്ച് വരവിന് വേണ്ടി വാദിച്ചിരുന്നു. കുമ്മനത്തിന്റെ വരവോടെ സംഘടന ഘടനയിലും മാറ്റമുണ്ടായേക്കും.

ശ്രീധരൻ പിളള തെറിക്കുമോ?

ശ്രീധരൻ പിളള തെറിക്കുമോ?

സംസ്ഥാന പ്രസിഡണ്ട് പദവി രാജി വെപ്പിച്ചാണ് കുമ്മനത്തെ പാര്‍ട്ടി മിസോറാമിലേക്ക് അയച്ചത്. തിരികെ വരുമ്പോള്‍ ശ്രീധരന്‍ പിളള കസേര ഒഴിഞ്ഞ് കൊടുക്കേണ്ടി വരുമോ എന്നത് വ്യക്തമല്ല. കുമ്മനം തിരികെ വരുന്നതിനെ ശ്രീധരന്‍ പിളള സ്വാഗതം ചെയ്തിട്ടുണ്ട്. സംഘടനാ തലത്തില്‍ മാറ്റമുണ്ടായാലും സ്വാഗതം ചെയ്യും എന്നാണ് ശ്രീധരന്‍ പിളളയുടെ നിലപാട്.

ബിജെപി ഭരിക്കുന്ന സർക്കാരുകളെ പിരിച്ച് വിടാൻ നീക്കം, മഹാരാഷ്ട്രയും ഹരിയാനയും, പുതിയ തന്ത്രം!ബിജെപി ഭരിക്കുന്ന സർക്കാരുകളെ പിരിച്ച് വിടാൻ നീക്കം, മഹാരാഷ്ട്രയും ഹരിയാനയും, പുതിയ തന്ത്രം!

English summary
Kummanam Rajasekharan resigned from Mizoram Governor Post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X