കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായിക്കും ചെന്നിത്തലക്കും വേണ്ടത് ജനങ്ങളുടെ കൈയ്യടി; ഇടത്-വലത് ഐക്യം കേരളത്തിന്റെ ദുരന്തം:കുമ്മനം

Google Oneindia Malayalam News

തിരുവനന്തപുരം: പൗരത്വ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് . മുസ്ലീങ്ങളുടെ പൗരത്വം ഇല്ലാതാകുമെന്ന പ്രചാരണം തെറ്റാണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. ഭരണപക്ഷവും പ്രതിപക്ഷവും തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് കേരളത്തിന്‍റെ ദുരന്തമാണെന്നും അദ്ദേഹം പറഞ്ഞു. രമേശ് ചെന്നിത്തലയ്ക്കും പിണറായി വിജയനും വേണ്ടത് ജനങ്ങളുടെ കൈയ്യടിയാണ്.

പൗരത്വ ഭേദഗതി നിയമത്തിലെ ദോഷമെന്താണെന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും വ്യക്തമാക്കണമെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു. മുഖ്യമന്ത്രിയും ചെന്നിത്തലയും പറയുന്നത് മുസ്ലീങ്ങളുടെ പൗരത്വം ഇല്ലാതാകുമെന്നാണ്. അങ്ങനെ സംഭവിക്കില്ല. ഇവിടെ ജനിച്ചവർക്ക് പൗരത്വം ഉറപ്പാണെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

Kummanam Rajasekkaran

അതേസമയം കോഴിക്കോട് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ വി മുരളീധരനെ എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കണിച്ചു. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാന്‍ മുഖ്യമന്ത്രിയോട് ആരും ആവശ്യപ്പെട്ടിട്ടില്ലെന്ന് വി മുരളീധരൻ വ്യക്തമാക്കി. കേരളത്തില്‍ നടപ്പാക്കില്ലെന്ന് പറയാന്‍ അദ്ദേഹത്തിന് എന്തെങ്കിലും റോള്‍ വേണം. അത് ഇല്ലെന്ന് തിരിച്ചറിഞ്ഞ് കൊണ്ട് ഉണ്ടെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമായിരിക്കും ഇതത്തരത്തിലുള്ള പ്രസ്താവനകളെന്ന് അദ്ദേഹം പരിഹസിച്ചു.

Recommended Video

cmsvideo
CM Pinarayi Vijayan's reply to PM Narendra Modi on CAA | Oneindia Malayalam

പൗരത്വ നിയമം നടപ്പിലാക്കുമ്പോള്‍ ഒരു മുസ്ലീം മത വിശ്വാസിയും പുറത്ത് പോവേണ്ടി വരില്ലെന്ന് എത്രയോ തവണ ആവര്‍ത്തിച്ച് കഴിഞ്ഞു. ഇപ്പോഴും അത് തന്നെ പറയുന്നു. ഇതൊക്കെ മനസിലായിട്ടും സമരങ്ങളുമായി മുന്നോട്ട് പോവാനാണ് ചിലരുടെ ശ്രമം. ഇത് രാജ്യത്തെ നാണം കെടുത്താനാണെന്നും വി മുരളീധരൻ പറഞ്ഞു. എന്‍ആര്‍സി രാജ്യത്ത് നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടില്ല. അത് ആസാമിന് മാത്രം ബാധകമായ കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
Kummanam Rajasekharan's comment against lefr-right unity in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X