ഇന്ത്യയിൽ മുസ്ലീംകൾ കൂടി, പാകിസ്താനിലടക്കം ഹിന്ദു ന്യൂനപക്ഷങ്ങൾ കുറഞ്ഞുവെന്ന് കുമ്മനം
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിന് അനുകൂലമായി സോഷ്യൽ മീഡിയയിലും പുറത്തും ബിജെപി പ്രചാരണം ആരംഭിച്ചിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ രാജ്യത്തെ മുസ്ലീംകളെ ഭയപ്പെടുത്താനും ആശങ്കയിലാക്കാനുമാണ് പ്രതിപക്ഷം ശ്രമിക്കുന്നത് എന്നാണ് ബിജെപി ആരോപിക്കുന്നത്.
പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിച്ച് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ രംഗത്ത് എത്തിയിട്ടുണ്ട്. പിണറായി വിജയനും രമേശ് ചെന്നിത്തലക്കും കുമ്മനം തുറന്ന കത്തെഴുതിയിരിക്കുകയാണ്. . ഇന്ത്യയില്‍ ന്യൂനപക്ഷമായ മുസ്ലിങ്ങള്‍ 5 ശതമാനം വര്‍ധിച്ചപ്പോള്‍ ബംഗ്ലാദേശിലും പാക്കിസ്ഥാനിലും ഹിന്ദു-ബൗദ്ധ-ക്രിസ്ത്യന്‍ വിഭാഗങ്ങളായ ന്യൂനപക്ഷങ്ങള്‍ 15-20 ശതമാനം കുറഞ്ഞുവെന്ന യാഥാര്‍ത്ഥ്യം ഇരുനേതാക്കളും എന്തിന് മറച്ചുവയ്ക്കുന്നുവെന്ന് കുമ്മനം ചോദിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

പച്ചനുണകള്‍ പ്രചരിപ്പിക്കുന്നു
പൗരത്വനിയമം: നുണപ്രചാരത്തില്‍ നിന്നും പിന്തിരിയണം. പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച് പച്ചനുണകള്‍ പ്രചരിപ്പിച്ച് ജനങ്ങളില്‍ ആശയക്കുഴപ്പവും ഭയാശങ്കയും ഉണ്ടാക്കുന്ന ആപല്‍ക്കരമായ പ്രവര്‍ത്തനങ്ങളില്‍നിന്നും മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പിന്തിരിയണം. ജനങ്ങളെ നിയമത്തിന്റെ സത്യസ്ഥിതി ബോധ്യപ്പെടുത്തുവാനും സ്വന്തം നിലപാട് ജനമധ്യത്തില്‍ വിശദീകരിക്കാനും ഒരു പരസ്യ സംവാദത്തിന് ഇരുനേതാക്കളും തയ്യാറാവണം. അതിനായി അവരെ ക്ഷണിക്കുന്നു.

കേരളീയരായ ഒരാള്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ടോ?
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രചണ്ഡമായ പ്രചരണം നടത്തിവരുന്ന ഇരുനേതാക്കളും ജനങ്ങള്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്കുകൂടി ഉത്തരം നല്‍കേണ്ടതാണെന്ന മുഖവുരയോെടയാണ് കത്ത് തുടങ്ങുന്നത്. 12 ചോദ്യങ്ങളും ഉന്നയിക്കുകയുണ്ടായി. 1. ആര്‍ക്കാണ് ബില്‍കൊണ്ട് അപകടമുണ്ടാകുന്നതതെന്ന് കേരളത്തിലെ സമുന്നത സ്ഥാനങ്ങള്‍ വഹിക്കുന്ന മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും വ്യക്തമാക്കുമോ? കേരളീയരായ ഒരാള്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ടോ? ഉണ്ടെങ്കില്‍ ആ ആളിന്റെ പേര് വെളിപ്പെടുത്താമോ?

രണ്ടുതരം നിലപാട് എന്തിനാണ്?
2. പാര്‍ലമെന്റ് പാസാക്കിയ നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് പറയുന്നവര്‍ക്ക് ഭരണഘടന എങ്ങനെ സംരക്ഷിക്കാനാവും? 3. ശബരിമല ആചാരം സംബന്ധിച്ച് വിധി വന്നപ്പോള്‍ വിധി നടപ്പിലാക്കുക എന്നത് ഭരണഘടനാപരമായ ബാധ്യതയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പാര്‍ലമെന്റ് പാസാക്കിയ പൗരത്വം സംബന്ധിച്ച നിയമം നടപ്പിലാക്കുന്നതില്‍ ഭരണഘടനാപരമായ ബാധ്യതയില്ലേ? ശബരിമല വിധിയിലും പൗരത്വ നിയമത്തിലും രണ്ടുതരം നിലപാട് എന്തിനാണ്?
Recommended Video

മുസ്ലിങ്ങള്‍ 5 ശതമാനം വര്‍ധിച്ചു
4. ശബരിമല പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ അമ്പതിനായിരത്തില്‍പ്പരം ആളുകളുടെ പേരില്‍ കള്ളക്കേസെടുത്തു. പൗരത്വ നിയമത്തിന്റെ പേരില്‍ അക്രമമഴിച്ചുവിട്ടവര്‍ക്കെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ല? 5. ഇന്ത്യയില്‍ ന്യൂനപക്ഷമായ മുസ്ലിങ്ങള്‍ 5 ശതമാനം വര്‍ധിച്ചപ്പോള്‍ ബംഗ്ലാദേശിലും പാക്കിസ്ഥാനിലും ഹിന്ദു-ബൗദ്ധ-ക്രിസ്ത്യന്‍ വിഭാഗങ്ങളായ ന്യൂനപക്ഷങ്ങള്‍ 15-20 ശതമാനം കുറഞ്ഞുവെന്ന യാഥാര്‍ത്ഥ്യം ഇരുനേതാക്കളും എന്തിന് മറച്ചുവയ്ക്കുന്നു?

മറ്റേത് രാജ്യത്താണ് അഭയം തേടാനുള്ളത്?
6. പാക്കിസ്ഥാനിലും ബംഗ്ലാദേശിലും അഫ്ഗാനിസ്ഥാനിലും മതപീഡനം മൂലം നാടുവിട്ട അവിടുത്തെ ന്യൂനപക്ഷങ്ങള്‍ക്ക് ഭാരതം അല്ലാതെ മറ്റേത് രാജ്യത്താണ് അഭയം തേടാനുള്ളത്? 7. വിദേശത്തുനിന്നും ഇന്ത്യയിലെത്തുന്ന ആര്‍ക്കും പൗരത്വം തേടാന്‍ നിലവില്‍ നിയമമുള്ളപ്പോള്‍ പിന്നെന്തിന്റെ പേരിലാണ് ഈ പ്രതിഷേധം? 8. പാക്-ബംഗ്ലാദേശ് രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങള്‍ മതപീഡനം നേരിടുന്നതിനാല്‍ അവരെ സംരക്ഷിക്കണമെന്നും ഇന്ത്യയില്‍ പൗരത്വം നല്‍കണമെന്നും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും സിപിഎം നേതാക്കളും ആവശ്യപ്പെട്ടിട്ടുള്ളതല്ലേ?

കേന്ദ്രസര്‍ക്കാരിനെ എന്തിന് പഴിചാരണം?
9. ഭരണഘടനയുടെ 14, 15, 21 അനുച്‌ഛേദങ്ങള്‍ പൗരത്വം നിലനിര്‍ത്തുന്നതിനെക്കുറിച്ചും പൗരന്മാരായവര്‍ക്ക് സംരക്ഷണം ഉറപ്പുവരുത്തുന്നതിനെക്കുറിച്ചും ആകയാല്‍ ആരുടെയും പൗരത്വം നിഷേധിക്കാന്‍ വ്യവസ്ഥ ചെയ്യാത്ത പൗരത്വഭേദഗതി നിയമം എങ്ങനെ ഭരണഘടനയുടെ ലംഘനമാകും? 10. പൗരത്വ പട്ടിക തയ്യാറാക്കാന്‍ ആരംഭിച്ചത് കോണ്‍ഗ്രസ് സര്‍ക്കാരും തുടര്‍ന്ന് അത് പൂര്‍ത്തിയാക്കണമെന്ന് നിര്‍ദ്ദേശിച്ചത് സുപ്രീംകോടതിയും ആകയാല്‍ പൗരത്വ രജിസ്റ്ററിന്റെ പേരില്‍ കേന്ദ്രസര്‍ക്കാരിനെ എന്തിന് പഴിചാരണം?

കള്ളപ്രചരണം കേരളത്തില്‍ ഏറ്റുപിടിക്കുന്നു
11. ജാമിയ യൂണിവേഴ്‌സിറ്റിയില്‍ വെടിവെപ്പും മരണവുമുണ്ടായി എന്ന കള്ളപ്രചരണം കേരളത്തില്‍ ഏറ്റുപിടിക്കുന്നത് ഉത്തരവാദിത്ത സ്ഥാനങ്ങള്‍ വഹിക്കുന്ന മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും ഭൂഷണമാണോ? 12. അക്രമം നടത്തിയും പൊതുമുതല്‍ നശിപ്പിച്ചും നാട്ടില്‍ അരാജകത്വം സൃഷ്ടിക്കുന്നവര്‍ക്കെതിരെ പ്രതികരിക്കാതിരിക്കുകയും അക്രമികളുടെ അതേ ആവശ്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പ്രക്ഷോഭങ്ങള്‍ നടത്തുകയും ചെയ്യുക വഴി ജനാധിപത്യ മൂല്യങ്ങള്‍ കുഴിച്ചുമൂടുകയല്ലേ സിപിഎമ്മും കോണ്‍ഗ്രസ്സും ചെയ്യുന്നത്?

ബിജെപി ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പ്
മേല്‍വിവരിച്ച ചോദ്യങ്ങള്‍ പൊതുജനമധ്യത്തില്‍നിന്നും ഉയരുന്നവയാണ്. ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയനേതാക്കളെന്ന നിലയില്‍ ജനങ്ങളോട് ഉത്തരം പറയേണ്ട ബാധ്യത മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനുമുണ്ട്. നാട്ടില്‍ സമാധാനവും ശാന്തിയും പുലര്‍ന്നുകാണണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു. തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ബിജെപി ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പ് ഇപ്പോള്‍ പാലിക്കുന്നത് വ്യക്തമായ മാന്‍ഡേറ്റിന്റെ അടിസ്ഥാനത്തിലാണ്.

വളഞ്ഞ വഴിയിലൂടെയല്ല
ഭൂരിപക്ഷം ജനങ്ങളുടെയും ഹിതത്തിന് അനുകൂലമായിട്ടാണ് പൗരത്വഭേദഗതി നിയമം കൊണ്ടുവരുന്നത്. വളഞ്ഞ വഴിയിലൂടെയല്ല നടപ്പിലാക്കിയത്. പാര്‍ലമെന്റിലെ എല്ലാ അംഗങ്ങള്‍ക്കും അഭിപ്രായം പറയാന്‍ അവസരം നല്‍കുകയും ഭൂരിപക്ഷത്തോടെ പാസാക്കുകയും ചെയ്ത നിയമം നടപ്പിലാക്കില്ലെന്ന് വാശിപിടിക്കുന്ന കോണ്‍ഗ്രസ്-സിപിഎം മുഖ്യമന്ത്രിമാര്‍ രാഷ്ട്രതാല്‍പര്യങ്ങളെ ധ്വംസിക്കുന്നവരാണെന്ന തിരിച്ചറിവ് ജനങ്ങള്‍ക്ക് ഉണ്ടെന്ന് മനസ്സിലാക്കണം''.












Click it and Unblock the Notifications