മതത്തിലും ആചാരത്തിലും വിശ്വാസമില്ലാത്തവര്‍ ശബരിമല വിഷയത്തില്‍ തീരുമാനമെടുക്കേണ്ടെന്ന് കുമ്മനം
പത്തനംതിട്ട: മതത്തിലും ആചാരത്തിലും വിശ്വാസമുള്ളവരാണ് ശബരിമല വിഷയത്തില്‍ തീരുമാനമെടുക്കേണ്ടതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് പറയാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് എന്തവകാശമാണുള്ളതെന്നും അദ്ദേഹം ചേദിച്ചു.
ദേശാഭിമാനി പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് കോടിയേരി ശബരിമല വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയത്. ശബരിമലയില്‍ സ്ത്രീകള്‍ക്കുള്ള ഭാഗീകമായ വിലക്ക് കേവലം ആചാര വിഷയമായി മാത്രം കാണാനാകില്ലെന്ന് കോടിയേരി ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

സ്ത്രീയിലെ ജൈവ പ്രക്രിയയെ പോരായ്മയായി കാണുന്നത് ശരിയല്ല. സ്ത്രീകള്‍ അയ്യപ്പനെ ദര്‍ശിച്ചാല്‍ മലയിടിഞ്ഞ് വീഴുമെന്ന നിലപാടാണ് പ്രയാറിനും സംസ്ഥാന ബിജെപി-ആര്‍എസ്എസ് നേതാക്കള്‍ക്കുമെന്നും കോടിയേരി പറഞ്ഞിരുന്നു.
ഫ്യൂഡല്‍ വ്യവസ്ഥയെ ആഗ്രഹിക്കുന്നവര്‍ക്കേ സ്ത്രീ വിലക്കിനെ അംഗീകരിക്കാനാകൂ എന്നും കോടിയേരി ലേഖനത്തിലൂടെ അഭിപ്രായപ്പെടുന്നു. ഇതിനുള്ള മറുപടിയായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ പ്രതികരണം.












Click it and Unblock the Notifications