കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്ഥാന്‍ അനുഭവിക്കും...യുദ്ധം 15 ദിവസം നീളും.. കുമ്മനവും മേജറും തീരുമാനിച്ചു, ഇനി യുദ്ധം!

  • By അക്ഷയ്‌
Google Oneindia Malayalam News

കൊച്ചി: പാക് ഭീകരരുടെ സൈനീക ക്യാമ്പിനു നേരെ മിന്നലാക്രമണം നടത്തിയ ജവാന്മാര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഇന്ത്യ ഇനി എന്ത് തീരുമാനമെടുക്കുമെന്നത് പാകിസ്ഥാന്റെ നിലപാടിനെ അനുസരിച്ചിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കാലങ്ങളായി പാകിസ്ഥാന്‍ നടത്തുന്ന തീവ്രവാദ നുഴഞ്ഞു കയറ്റ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുക മാത്രമാണ് ഇന്ത്യ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പതിനഞ്ച് ദിവസത്തോളമുള്ള യുദ്ധം പ്രതീക്ഷിക്കാമെന്ന് മേജര്‍ രവി പറഞ്ഞു. പാകിസ്താന്‍ ആക്രമണത്തിന് മുതിരുകയാണെങ്കില്‍ ഇന്ത്യയ്ക്ക് തിരിച്ചടിച്ചെ മതിയാകു. തീവ്രവാദികളെയാണ് നമ്മള്‍ ഇല്ലാതാക്കിയതെന്നും കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തില്‍ നിന്നും അത് മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.

 kummanam-rajasekharan

സൈന്യം യുദ്ധത്തിന് തയ്യാറെടുത്ത് കഴിഞ്ഞു എന്നതിന്റെ തെളിവാണ് മിന്നലാക്രമണം. പിന്നില്‍ കരസേനയായിരിക്കുമെന്നാണ് താന്‍ കരുതുന്നത്. ഇന്ത്യയില്‍ നടത്തിയ ആക്രമണത്തെ ന്യായീകരിക്കാന്‍ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ വാര്‍ത്തകള്‍:

യുദ്ധം തുടങ്ങിയോ? അതിര്‍ത്തിയില്‍ ജനങ്ങളെ മാറ്റിപാര്‍പ്പിച്ചു തുടങ്ങി, വ്യാപാരം നിര്‍ത്തി...

സര്‍ജിക്കല്‍ ആക്രമണം: 38 ഭീകരരെ വധിച്ചു, കൊല്ലപ്പെട്ടവരില്‍ രണ്ട് സൈനികരും

English summary
Kummanam Rajasekharan's statement about Indian army's Pak attack.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X