നേമത്തെ ബിജെപി അക്കൗണ്ട് പൂട്ടിച്ചത് കോൺഗ്രസോ?;ആ 9,948 വോട്ടെവിടെ?കുറഞ്ഞത് 25 ശതമാനം, വിചിത്രമെന്ന് കുമ്മനം
തിരുവനന്തപുരം; നേമത്ത് ഇക്കുറി അട്ടിമറി ലക്ഷ്യം വെച്ച് കൊണ്ടായിരുന്നു വടകര എംപി കൂടിയായ കെ മുരളീധരനെ കോൺഗ്രസ് നേമത്ത് മത്സരിച്ചത്. മുൻപ് അഞ്ച് തവണ വിജയിച്ച മണ്ഡലം മുരളീധരനെ പോലൊരു നേതാവെത്തുന്നതോടെ ബിജെപിയിൽ നിന്നു പിടിച്ചെടുക്കാമെന്ന കണക്ക് കൂട്ടലിലായിരുന്നു കോൺഗ്രസ്. എന്നാൽ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോഴോ കോൺഗ്രസിന് യാതൊരു ചലനവും മണ്ഡലത്തിൽ ഉണ്ടാക്കാൻ കഴിഞ്ഞില്ല.
ബംഗാൾ മുഖ്യമന്ത്രിയായി മമത ബാനർജി സത്യപ്രതിജ്ഞ ചെയ്തു, ചിത്രങ്ങൾ കാണാം
ബിജെപിയെ തറപറ്റിച്ച് സിപിഎം മണ്ഡലം തിരിച്ച് പിടിക്കുകയും ചെയ്തു. അതേസമയം ബിജെപി പരാജയത്തിന് വഴിവെച്ചത് മണ്ഡലത്തിൽ കോൺഗ്രസ് കൂടുതൽ വോട്ടുകൾ പിടിച്ചത് കൊണ്ടാണെന്നാണ് ഇന്ന് കെ മുരളീധരൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇതിൽ മുരളീധരന് മറുപടി നൽകി രംഗത്തെത്തിയിരിക്കുകയാണ് കുമ്മനം.

ബിജെപി പ്രതീക്ഷ
2016 ൽ ഒ രാജഗോപാലിലൂടെ ബിജെപി പിടിച്ചെടുത്ത മണ്ഡലം കുമ്മനം രാജശേഖരനിലൂടെ നിലനിർത്താമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു ബിജെപി. മണ്ഡലത്തിൽ അത്ഭുതം പ്രതീക്ഷിച്ച് കോൺഗ്രസ് കെ മുരളീധരനെ കൂടി മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കിയതോടെ മത്സരം കടുത്തു.

ശിവൻകുട്ടിയുടെ വിജയം
പൊരിഞ്ഞ പോരാട്ടത്തിനൊടുവിൽ 5750 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് നേമത്ത് വി ശിവൻ കുട്ടി ജയിച്ചത്. 55,837 വോട്ടായിരുന്നു ശിവൻകുട്ടി നേടിയത്. കുമ്മനത്തിന് 51,888 വോട്ടുകളും കെ മുരളീധരന് 36 ,524 വോട്ടുകളും നേടാനായി. അതേസമയം കനത്ത പരാജയത്തിന് പി്നനാലെ നേമത്ത് സിപിഎം-ബിജെപി ഡീൽ ആരോപിക്കുകയാണ് കെ മുരളീധരൻ. മാത്രമല്ല ബിജെപിയുടെ അക്കൗണ്ട് ക്ലോസ് ചെയ്തത് കോൺഗ്രസ് ആണെന്നും മുരളീധരൻ അവകാശപ്പെട്ടു.

വിചിത്രം തന്നെ
എന്നാൽ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് കുമ്മനം. ഫേസ്ബുക്കിലൂടെയാണ് കുമ്മനത്തിന്റെ പ്രതികരിണം-കോൺഗ്രസ് വോട്ട് കൂടുതൽ പിടിച്ചത് കൊണ്ടാണ് നേമത്തു ബി.ജെ.പി പരാജയപ്പെട്ടതെന്ന കോൺഗ്രസ് സ്ഥാനാർത്ഥി കെ.മുരളീധരൻറെ പ്രസ്‌താവന വളരെ വിചിത്രമായിരിക്കുന്നു.
2019 -ലെ പാർലമെൻറ് തെരഞ്ഞെടുപ്പിൽ നേമത്തു കോൺഗ്രസിന് ലഭിച്ച 46,472 വോട്ട് (32.8%) ഈ അസംബ്ലി തെരഞ്ഞെടുപ്പിൽ 36,524 (25%) ആയി കുറഞ്ഞത് എങ്ങനെയെന്ന് മുരളീധരൻ വ്യക്തമാക്കണം.

വ്യക്തമായ ധാരണ
2021 -ൽ കോൺഗ്രസ് വോട്ട് എൽ.ഡി.എഫിനു പോയത് കൊണ്ടാണ് 33,921 (24%) വോട്ടിൽ നിന്നും 55,837(38.2%) ആയി എൽ.ഡി.എഫിനു ഉയർത്താൻ കഴിഞ്ഞത്.
നേമത്തു ആര് ജയിക്കണമെന്നല്ല ആര് തോൽക്കണമെന്ന കാര്യത്തിൽ എൽ.ഡി.എഫിനും കോൺഗ്രസിനും വ്യക്തമായ ധാരണയുണ്ടായിരുന്നു.

എൽഡിഎഫിന് മറിച്ചു
അതനുസരിച്ച് ന്യൂനപക്ഷ വിഭാഗത്തിലുള്ള കോൺഗ്രസിൻറെ വോട്ട് എൽ.ഡി.എഫിന് മറിച്ചു കൊടുത്താണ് കോൺഗ്രസ് ബി.ജെ.പിയെ തോൽപിച്ചത്.
തങ്ങൾ തോറ്റാലും വേണ്ടില്ല എൽ.ഡി.എഫിനെ വിജയിപ്പിച്ചിട്ടാണെങ്കിലും ബി.ജെ.പിയെ പരാജയപെടുത്തണമെന്ന കോൺഗ്രസിൻറെ നിഷേധ രാഷ്ട്രീയം അവരുടെ തന്നെ വിനാശത്തിനിടയാക്കി.

പരസ്പര ധാരണ
നേമത്തു ബി.ജെ.പി പരാജയപ്പെട്ടത് കോൺഗ്രസ് കൂടുതൽ വോട്ട് പിടിച്ചത് കൊണ്ടാണെന്ന മുരളീധരൻറെ അവകാശവാദം ശരിയാണെങ്കിൽ സി.പി.എം വിജയിച്ചതിൻറെ ഉത്തരവാദിത്വം കൂടി അദ്ദേഹം ഏറ്റെടുക്കണം. കേരളത്തിലുടനീളം ബി.ജെ.പിയെ തോൽപിക്കാൻ പരസ്പര ധാരണയും ആസൂത്രണവും എൽ.ഡി.എഫും, യു.ഡി.എഫും തമ്മിലുണ്ടായിരുന്നുവെന്നു മുരളീധരൻറെ വെളിപ്പെടുത്തൽ വ്യക്തമാക്കുന്നു.
നടി പാര്‍വതി നായരുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications