കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വര്‍ണക്കടത്ത്: സന്ദീപ് നായരുമായി ബന്ധമില്ലെന്ന് കുമ്മനം രാജശേഖരന്‍... ബിജെപിയുമായും ബന്ധമില്ലെന്ന്

Google Oneindia Malayalam News

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അന്വേഷിക്കുന്ന സന്ദീപ് നായര്‍ എന്ന യുവാവിന്റെ രാഷ്ട്രീയം സംബന്ധിച്ചുള്ള വിവാദങ്ങള്‍ക്ക് അവസാനമില്ല. സന്ദീപ് നായരുമായി തനിക്ക് ഒരു ബന്ധവും ഇല്ലെന്നാണ് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും മുന്‍ മിസോറാം ഗവര്‍ണറും ആയ കുമ്മനം രാജശേഖരന്‍ പറയുന്നത്.

ഏഷ്യാനെറ്റ് ന്യൂസിന് തെറ്റി... സന്ദീപ് നായർ സിപിഎം അല്ല, ബിജെപി!!! കേസ് കൊടുക്കും: തുറന്നടിച്ച് അമ്മഏഷ്യാനെറ്റ് ന്യൂസിന് തെറ്റി... സന്ദീപ് നായർ സിപിഎം അല്ല, ബിജെപി!!! കേസ് കൊടുക്കും: തുറന്നടിച്ച് അമ്മ

സന്ദീപ് നായര്‍ സിപിഎം അംഗമാണെന്ന് ഏഷ്യാനെറ്റ് ന്യൂസും മനോരമ ന്യൂസും നേരത്തെ തെറ്റായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിന്നീട് സന്ദീപിന്റെ അമ്മ തന്നെ ഇതിനെതിരെ രംഗത്ത് വരികയും ചെയ്തു. സന്ദീപിന്റെ ഫേസ്ബുക്ക് വാളില്‍ ബിജെപിയെ പിന്തുണയ്ക്കുന്ന പോസ്റ്റുകളും കുമ്മനം രാജശേഖരനെ ആശ്ലേഷിച്ച് നില്‍ക്കുന്ന ചിത്രവും ഉണ്ട്.

Kummanam and Sandeep

ഇതിനിടെയാണ് വ്യവസായ മന്ത്രി ഇപി ജയരാജന്‍, സന്ദീപിന്റെ ബിജെപി ബാന്ധവത്തെ കുറിച്ച് വാര്‍ത്താ സമ്മേളനത്തില്‍ വിമര്‍ശനം ഉന്നയിച്ചത്. ബിജെപിക്കാരുമായിട്ടാണ് സ്വര്‍ണക്കടത്തുകാര്‍ക്ക് ബന്ധമുള്ളത് എന്നായിരുന്നു ആക്ഷേപം.

ഇതിന് കൂടി മറുപടിയായിട്ടാണ് കുമ്മനം രാജശേഖരന്‍ ഇപ്പോള്‍ രംഗത്ത് വന്നിട്ടുള്ളത്. വസ്തുതാപരമല്ലാത്ത പച്ചക്കള്ളം വിളിച്ചുപറഞ്ഞ് മുഖ്യമന്ത്രിയുടെ ഓഫീസിനെ രക്ഷിക്കാനാണ് ഇപി ജയരാജന്‍ ശ്രമിക്കുന്നത് എന്നാണ് കുമ്മനം ആരോപിക്കുന്നത്. സന്ദീപ് നായരുടെ ഫേസ്ബുക്കില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനൊപ്പമുള്ള ചിത്രത്തെ കുറിച്ച് ഇപി ജയരാജന്‍ എന്താണ് പ്രതികരിക്കാത്തത് എന്നും അദ്ദഹം ആരായുന്നുണ്ട്.

ബിജെപിയുമായി സന്ദീപ് നായര്‍ക്ക് ഒരു ബന്ധവും ഇല്ലെന്നും സിപിഎം നേതാക്കളുമായാണ് അയാള്‍ക്ക് ബന്ധമെന്നും കുമ്മനം രാജശേഖരന്‍ ആരോപിച്ചു.

എന്നാല്‍ സന്ദീപ് നായരുടെ അമ്മ പറയുന്നത് ബിജെപിയുമായിട്ടാണ് മകന് ബന്ധമെന്നാണ്. തിരഞ്ഞെടുപ്പ് കാലത്ത് ബിജെപി സ്ഥാനാർത്ഥിയ്ക്ക് വേണ്ടി പ്രവർത്തിക്കാറുണ്ട് എന്നും അമ്മ നേരത്തേ വെളിപ്പെടുത്തിയിരുന്നു.

'സ്വപ്‌ന സ്വർണം': പിടിമുറുക്കാൻ കേന്ദ്രം; നിർമലയെ കണ്ട് വി മുരളീധരൻ... ലക്ഷ്യം പിണറായിയുടെ ഓഫീസ്?'സ്വപ്‌ന സ്വർണം': പിടിമുറുക്കാൻ കേന്ദ്രം; നിർമലയെ കണ്ട് വി മുരളീധരൻ... ലക്ഷ്യം പിണറായിയുടെ ഓഫീസ്?

English summary
Gold Smuggling Case: Kummanam Rajasekharan says he doesn't have any connection with Sandeep Nair.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X