കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎമ്മിന്റെ ഇഷ്ടക്കാരായ ആയിരക്കണക്കിന് പേരെ കൺസൾട്ടൻസികളിലൂടെ നിയമിക്കുന്നുവെന്ന് കുമ്മനം

Google Oneindia Malayalam News

തിരുവനന്തപുരം: പുതിയ സംരഭങ്ങൾക്ക് ബഹുരാഷ്ട്ര ബന്ധമുള്ള കൺസൾട്ടൻസികളെ നിയമിച്ച് ധൂർത്തിനും അഴിമതിക്കും സംസ്ഥാന സർക്കാർ വാതിൽ തുറന്നിടുകയാണെന്ന് കുമ്മനം രാജശേഖരൻ. സിപിഎമ്മിന്റെ ഇഷ്ടക്കാരായ ആയിരക്കണക്കിന് പേരെ കൺസൾട്ടൻസികളിലൂടെ നിയമിക്കുന്നുവെന്നും കുമ്മനം രാജശേഖരൻ ആരോപിച്ചു.

കുമ്മനം രാജശേഖരന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം: '' കൺസൾട്ടൻസികളുടെ അധിനിവേശം കേരളത്തെ തകർക്കും. കേരളത്തിലെ വികസന രംഗത്ത് ഇപ്പോൾ കൺസൾട്ടൻസികളുടെ അധിനിവേശമാണ്. മുതലാളിത്ത ഫ്യുഡലിസ്റ്റ് ശക്തികളുടെ ചൂഷണത്തിന് ഇരയാവുകമൂലം പാവപ്പെട്ട ജനങ്ങൾക്ക് സർക്കാരിന്റെ ഗുണഫലങ്ങൾ ലഭിക്കുന്നില്ല. ഏത് പുതിയ സംരംഭത്തിനും ബഹുരാഷ്ട്ര ബന്ധമുള്ള കൺസൾട്ടൻസികളെ നിയമിച്ച് ധൂർത്തിനും അഴിമതിക്കും സർക്കാർ വാതിൽ തുറന്നിടുകയാണ്. കേരളത്തിലെ വ്യവസായ - വാണിജ്യ വ്യാപാര മേഖലകളിലുള്ള ഈ ബഹുരാഷ്ട്ര കുത്തകകളുടെ കടന്നുകയറ്റംമൂലം നാടിന്റെ സമ്പദ്ഘടന തകരുമെന്നത് മാത്രമല്ല അനധികൃത നിയമനങ്ങളും കോടികളുടെ വൻ അഴിമതിയും വഴി പ്രൊജക്റ്റുകൾ അവതാളത്തിലാകുകയും ചെയ്യും.

kummanam

സർക്കാർ സ്ഥാപനങ്ങളിൽ നിയമനങ്ങൾ പിഎസ്‌സി വഴിയോ , എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴിയോ നടത്തണമെന്ന നിബന്ധന കാറ്റിൽ പറത്തിക്കൊണ്ടാണ് സിപിഎമ്മിന്റെ ഇഷ്ടക്കാരായ ആയിരക്കണക്കിന് പേരെ കൺസൾട്ടൻസികളിലൂടെ നിയമിക്കുന്നത്. ഇതുമൂലം സമാന്തര സമ്പദ്ഘടന കേരളത്തിൽ കെട്ടിപ്പടുത്ത് അധികാരത്തിന്റെ താക്കോൽ സ്ഥാനങ്ങളിൽ ഇരിക്കുന്നവരെ സ്വന്തം വരുതിയിൽ കൊണ്ടുവരുവാൻ കൺസൾട്ടൻസികൾക്ക് സാധിച്ചു. സ്‌പ്രിംഗ്‌ളർ , കെപിഎംജി, ടെറാനസ് , പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ , എയ്‌ഡ്‌കോം , തുടങ്ങി ഒട്ടനവധി വിദേശ കമ്പനികൾ ഇപ്പോൾ സിപിഎമ്മിന്റെ തണലിൽ കേരളത്തിൽ വേരുറപ്പിച്ചുകഴിഞ്ഞു.

രാജസ്ഥാനിൽ പുതിയ വഴിത്തിരിവ്! നിയമസഭ വിളിക്കാമെന്ന് ഗവർണർ, ഗെഹ്ലോട്ടിന് മുന്നിൽ 3 കണ്ടീഷൻ!രാജസ്ഥാനിൽ പുതിയ വഴിത്തിരിവ്! നിയമസഭ വിളിക്കാമെന്ന് ഗവർണർ, ഗെഹ്ലോട്ടിന് മുന്നിൽ 3 കണ്ടീഷൻ!

കിറ്റ്കോ, കേപ് തുടങ്ങിയ നല്ല കൺസൾട്ടൻസി സ്ഥാപനങ്ങൾ നാട്ടിലുള്ളപ്പോഴാണ് അവരെയെല്ലാം ഒഴിവാക്കി വിദേശ സ്ഥാപനങ്ങൾക്ക് നമ്മുടെ വികസനമേഖല തീറെഴുതികൊടുക്കുന്നത്. മറ്റു സംസ്ഥാനങ്ങളിലെ വിവിധ പ്രോജെക്റ്റുകൾക്ക് കൺസൾട്ടൻസിയായി കിറ്റ്കോയെ നിയമിക്കാറുണ്ട്. ഓരോ മന്ത്രിമാരും വിദേശയാത്ര കഴിഞ്ഞെത്തുന്നത് പല കമ്പനികളുടെയും കൺസൾട്ടൻസി കരാറുമായിട്ടാണ്. കേരളത്തിലെ കഴിവുള്ള മാനേജ്മെന്റ് വിദഗ്ധർ ധാരാളമുണ്ട്. അവരുടെ പ്രതിഭയെ അംഗീകരിക്കാനും തദ്ദേശീയമായ കൺസൾട്ടൻസി സംവിധാനം കെട്ടിപ്പടുക്കുവാനും ഈ വൈകിയ വേളയിലെങ്കിലും സർക്കാർ തയ്യാറാകണമെന്ന് അഭ്യർത്ഥിക്കുന്നു''.

 ഏതറ്റം വരെയും; പ്രധാനമന്ത്രിയെ വിളിച്ച് അശോക് ഗെഹ്ലോട്ട്, ഗവർണറുടെ പ്രേമലേഖനമെന്ന് പരിഹാസം! ഏതറ്റം വരെയും; പ്രധാനമന്ത്രിയെ വിളിച്ച് അശോക് ഗെഹ്ലോട്ട്, ഗവർണറുടെ പ്രേമലേഖനമെന്ന് പരിഹാസം!

English summary
Kummanam Rajasekharan slams state government for appointing consultancies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X