കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി വിജയനെ പിന്തുണച്ച് കുമ്മനം രംഗത്ത്... ആരേയും ഞെട്ടിപ്പിയ്ക്കുന്ന പിന്തുണ!!!

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിലെ ബിജെപിക്കാര്‍ ചിലപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസ്സുകാരെ ഏതെങ്കിലും കാര്യത്തില്‍ പിന്തുണക്കാന്‍ സാധ്യതയുണ്ട്. പക്ഷേ സിപിഎമ്മുകാര്‍ക്ക് ബിജെപിയുടെ പിന്തുണ കിട്ടണമെങ്കില്‍ കാക്ക മലര്‍ന്ന് പറക്കണം എന്നാണ് കരുതിയിരുന്നത്.

എന്നാല്‍ കാക്കയ്ക്ക് മലര്‍ന്ന് പറക്കേണ്ടി വന്നില്ല, അതിന് മുമ്പ് തന്നെ ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ സംസ്ഥാന മുഖ്യമന്ത്രിയും സിപിഎം പോളിറ്റ് ബ്യൂറോ അംഗവും ആയ പിണറായി വിജയനെ പിന്തുണച്ചിരിയ്ക്കുന്നു. എന്തിനാവും കുമ്മനം പിണറായി വിജയനെ പിന്തുണച്ചത് എന്നായിരിക്കും ഇപ്പോള്‍ എല്ലാവരുടേയും സംശയം...

Kummanam Rajasekharan

മറ്റൊന്നും അല്ല, ഗീത ഗോപിനാഥിനെ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചതിനാണ് കുമ്മനത്തിന്റെ പിന്തുണ. കേന്ദ്രത്തില്‍ അരുണ്‍ ജെയ്റ്റ്‌ലി അടക്കമുള്ളവര്‍ പിന്തുണച്ചതിന് ശേഷമാണ് കേട്ടോ കുമ്മനംജി തന്റെ പിന്തുണ അറിയച്ചത്.

ഗീത ഗോപിനാഥിനെ സാമ്പത്തിക ഉപദേഷ്ടാവാക്കാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനം സ്വാഗതാര്‍ഹമാണെന്നാണ് കുമ്മനം പറഞ്ഞത്. കാലാനുസൃതമായി ചിന്തകളും നിലപാടുകളും മാറ്റാന്‍ തയ്യാറാണെന്നതാണ് പിണറായി വിജയന്റെ സമീപം സൂചിപ്പിയ്ക്കുന്നത്. അത് നല്ലതാണെന്നും കുമ്മനം പറയുന്നു.

സാമ്പത്തിക ഉപദേഷ്ടാവിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് കുമ്മനം രാജശേഖരന്‍ പത്രക്കുറിപ്പ് പുറത്തിറക്കുകയായിരുന്നു. എന്നാല്‍ പ്രശംസയൊക്കെ ആദ്യഭാഗത്തേ ഉള്ളൂ. ബാക്കിയെല്ലാം ആത്യന്തികമായി വിമര്‍ശനങ്ങള്‍ തന്നെ ആയിരുന്നു.

ഗീത ഗോപിനാഥിനെ നിയമിക്കുന്നതില്‍ എന്താണ് തോമസ് ഐസക്കിന്റെ അഭിപ്രായമെന്ന് കുമ്മനം ചോദിയ്ക്കുന്നുണ്ട്. സഹപ്രവര്‍ത്തകരില്‍ വിശ്വാസമില്ലാത്തതുകൊണ്ടാണോ പുറത്ത് നിന്ന് ഉപദേശകരെ വയ്ക്കുന്നത് എന്നും കുമ്മനം ചോദിയ്ക്കുന്നുണ്ട്. ഇടതുപക്ഷത്തിന്റെ ഇത്രയും കാലത്തെ സാമ്പത്തിക നയങ്ങള്‍ കേരളത്തെ പിറകോട്ടടിച്ചിട്ടുണ്ടെന്നും അത് തിരിച്ചറിഞ്ഞായിരിക്കും പിണറായി ഇപ്പോള്‍ ഇങ്ങനെ ഒരു തീരുമാനം എടുത്തത് എന്നും കുമ്മനം പറയുന്നു.

English summary
Kummanam Rajasekharan supports Pinarayi Vijayan on Gita Gopinath Issue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X