കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വട്ടിയൂര്‍ക്കാവില്‍ ബിജെപി ഉറപ്പിച്ചു, കുമ്മനം തന്നെ: നാളെ മുതല്‍ പ്രചാരണം തുടങ്ങുമെന്ന് രാജഗോപാല്‍

Google Oneindia Malayalam News

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരന്‍ തന്നെ ബിജെപി സ്ഥാനാര്‍ത്ഥിയാവും. സ്ഥാനാര്‍ത്ഥിയാവാന്‍ കുമ്മനം സമ്മതം അറിയിച്ചെന്ന് ഒ രാജഗോപാല്‍ വ്യക്തമാക്കി. മണ്ഡലത്തില്‍ നാളെ രാവിലെ മുതല്‍ കുമ്മനം പ്രചാരണത്തിന് തുടക്കം കുറിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്ക് ശേഷമാണ് കുമ്മനം രാജശേഖരന്‍ മത്സരിക്കുമെന്ന് ബിജെപി വ്യക്തമാക്കിയിരിക്കുന്നത്.

'പാഠം പഠിച്ചില്ലേ, ഇനി മിണ്ടിപ്പോകരുത്': കേരള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വാളോങ്ങി യുഡിഎഫ്'പാഠം പഠിച്ചില്ലേ, ഇനി മിണ്ടിപ്പോകരുത്': കേരള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വാളോങ്ങി യുഡിഎഫ്

കേരളത്തില്‍ നേമത്തിന് ശേഷം ബിജെപി വിജയം പ്രതീക്ഷിക്കുന്ന മണ്ഡലമായ വട്ടിയൂര്‍ക്കാവില്‍ ആരാകും സ്ഥാനാര്‍ത്ഥി എന്നതിനെച്ചൊല്ലി ബിജെപിയില്‍ ചര്‍ച്ചകള്‍ സജീവമായിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷവും സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ തീരൂമാനത്തിലെത്താന്‍ ബിജെപിക്ക് സാധിച്ചിരുന്നില്ല.

 kummanam

എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ പ്രചരണവുമായി മണ്ഡ‍ലത്തില്‍ സജീവമായപ്പോഴും ബിജെപിയില്‍ ആശയകുഴപ്പം നിലനിന്നു. ഇതിന് അവസാനം കുറിച്ചുകൊണ്ടാണ് വട്ടിയൂര്‍ക്കാവില്‍ കുമ്മനം തന്നെ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ഒ രാജഗോപാല്‍ വ്യക്തമാക്കിയിരിക്കുന്നത്. കേന്ദ്ര നേത്യത്വത്തിന്‍റെ അറിയിപ്പ് മാത്രമാണ് ഇനി ലഭിക്കേണ്ടതുള്ളു. അതേസമയം കോന്നി, മഞ്ചേശ്വരം, ഉള്‍പ്പടേയുള്ള മണ്ഡലങ്ങളില്‍ ബിജെപി ഇപ്പോഴും അന്തിമ തീരുമാനത്തില്‍ എത്തിയിട്ടില്ല.

എസ്എഫ്ഐ കോട്ടകള്‍ തകരും; ഏഴില്‍ നിന്ന് 589 ആയെങ്കില്‍ അടുത്ത വര്‍ഷം സീറ്റ് നേടും: കെ എസ് യുഎസ്എഫ്ഐ കോട്ടകള്‍ തകരും; ഏഴില്‍ നിന്ന് 589 ആയെങ്കില്‍ അടുത്ത വര്‍ഷം സീറ്റ് നേടും: കെ എസ് യു

വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരന്‍ സ്ഥാനാര്‍ത്ഥിയാവണമെന്ന ആവശ്യം മണ്ഡലം-ജില്ലാ കമ്മറ്റികള്‍ നേരത്തെ തന്നെ സംസ്ഥാന സമിതിയെ അറിയിച്ചിരുന്നു. സംസ്ഥാന നേതൃത്വത്തിനും കുമ്മനത്തിനെ തന്നെ രംഗത്ത് ഇറക്കാനായിരുന്നു താല്‍പര്യം. എന്നാല്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന നിലപാടാലായിരുന്നു കുമ്മനം.

English summary
kummanam rajasekharan will bjp candidate in vattiyoorkavu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X