കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുമ്മനത്തിന് വെച്ചത് അബ്ദുള്ളക്കുട്ടി കൊണ്ടുപോയി; ശോഭാ സുരേന്ദ്രനുമില്ല, ബിജെപിയില്‍ അതൃപ്തി ശക്തം

Google Oneindia Malayalam News

തിരുവനന്തപുരം: ബിജെപിയുടെ പുതിയ ഭാരവാഹി പട്ടിക കഴിഞ്ഞ ദിവസം പുറത്തിറക്കിയപ്പോള്‍ കേരളത്തില്‍ നിന്നും കോളടിച്ചത് എപി അബ്ദുള്ളക്കുട്ടിക്കും ടോം വടക്കനുമാണ്. ഇരുവരും അടുത്തിടെ മാത്രം കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് പാര്‍ട്ടിയില്‍ എത്തിയവരാണ്. അബ്ദുള്ളക്കുട്ടി ദേശീയ വൈസ് പ്രസിഡന്‍റായും ടോം വടക്കന്‍ വക്താവുമായാണ് തിരഞ്ഞെടുക്കപ്പെട്ടത്. നിലവില്‍ കേരളം ഘടകം വൈസ് പ്രസിഡന്‍റായിരുന്ന അബ്ദുള്ളക്കുട്ടിയെ ദേശീയ തലത്തിലേക്ക് ഉയര്‍ത്തുന്നതിലൂടെ വിവിധ ലക്ഷ്യങ്ങളാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന് മുന്നിലുള്ളത്. എന്നാല്‍ ഈ നീക്കത്തിനെതിരെ ബിജെപി സംസ്ഥാന നേതൃത്വത്തില്‍ കടുത്ത അതൃപ്തിയാണ് ഉള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

പാരമ്പ്യര്യമുള്ളവരെ ഒഴിവാക്കി

പാരമ്പ്യര്യമുള്ളവരെ ഒഴിവാക്കി

പാര്‍ട്ടിയിലെ ദീര്‍ഘകാലമായി പ്രവര്‍ത്തന പാരമ്പ്യര്യമുള്ള പലരേയും ഒഴിവാക്കിയാണ് അബ്ദുള്ളക്കുട്ടിയേയും ടോം വടക്കേനേയും ഭാരവാഹി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ മുതിര്‍ന്ന നേതാക്കളെ ദേശീയ നേതൃത്വം പരിഗണിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.

ഭാരവാഹി പട്ടിക വന്നപ്പോള്‍

ഭാരവാഹി പട്ടിക വന്നപ്പോള്‍

എന്നാല്‍, ഈ പ്രതീക്ഷകളെയെല്ലാം തികിടം മറിച്ചു കൊണ്ടായിരുന്നു പുതിയ ഭാരവാഹി പട്ടിക പുറത്തു വന്നത്. കുമ്മനം രാജശേഖരനെ ദേശീയ ഉപാധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന പ്രചാരണം നേരത്തെയുണ്ടായിരുന്നു. മുന്‍ സംസ്ഥാന അധ്യക്ഷന്‍, മുന്‍ മിസോറാം ഗവര്‍ണ്ണര്‍ എന്നീ ചുമതലകള്‍ വഹിച്ച കുമ്മനത്തിന് ലഭിക്കുമെന്ന് കരുതിയ സ്ഥാനം അബ്ദുള്ളക്കുട്ടിക്ക് ലഭിച്ചതില്‍ നേതാക്കള്‍ക്കും അണികള്‍ക്കും ഇടയില്‍ അതൃപ്തിയുണ്ട്.

ആർഎസ്എസിന്റെ കൂടി ആവശ്യം

ആർഎസ്എസിന്റെ കൂടി ആവശ്യം

വട്ടിയൂര്‍ക്കാവ് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനമുണ്ടായിരുന്നു. ഓ രാജഗോപാല്‍ അടക്കമുള്ള നേതാക്കള്‍ ഇത് അനൗദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തെങ്കിലും പിന്നീട് ഒഴിവാക്കപ്പെടുകയായിരുന്നു. കുമ്മനം രാജശേഖരനെ കേന്ദ്ര മന്ത്രിയാക്കുകയോ ദേശീയനേതൃത്വത്തിലേക്ക് പരിഗണിക്കുകയോ എന്നത്‌ ആർഎസ്എസിന്റെ കൂടി ആവശ്യമായിരുന്നു.

കൃഷ്ണദാസ് പക്ഷത്തിന്‍റെ പരാതി

കൃഷ്ണദാസ് പക്ഷത്തിന്‍റെ പരാതി


വി മുരളീധരന് ഗ്രൂപ്പിന് വലിയ പരിഗണന നല്‍കുന്നുവെന്ന പരാതി നേരത്തെ തന്നെ പികെ കൃഷ്ണദാസ് പക്ഷത്തിനുണ്ട്. വി മുരളീധരന്‍ കേന്ദ്ര സഹമന്ത്രിയായപ്പോള്‍ അതേ ഗ്രൂപ്പില്‍ നിന്നുള്ള കെ സുരേന്ദ്രന്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായി. ഈ സാഹചര്യത്തില്‍ പികെ കൃഷ്ണ ദാസിനേയും ശോഭാ സുരേന്ദ്രനേയും ദേശീയ നേതൃത്വത്തിലേക്ക് പരിഗണിക്കപ്പെടുമായിരുന്നു.

ശോഭാ സുരേന്ദ്രനും

ശോഭാ സുരേന്ദ്രനും

ബിജെപി സംസ്ഥാന സമിതി പുനഃസംഘടനയ്ക്ക് ശേഷം പാര്‍ട്ടി രംഗത്ത് ശോഭാ സുരേന്ദ്രന്‍ സജീവമല്ല. അധ്യക്ഷപദവിയിലേക്ക് ശോഭാസുരന്ദ്രന്റെ പേര് ഉയര്‍ന്നു കേട്ടിരുന്നെങ്കിലും കെ സുരേന്ദ്രന്‍ തിരഞ്ഞെടുക്കപ്പെട്ടു. ഇതിന് പിന്നാലെ നടന്ന പുനഃസംഘടനയില്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് അവരെ മാറ്റി വൈസ് പ്രസിഡന്റാക്കുകയും ചെയ്തിരുന്നു. ഇതിലുള്ള അതൃപ്തിയാണ് ശോഭയുടെ പാര്‍ട്ടി പരിപാടികളിലെ അസാന്നിധ്യത്തിന് കാരണമെന്നാണ് സൂചന.

കെ സുരേന്ദ്രന് മുന്നിലും

കെ സുരേന്ദ്രന് മുന്നിലും

ഫലത്തില്‍ കേരള ഘടകത്തെ ഗ്രൂപ്പുകള്‍ക്ക് അതീതമായി തഴഞ്ഞ പ്രതീതിയാണ് ഇപ്പോഴുള്ളത്. പികെ കൃഷ്ണദാസ് പക്ഷത്തിന് ഇപ്പോള്‍ പാര്‍ട്ടിയില്‍ പൂര്‍ണ്ണമായും ഒതുക്കപ്പെട്ട പ്രതീതിയാണ് ഉള്ളത്. കേരളത്തിന് വലിയ പരിഗണന കിട്ടാതെ പോയത് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് മുന്നിലും വെല്ലുവിളികള്‍ സൃഷ്ടിക്കുന്നു. ഇതിന്‍റെ അനന്തര നീക്കങ്ങള്‍ ഇവിടെ ഉണ്ടായാല്‍ അത് വീണ്ടും ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളെ സജീവമാക്കും.

അവഗണിക്കപ്പെട്ടതായി തോന്നുന്നില്ല

അവഗണിക്കപ്പെട്ടതായി തോന്നുന്നില്ല

അതേസമയം, ദേശീയ ഭാരവാഹികളുടെ പട്ടികയില്‍ ആരും അവഗണിക്കപ്പെട്ടതായി തോന്നുന്നില്ലെന്നായിരുന്നു കെ സുരേന്ദ്രന്‍റെ പ്രതികരണം. ആര്‍ക്കൊക്കെ എന്തൊക്കെചുമതല നല്‍കണം എന്നുളളത് കേന്ദ്ര നേതൃത്വം ആലോചിച്ചെടുത്ത തീരുമാനമാണ്. ഇവിടെ ആരും അവഗണിക്കപ്പെട്ടതായി തോന്നുന്നില്ല. അവഗണിക്കപ്പെട്ടവരെന്ന് മാധ്യമങ്ങള്‍ പറയുന്നവരെ പാര്‍ട്ടി എങ്ങനെയാണ് പരിഗണിക്കുന്നത് കാത്തിരുന്ന് കാണാമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഒരു ചുമതലയും വേണ്ടെന്ന് പറഞ്ഞ കുമ്മനം

ഒരു ചുമതലയും വേണ്ടെന്ന് പറഞ്ഞ കുമ്മനം

ഒരു ചുമതലയും വേണ്ടെന്ന് പറഞ്ഞ് രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ച ആളാണ് കുമ്മനം രാജശേഖരന്‍, ഗവര്‍ണര്‍ പദവി വേണ്ടെന്ന് വെച്ച് രാഷ്ട്രീയത്തില്‍ പ്രവേശിച്ച ആളാണ് അദ്ദേഹം. അങ്ങനെയുള്ള ഒരാളെ പാര്‍ട്ടി പോസ്റ്റിന്റെ പേരില്‍ മാധ്യമങ്ങള്‍ അപമാനിക്കുന്നത് ശരിയല്ലെന്നും സംസ്ഥാനങ്ങളോട് അഭിപ്രായം ആരാഞ്ഞല്ല കേന്ദ്രനേതൃത്വ ഭാരവാഹി പട്ടികയില്‍ തീരുമാനം എടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുറത്താക്കപ്പെട്ടവര്‍

പുറത്താക്കപ്പെട്ടവര്‍

ദീര്‍ഘകാലമായി പട്ടികയിലുണ്ടായിരുന്നു പലരേയും ഒഴിവാക്കിയായിരുന്നു പുതിയ പട്ടിക ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ കഴിഞ്ഞ ദിവസം പുറത്തിറക്കിയത്. റാംമാധവ്, മുരളീധര്‍ റാവും എന്നിവരാണ് ഇതില്‍ പ്രമുഖര്‍. ഇരുവരും ആറ് വര്‍ഷമായി പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറിമാരായിരുന്നു. പുനഃസംഘടനയ്ക്കെതിരെ ബംഗാളിലെ പ്രമുഖ നേതാവ് രാഹുൽ സിൻഹ പരസ്യമായിത്തന്നെ രംഗത്തെത്തിയിട്ടുണ്ട്.

പരസ്യ പ്രതികരണം

പരസ്യ പ്രതികരണം


ദേശീയ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നാണു രാഹുൽ സിൻഹയെ മാറ്റിയത്. ഇത് മാത്രമല്ല, തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും എത്തിയ മുന്‍ എംപി മുകുൾ റോയിയെ ഉപാധ്യക്ഷനാക്കുകയും ചെയ്തതും രാഹുൽ സിൻഹയെ അസ്വസ്ഥനാക്കുന്നു. 40 വർഷമായി ബിജെപിയുടെ പടയാളിയായി സേവനം ചെയ്തു. ജനിച്ചതു മുതൽ ബിജെപിയെ സേവിക്കുന്ന എനിക്കു പ്രതിഫലമായി ഇതിൽപ്പരം ദൗർഭാഗ്യം കിട്ടാനില്ലെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

3 ജില്ലകളിലെ 10 ലേറെ മണ്ഡലങ്ങള്‍ കൂടി; ജോസ് ബന്ധം ഭരണത്തുടര്‍ച്ച ഉറപ്പിക്കും, ഇടത് പ്രതീക്ഷകള്‍3 ജില്ലകളിലെ 10 ലേറെ മണ്ഡലങ്ങള്‍ കൂടി; ജോസ് ബന്ധം ഭരണത്തുടര്‍ച്ച ഉറപ്പിക്കും, ഇടത് പ്രതീക്ഷകള്‍

English summary
kummanam rajasekharan was also not considered; Senior leaders dissatisfied over new reshuffle
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X