Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉപതിരഞ്ഞെടുപ്പ് ഫലം: കേരളജനത ബിജെപിയെ അംഗീകരിക്കുന്നുവെന്ന് കുമ്മനം

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപി മികച്ച നേട്ടം കൈവരിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കേന്ദ്ര സര്‍ക്കാരിനെതിരെ കള്ളപ്രചരണം നടത്തിയവര്‍ക്കുള്ള മറുപടിയാണ് ഈ വിജയമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ ജനം അംഗീകരിക്കുന്നു എന്നതിന്റെ സൂചനയാണ് തിരഞ്ഞെടുപ്പ് ഫലമെന്നും കുമ്മനം പറഞ്ഞു. ഇനിയെങ്കിലും കള്ളപ്രചരണം അവസാനിപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണം, സാമ്പത്തിക പരിഷ്‌കരണത്തിന്റെ പേരില്‍ നരേന്ദ്ര മോദിയെ ജനം തള്ളിക്കളയുമെന്ന് പറഞ്ഞ വിഎസ് അച്യുതാനന്ദന്റെ പാര്‍ട്ടിക്ക് രണ്ടു സീറ്റുകളാണ് ഉപതിരഞ്ഞെടുപ്പില്‍ നഷ്ടമായതെന്നും അദ്ദേഹം പറഞ്ഞു.

Kummanam Rajasekharan

അതേസമയം തിരഞ്ഞെടുപ്പില്‍ 15 വാര്‍ഡുകളില്‍ ഒമ്പതും എല്‍ഡിഎഫിനാണ് ലഭിച്ചത്. രണ്ടിടങ്ങളില്‍ കോണ്‍ഗ്രസും, മൂന്നിടത്ത് ബിജെപിയും മറ്റൊരിടത്ത് കേരള കോണ്‍ഗ്രസുമാണ് വിജയിച്ചത്. ഒരു സീറ്റ് ബിജെപിയില്‍ നിന്നും മൂന്നെണ്ണം യുഡിഎഫില്‍ നിന്നും എല്‍ഡിഎഫ് പിടിച്ചെടുത്തു. ഒമ്പത് ജില്ലകളിലെ 14 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും കൊല്ലം കോര്‍പ്പറേഷന്‍ വാര്‍ഡിലുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+