മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നടത്തുന്നത് മാര്‍ക്‌സില്‍ നിന്നും മഹര്‍ഷിയിലേക്കുള്ള പരിവര്‍ത്തനമോ?
ദില്ലി: സിപിഎം ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ഘോഷയാത്രകള്‍ സംഘടിപ്പിക്കുന്നതിനെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്ത്. മാര്‍കിസില്‍ നിന്ന് മഹര്‍ഷിയിലേക്കുള്ള പരിവര്‍ത്തനമാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ നടക്കുന്നതെന്നും കുമ്മനം പറഞ്ഞു.
ഭാരതീയ സംസ്‌കാരരത്തിന്റെ അന്തസത്ത ഉള്‍കൊള്ളാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി തയ്യാറാകുന്നുവെങ്കില്‍ അത് വളരെ സന്തോഷമുള്ള കാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശ്രീകൃഷ്ണ ജയന്തിയും രാമായണ മാസാചരണവും മുന്‍കൈയ്യെടുത്ത് നടത്തുന്നത് നല്ല കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ശ്രീകൃഷ്ണ ജയന്തി ദിനത്തോട് അനുബന്ധിച്ച് സംഘര്‍ഷമുണ്ടാകുമെന്ന ഐബി റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് കണ്ണൂര്‍ കടുത്ത സുരക്ഷയിലാണ്. ബാലഗോകുലത്തിന്റെ ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയും സിപിഎമ്മിന്റെ നമ്മളൊന്ന് ഘോഷയാത്രയും ഒരേസമയം നിരത്തിലിറങ്ങുന്നതോടെ പ്രശ്‌നങ്ങളുണ്ടാകുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കണ്ണൂരില്‍ കനത്ത പോലീസ് കാവലൊരുക്കിയിരിക്കുന്നത്.












Click it and Unblock the Notifications