സര്‍ക്കാരിനെ പിന്തുണച്ച രാജഗോപാലിന്റെ പ്രസ്താവന പരിശോധിക്കും; ശശികലയ്‌ക്കെതിരെ കേസെടുത്തത് തെറ്റ്
മതസ്പര്‍ദ വളര്‍ത്തുന്ന തരത്തില്‍ പ്രസംഗിച്ച കുറ്റത്തിന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപി ശശികലക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
തിരുവനന്തപുരം: വിവാദ പ്രസംഗത്തെ തുടര്‍ന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപി ശശികലയ്‌ക്കെതിരെ കേസെടുത്തത് തെറ്റായ നടപടിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.
മതസ്പര്‍ദ വളര്‍ത്തുന്ന തരത്തില്‍ പ്രസംഗിച്ച കുറ്റത്തിന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപി ശശികലക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പ്രസ്ഥാനങ്ങളെ തകര്‍ക്കാനുള്ള ശ്രമങ്ങളുടെ ഭഗമായാണ് ഇത്തരം നീക്കമെന്നും കുമ്മനം ആരോപിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനെയും സര്‍ക്കാരിനേയും പിന്തുണച്ച ബിജെപി നിയമസഭാംഗം ഒ രാജഗോപാല്‍ എംഎല്‍എയുടെ നടപടി ഏത് സാഹചര്യത്തിലാണെന്ന് അറിയില്ല. രാജഗോപാലിന്റെ പ്രസ്താവന പരിശോധിക്കുമെന്നും കുമ്മനം പറഞ്ഞു. കാസര്‍ഗോഡ് ജില്ലാ കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ സി ഷുക്കൂര്‍ നല്‍കിയ പരാതിയിലാണ് ശശികലയ്‌ക്കെതിരെ പോലീസ് കേസെടുത്തത്.












Click it and Unblock the Notifications