കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുമ്മനം രാജശേഖരൻ ഹാദിയയുടെ വീട്ടിൽ! അശോകനുമായി കൂടിക്കാഴ്ച നടത്തി... പക്ഷേ, ഹാദിയ മാത്രം...

ഹാദിയ കേസിൽ സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ടിന്റെയും, മനുഷ്യാവകാശ പ്രവർത്തകരുടെയും നിലപാടിനെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു.

  • By ഡെന്നീസ്
Google Oneindia Malayalam News

കോട്ടയം: ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ ഹാദിയയുടെ വീട്ടിലെത്തി. ബിജെപി ജില്ലാ നേതാക്കളോടൊപ്പമാണ് അദ്ദേഹം ഹാദിയയുടെ വീട് സന്ദർശിച്ചത്. വൈക്കത്തെ വീട്ടിലെത്തിയ കുമ്മനം രാജശേഖരൻ ഹാദിയയുടെ പിതാവ് അശോകനുമായി കൂടിക്കാഴ്ച നടത്തി.

സിപിഎമ്മിന് മുൻപും ദേവസ്വം മന്ത്രിമാരുണ്ടായിരുന്നു! ഗുരുവായൂരിൽ പോയ കടകംപള്ളിക്ക് കണക്കിന് കിട്ടി...സിപിഎമ്മിന് മുൻപും ദേവസ്വം മന്ത്രിമാരുണ്ടായിരുന്നു! ഗുരുവായൂരിൽ പോയ കടകംപള്ളിക്ക് കണക്കിന് കിട്ടി...

ഫേസ്ബുക്കിലെ നിങ്ങളുടെ ഫോട്ടോ ഇവന്റെ കൈയിലുണ്ടായേക്കാം! വീട്ടമ്മമാരും പെൺകുട്ടികളും, പോലീസും ഞെട്ടിഫേസ്ബുക്കിലെ നിങ്ങളുടെ ഫോട്ടോ ഇവന്റെ കൈയിലുണ്ടായേക്കാം! വീട്ടമ്മമാരും പെൺകുട്ടികളും, പോലീസും ഞെട്ടി

ഹാദിയ കേസിൽ സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ടിന്റെയും, മനുഷ്യാവകാശ പ്രവർത്തകരുടെയും നിലപാടിനെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. ഹാദിയ കേസിൽ കോടതി നിലപാട് വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന വൃന്ദ കാരാട്ടിന്റെ പ്രസ്താവന കോടതിയലക്ഷ്യമാണെന്നാണ് കുമ്മനം ആരോപിച്ചത്.

kummanam

കോടതി നിർദേശപ്രകാരം പോലീസ് സംരക്ഷണത്തിൽ വൈക്കത്തെ വീട്ടിലുള്ള ഹാദിയക്ക് സന്ദർശകരെ കാണാനോ സംസാരിക്കാനോ അനുമതിയില്ല. കഴിഞ്ഞദിവസം ഹാദിയയുടെ പേരിൽ അയച്ച രജിസ്ട്രേർഡ് കത്തുകൾ വരെ പിതാവ് തിരിച്ചയച്ചിരുന്നു.

വേങ്ങരയിൽ ലീഗിനെക്കാൾ ഭയം കോൺഗ്രസിന്! കെപിസിസി സെക്രട്ടറി ലീഗ് വിമതനോട് ചെയ്തത്.... അത്ര പേടിയോ?വേങ്ങരയിൽ ലീഗിനെക്കാൾ ഭയം കോൺഗ്രസിന്! കെപിസിസി സെക്രട്ടറി ലീഗ് വിമതനോട് ചെയ്തത്.... അത്ര പേടിയോ?

ഫേസ്ബുക്ക് കാമുകനും കൂട്ടുകാരും പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; ആശുപത്രിയിൽ കള്ളി പൊളിഞ്ഞു..ഫേസ്ബുക്ക് കാമുകനും കൂട്ടുകാരും പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; ആശുപത്രിയിൽ കള്ളി പൊളിഞ്ഞു..

Recommended Video

cmsvideo
സ്വന്തം മക്കളെ സിറിയയിലേക്ക് അയക്കാന്‍ കുഞ്ഞാലിക്കുട്ടി തയ്യാറാകുമോ? | Oneindia Malayalam

ഹാദിയ കേസിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സുപ്രീംകോടതിയെ സമീപിക്കുമെന്ന് വനിതാ കമ്മീഷൻ അദ്ധ്യക്ഷ എംസി ജോസഫൈനും കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. വീട്ടുതടങ്കലിൽ കഴിയുന്ന ഹാദിയ അവകാശലംഘനം നേരിടുന്നുവെന്ന ആരോപണത്തെ തുടർന്നാണ് വനിതാ കമ്മീഷൻ സുപ്രീംകോടതിയെ സമീപിക്കുന്നത്. കേസിൽ സ്ത്രീപക്ഷ ഇടപെൽ ആവശ്യമാണെന്നും, സാമൂഹിക അന്തരീക്ഷം കലുഷിതമാകാതിരിക്കാനാണ് സുപ്രീംകോടതിയെ സമീപിക്കുന്നതെന്നുമാണ് വനിതാ കമ്മീഷൻ അദ്ധ്യക്ഷ അറിയിച്ചത്.

English summary
kummanam rajashekaran visited hadiya's home.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X