Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിലെ മതസൗഹാർദം തകർക്കാൻ മുസ്ലീം ലീഗ് ശ്രമിക്കുന്നു!എവിടെയാണ് കലാപമുണ്ടായതെന്ന് വ്യക്തമാക്കണം..

അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് കേരളത്തിൽ നിലവിലുള്ള സൗഹൃദ അന്തരീക്ഷം തകർക്കാൻ ശ്രമിക്കരുതെന്നും കുമ്മനം പറഞ്ഞു.

തിരുവനന്തപുരം: സംസ്ഥാനത്ത് അവശേഷിക്കുന്ന മതസൗഹാർദം ഇല്ലാതാക്കാനാണ് മുസ്ലീം ലീഗിന്റെ ശ്രമമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. കേരളത്തിലെ ന്യൂനപക്ഷങ്ങളെ പാർട്ടിയോട് അടുപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എല്ലാ മതവിഭാഗക്കാരുമായും ഇടപെടുകയും അവരുമായി ഐക്യമുണ്ടാക്കുകയും അതിലൂടെ നാടിന്റെ കെട്ടുറപ്പിന് സഹായകമായ ഒരു രാഷ്ട്രീയ അന്തരീക്ഷമുണ്ടാക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യമെന്നും കുമ്മനം വ്യക്തമാക്കി. കേരളത്തിലുണ്ടായ വർഗീയ കലാപങ്ങളിൽ ബിജെപിയുടെ പങ്ക് എന്താണെന്നും, അമിത് ഷാ പോയിട്ടുള്ള ഏത് സ്ഥലത്താണ് വർഗീയ സംഘർഷമുണ്ടായതെന്നും മുസ്ലീം ലീഗ് വ്യക്തമാക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

kummanam

അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് കേരളത്തിൽ നിലവിലുള്ള സൗഹൃദ അന്തരീക്ഷം തകർക്കാൻ ശ്രമിക്കരുതെന്നും കുമ്മനം പറഞ്ഞു. അമിത് ഷായുടെ കേരള സന്ദർശനത്തെക്കുറിച്ച് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി കെപിഎ മജീദ് കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

അമിത് ഷായുടെ കേരള സന്ദർശം സംസ്ഥാനത്ത് വർഗീയ കലാപങ്ങളുണ്ടാക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും, അമിത് ഷാ പോയ സ്ഥലങ്ങളിലെല്ലാം വർഗീയ കലാപങ്ങൾ ഉണ്ടായിട്ടുണ്ടെന്നുമായിരുന്നു കെപിഎ മജീദ് കഴിഞ്ഞ ദിവസം പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+