കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രിയും പിണറായിയും മതസ്പര്‍ദ വളര്‍ത്താന്‍ ശ്രമിക്കുന്നു: നിയമനടപടിക്കൊരുങ്ങി കുമ്മനം

  • By Siniya
Google Oneindia Malayalam News

കോട്ടയം: ക്ഷേത്രപരിസരത്തെ അന്യമതക്കാരുടെ കച്ചവടവുമായ ബന്ധപ്പെട്ട് താന്‍ വിവാദ പരാമര്‍ശം നടത്തിയെന്ന മുഖ്യമന്ത്രിയുടെയും പിണറായി വിജയന്റെയും പ്രസ്താവനകള്‍ക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്ർ കുമ്മനം രാജശേഖരന്‍ നിയമനടപടിക്കൊരുങ്ങുന്നു.

തന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ച് ഇരുവരും നയത്തിയ പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണമെന്നു ആവശ്യപ്പെട്ടുകൊണ്ട് വക്കീല്ർ നോട്ടീസ് അയക്കുമെന്ന് കുമ്മനം വ്യക്തമാക്കി. തന്റെ പ്രസ്താവന വ്യക്തമായിട്ടും ഇരുവരും ഖേദപ്രകടനം നടത്താന്‍ തയാറാകാത്ത സാഹചര്യത്തിലാണ് നിയമനടപടിക്കൊരുങ്ങുന്നത്.

kummanam-rajasekharan

വിവിധ മതമേലദ്ധ്യക്ഷന്മാരുമായി സൗഹാര്‍ദ്ദ ബന്ധമാണു തനിക്കുള്ളത്. അതിനാല്‍ തന്നെ ബിജെപി അധ്യക്ഷനായി ചുമതലയേറ്റപ്പോള്‍ നിരവധി ബിഷപ്പുമാര്‍ വിളിച്ച് ആശംസ അറിയിച്ചിരുന്നു. തന്നെ രാഷ്ട്രീയമായി തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് മുഖ്യമന്ത്രിയും പിണറായി വിജയനും ആരോപണം ഉന്നയിക്കുന്നത്.

കേരളാ സമൂഹത്തില്‍ മതസ്പര്‍ദ വളര്‍ത്താനാണ് ഇരുവരും ശ്രമിക്കുന്നതെന്നും കുമ്മനം ആരോപിച്ചു. അന്യമതസ്തരെ ദോഷകരമായി ബാധിക്കുന്ന ചില പ്രസ്താവനകള്‍ നടത്തിയെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ഇരുവരും കുമ്മനത്തിനെതിരെ മുന്നോട്ടു വന്നത്.

English summary
kummanam Rajashekharan going to take action against oomen chandy and pinarayi vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X