കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളം വേണ്ട, കുമ്മനം ദേശീയ നേതൃത്വത്തിലേക്ക്; സംസ്ഥാനത്ത് മത്സരം സുരേന്ദ്രനും എംടി രമേശും തമ്മില്‍

Google Oneindia Malayalam News

തിരുവനന്തപുരം: മിസോറാം ഗവര്‍ണറായി പിഎസ് ശ്രീധരന്‍ പിള്ളയെ നിയമിച്ചതോടെ ഒഴിവ് വന്ന സംസ്ഥാന അധ്യക്ഷ പദവിയില്‍ മാസം രണ്ട് കഴിഞ്ഞിട്ടും പകരക്കാരനെ കണ്ടെത്താന്‍ കഴിയാതെ ബിജെപി. ഗ്രൂപ്പുകള്‍ തമ്മിലുള്ള തര്‍ക്കം രൂക്ഷമായതോടെയാണ് സംസ്ഥാന പ്രസിഡന്‍റ് നിയമനം നീളുന്നത്.

കേന്ദ്ര നേതൃത്വം പലവട്ടം സമവായ ശ്രമങ്ങള്‍ നടത്തിയെങ്കിലും വിട്ടുവീഴ്ചയില്ലാത്ത നിലപാട് തുടരുകയാണ് കൃഷ്ണദാസ്-മുരളീധര പക്ഷങ്ങള്‍. ഒത്തുതീര്‍പ്പെന്ന നിലയില്‍ കുമ്മനം വീണ്ടം സംസ്ഥാന അധ്യക്ഷനായേക്കുമെന്ന സൂചന ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തെ ദേശീയ വൈസ്പ്രസിഡന്‍റ് സ്ഥാനത്തേക്കാണ് പരിണഗിക്കുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

തുടരുന്ന തര്‍ക്കം

തുടരുന്ന തര്‍ക്കം

ഡിസംബര്‍ പതിമൂന്നിന് പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനം അവസാനിച്ച ശേഷം പതിനഞ്ചോടെ പുതിയ സംസ്ഥാന അധ്യക്ഷനെ പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തെ പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഗ്രൂപ്പുകള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ പരിഹാരം കാണാന്‍ കഴിയാതെ വന്നതോടെ പ്രഖ്യാപനവും നീണ്ടുപോവുകയായിരുന്നു.

സുരേന്ദ്രന്‍റെ സാധ്യതകള്‍

സുരേന്ദ്രന്‍റെ സാധ്യതകള്‍

പൗര്വത നിയമഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങള്‍ രാജ്യത്ത് ശക്തമായതും പ്രഖ്യാപനം വൈകുന്നതിന് ഇടയാക്കി. കേന്ദ്ര നേതൃത്വത്തിന് താല്‍പര്യമുള്ളതിനാല്‍ കെ സുരേന്ദ്രന്‍ അധ്യക്ഷനായേക്കുമെന്നായിരുന്നു നേരത്തെയുള്ള സൂചന. സംസ്ഥാന അധ്യക്ഷന്‍മാരുടെ പ്രായപരിധി 55 ന് മുകളില്‍ ആയിരിക്കിരുതെന്ന നിര്‍ദ്ദേശം കേന്ദ്ര നേതൃത്വത്തിനുള്ളതും കെ സുരേന്ദ്രന് അനുകൂല ഘടകമായി കണ്ടു.

കൃഷ്ണദാസ് പക്ഷം

കൃഷ്ണദാസ് പക്ഷം

എന്നാല്‍ വി മുരളീധരന്‍ കേന്ദ്രമന്ത്രിയായതിനാല്‍ സംസ്ഥാന അധ്യക്ഷപദം തങ്ങള്‍ക്ക് വേണമെന്ന ആവശ്യം ശക്തമാക്കി കൃഷ്ണദാസ് പക്ഷം രംഗത്ത് എത്തിയത് സുരേന്ദ്രന്‍റെ പെട്ടെന്നുള്ള കടന്നു വരവിന് തടസ്സമായി. എംടി രമേശിനെ സംസ്ഥാന അധ്യക്ഷനാക്കണമെന്ന ആവശ്യമാണ് കൃഷ്ണദാസ് പക്ഷം മുന്നോട്ടുവെക്കുന്നത്.

ദേശീയ വൈസ് പ്രസിഡന്‍റ്

ദേശീയ വൈസ് പ്രസിഡന്‍റ്

സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് നേരത്തെ ചര്‍ച്ചയായ മറ്റൊരു പ്രധാന പേര് മുന്‍ അധ്യക്ഷന്‍ കൂടിയായ കുമ്മനം രാജശേഖരന്‍റേതായിരുന്നു. എന്നാല്‍ അദ്ദേഹത്തിനെ നിലവില്‍ പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്കാണ് പരിഗണിക്കുന്നതെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ശക്തമായ പിന്തു​ണ

ശക്തമായ പിന്തു​ണ

ആര്‍എസ്എസിന്‍റെ ശക്തമായ പിന്തു​ണ കുമ്മനം രാജശേഖരനുണ്ട് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കുമ്മനം മിസോറാം ഗവര്‍ണ്ണര്‍ സ്ഥാനം രാജിവെച്ചത് ആര്‍എസ്എസ് നിര്‍ദ്ദേശത്തെ തുടര്‍ന്ന് കൂടിയായിരുന്നു. ഈ സാഹചര്യത്തില്‍ അദ്ദേഹത്തിന് അര്‍ഹതപ്പെട്ട സ്ഥാനം നല്‍കണമെന്ന അഭിപ്രായമാണ് ആര്‍എസ്എസിനുള്ളത്.

ജില്ലാ പ്രസിഡന്‍റുമാര്‍

ജില്ലാ പ്രസിഡന്‍റുമാര്‍

അതേസമയം, മണിക്കൂറുകള്‍ക്കകം ജില്ലാ പ്രസിഡന്‍റുമാരുടെ പേരുകള്‍ ബിജെപി ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. ജില്ലാ പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ കൃഷ്ണദാസ് പക്ഷത്തിനാണ് ഭൂരിപക്ഷം ലഭിച്ചിരിക്കുന്നത്.

നേട്ടം കൃഷ്ണദാസ് പക്ഷത്തിന്

നേട്ടം കൃഷ്ണദാസ് പക്ഷത്തിന്

ഒമ്പത് ജില്ലകളിലെ പ്രസിഡന്‍റ് പദം പികെ കൃഷ്ണദാസ് പക്ഷത്തിന് ലഭിച്ചപ്പോള്‍ നാലിടത്ത് മാത്രമാണ് വി മുരളീധര പക്ഷത്തിന് ജില്ലാ പ്രസിഡന്‍റ് സ്ഥാനം ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഒരിടത്ത് കുമ്മനം രാജശേഖരന്‍റെ നോമിനിയാകും പ്രസിഡന്‍റാവുക.

സംഘടനാ സംവിധാനത്തിൽ

സംഘടനാ സംവിധാനത്തിൽ

ജില്ലാ പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ കൃഷ്ണദാസ് പക്ഷത്തിന് ഭൂരിപക്ഷം ലഭിച്ചത് സംസ്ഥാന അധ്യക്ഷ പ്രഖ്യാപനത്തിലും പ്രതിഫലിക്കുമെന്നാണ് പാര്‍ട്ടിയിലൊരു വിഭാഗം പ്രതീക്ഷിക്കുന്നത്. ബിജെപിയുടെ സംഘടനാ സംവിധാനത്തിൽ ജില്ലാ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സംസ്ഥാന പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് മറുപക്ഷം അഭിപ്രായപ്പെടുന്നത്.

തങ്ങള്‍ക്ക് ലഭിച്ചു

തങ്ങള്‍ക്ക് ലഭിച്ചു

സംസ്ഥാന തിരഞ്ഞെടുപ്പില്‍ കൊച്ചിയില്‍ കഴിഞ്ഞയാഴ്ച്ച നടന്ന സമവായ ചര്‍ച്ചയില്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ അഭിപ്രായം ആരായാനുള്ള ശ്രമം പാര്‍ട്ടി നേതൃത്വം നടത്തിയിരുന്നു. ആകെ 41 അഭിപ്രായ വോട്ടുകള്‍ രേഖപ്പെടുത്തിയതില്‍ പകുതിയിലധികം വോട്ടുകള്‍ തങ്ങള്‍ക്ക് ലഭിച്ചുവെന്നാണ് പികെ കൃഷ്ണദാസ് പക്ഷവും വി മുരളീധരപക്ഷവും അഭിപ്രായപ്പെട്ടത്.

വിട്ടുനിന്നത്

വിട്ടുനിന്നത്

അതേസമയം, അഭിപ്രായ വോട്ടെടുപ്പില്‍ നിന്ന് പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്‍റ് എപി അബ്ദുള്ളക്കുട്ടി വിട്ടുനിന്നിരുന്നു. ഒരു വനിതാ സംസ്ഥാന വൈസ് പ്രസിഡന്റും അഭിപ്രായം രേഖപ്പെടുത്തിയില്ലെന്നാണ് സൂചന. എന്നാല്‍ യോഗത്തിൽ അഭിപ്രായം രേഖപ്പെടുത്താതെ മടങ്ങിയത് സംഘപരിവാറിന്റെ തലശേരിയിൽ നടക്കുന്ന പൗരത്വനിയമപ്രചാരണ പരിപാടിയില്‍ പങ്കെടുക്കാന്‍ പോയതിനാലാണെന്നാണ് അബ്ദുള്ളക്കുട്ടി പിന്നീട് വിശദീകരിച്ചത്.

 ഡികെ ശിവകുമാര്‍ വേണ്ട; അധ്യക്ഷനാകാന്‍ പുതിയ നേതാവ്? സോണിയയെ അറിയിച്ച് സിദ്ധരാമയ്യ ഡികെ ശിവകുമാര്‍ വേണ്ട; അധ്യക്ഷനാകാന്‍ പുതിയ നേതാവ്? സോണിയയെ അറിയിച്ച് സിദ്ധരാമയ്യ

 കോണ്‍ഗ്രസിന് ദില്ലി പിടിക്കാന്‍ ആര്‍ജെഡിയുടെ കൈത്താങ്ങ്; സഖ്യം രൂപീകരിക്കും, ചര്‍ച്ചകള്‍ തുടരുന്നു കോണ്‍ഗ്രസിന് ദില്ലി പിടിക്കാന്‍ ആര്‍ജെഡിയുടെ കൈത്താങ്ങ്; സഖ്യം രൂപീകരിക്കും, ചര്‍ച്ചകള്‍ തുടരുന്നു

English summary
kummanam rajashekharan may become vice presient of bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X