കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎമ്മിന് കേരളം മാത്രം നോക്കിയാല്‍ മതി, ബിജെപിക്ക് അങ്ങനെയല്ല; പരിഹാസവുമായി കുമ്മനം

Google Oneindia Malayalam News

Recommended Video

cmsvideo
CPMന് കേരളം മാത്രം നോക്കിയാല്‍ മതി | Oneindia Malayalam

തിരുവനന്തപുരം: പത്തനംതിട്ട സീറ്റിനെ ചൊല്ലി ബിജെപിയില്‍ തര്‍ക്കങ്ങളൊന്നും ഇല്ലെന്ന് കുമ്മനം രാജശേഖരന്‍. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലുള്ള ചര്‍ച്ചകളെല്ലാം ഇതിനോടകം തന്നെ പൂര്‍ത്തിയായി കഴിഞ്ഞിടുണ്ട്. പാര്‍ട്ടിയില്‍ ആശയക്കുഴപ്പങ്ങള്‍ ഒന്നുമില്ല. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്നോ നാളെയോ തന്നെ പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നും കുമ്മനം പറഞ്ഞു.

<strong>നരേന്ദ്രമോദി പ്രചോദനം; ഗൗതം ഗംഭീര്‍ ബിജെപിയില്‍ ചേര്‍ന്നു, തിരഞ്ഞെടുപ്പില്‍ ദില്ലിയില്‍ മത്സരിക്കും</strong>നരേന്ദ്രമോദി പ്രചോദനം; ഗൗതം ഗംഭീര്‍ ബിജെപിയില്‍ ചേര്‍ന്നു, തിരഞ്ഞെടുപ്പില്‍ ദില്ലിയില്‍ മത്സരിക്കും

സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നത് സാങ്കേതികം മാത്രമാണ്. സിപിഎമ്മിനെ പോലെയല്ല ബിജെപി. അവര്‍ നേരത്തെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതില്‍ അതിയശമൊന്നുമില്ല. അവര്‍ക്ക് പ്രഖ്യാപിക്കാന്‍ ഒരു സംസ്ഥാനം മാത്രമേയുള്ളുവെന്നും കുമ്മനം രാജശേഖരന്‍ പരിഹസിച്ചു.

സിപിഎമ്മിന്

സിപിഎമ്മിന്

സിപിഎമ്മിന് എന്തുവേണമെങ്കിലും ആവാം. അവര്‍ക്ക് കേരളത്തിലെ കാര്യം മാത്രം നോക്കിയാല്‍ മത്രി. എന്നാല്‍ ബിജെപിക്ക് എല്ലാം സംസ്ഥാനങ്ങളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാണ്ട്. അത് തിരഞ്ഞെടുപ്പ് കമ്മറ്റി തീരുമാനിക്കും.

പത്തനംതിട്ടയില്‍

പത്തനംതിട്ടയില്‍

ഇന്നോ നാളെയെ പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാവും. ഒറ്റഘട്ടമായി ഒരു രാഷ്ട്രീയ പാര്‍ട്ടിയും പട്ടിക പ്രഖ്യാപിക്കാറില്ല. പത്തനംതിട്ടയില്‍ പ്രഖ്യാപനം വൈകുന്നതില്‍ ഭിന്നതയുണ്ടെന്നത് കുപ്രചരണമാണെന്നും കുമ്മനം പറഞ്ഞു.

പ്രധാനമന്ത്രിയും അമിത്ഷായും

പ്രധാനമന്ത്രിയും അമിത്ഷായും

ബിജെപിയുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മറ്റിയാണ്. പ്രധാനമന്ത്രിയും അമിത്ഷായുമെല്ലാം ഉള്‍പ്പെടുന്ന കമ്മറ്റിയാണ് ഇത്. ഇവരുമായി ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുക.

ആദ്യഘട്ടം മാത്രം

ആദ്യഘട്ടം മാത്രം

ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക മാത്രമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇനിയും പ്രഖ്യാപനങ്ങള്‍ ബാക്കിയുണ്ട്. അടുത്ത ഘട്ടത്തില്‍ തന്നെ പത്തനംതിട്ടയും പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒത്ത് തീര്‍പ്പും രാഷ്ട്രീയം

ഒത്ത് തീര്‍പ്പും രാഷ്ട്രീയം

ബിജെപിയെ തോല്‍പ്പിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും കേരളത്തില്‍ നടത്തുന്നത് ഒത്ത് തീര്‍പ്പും രാഷ്ട്രീയ കച്ചവടവുമെന്ന് കുമ്മനം രാജശേഖരന്‍ ആരോപിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ സിപിഎം, കോണ്‍ഗ്രസിന് വോട്ട് മറിച്ച് കൊടുത്തു.

അച്ചടക്ക നടപടി

അച്ചടക്ക നടപടി

കോണ്‍ഗ്രസിന് വോട്ടു മറിച്ച് കൊടുത്തതിന്‍റെ പേരില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായിരുന്ന ടിഎന്‍ സീമക്ക് അച്ചടക്ക നടപടി നേരിടേണ്ടി വന്നില്ലേയെന്നും കുമ്മനം ചോദിച്ചു. തിരുവനന്തപുരത്ത് ഇപ്പോഴും ഈ കൂട്ടുകെട്ട് നിലനില്‍ക്കുന്നുണ്ട്.

ത്രികോണമത്സരമാണെങ്കിലും

ത്രികോണമത്സരമാണെങ്കിലും

മണ്ഡലത്തില്‍ ശക്തമായ ത്രികോണമത്സരമാണെന്നാണ് പ്രചരണമെങ്കിലും ഇടത്-വലത് മുന്നണികള്‍ തമ്മിലുള്ള ധാരണ എത്രത്തോളമുണ്ടെന്ന് വരും ദിവങ്ങളില്‍ വ്യക്തമാവും. കേരളത്തിനപ്പുറം അവര്‍ ഒരോ സഖ്യത്തിലാണ് മത്സരിക്കുന്നത്.

രാഷ്ട്രീയം ക്രിയാത്മകവും ഭാവാത്മകവും

രാഷ്ട്രീയം ക്രിയാത്മകവും ഭാവാത്മകവും

അവര്‍ തോല്‍പ്പിക്കാന്‍ മത്സരിക്കുമ്പോള്‍ ബിജെപി ജയിക്കാനാണ് മത്സരിക്കുന്നത്. നെഗറ്റീവ് പൊളിറ്റിക്സാണ് അവര്‍ കളിക്കുന്നത്. എന്നാല്‍ ബിജെപിക്ക് രാഷ്ട്രീയം ക്രിയാത്മകവും ഭാവാത്മകവുമാണ്.

മികച്ച വിജയം നേടും

മികച്ച വിജയം നേടും

കോണ്‍ഗ്രസിന്‍റെയും സിപിഎമ്മിന്‍റെയും എംഎല്‍എമാരാണ് മത്സരിക്കുന്നത്. കീശയില്‍ ഉള്ളത് പോകാതെ ഉത്തരത്തിലുള്ളത് പിടിക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും കുമ്മനം കുറ്റപ്പെടുത്തി. കേരളത്തില്‍ ഉള്‍പ്പടെ തിരഞ്ഞെടുപ്പില്‍ ബിജെപി മികച്ച വിജയം നേടുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

English summary
kummanam rajashekharan on pathanamthitta candidate issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X