മുന്നേകാല്‍ കോടി ജനങ്ങള്‍; മൂന്നരക്കോടി സഹകരണ അക്കൗണ്ടുകള്‍, കുമ്മനത്തിന്റെ സംശയങ്ങള്‍ നീളുന്നു...
സംസ്ഥാന സര്‍ക്കാര്‍ നിയമസഭാ പാസാക്കിയ പ്രമേയം ഭരണഘടനാ വിരുദ്ധമാണ്. ഭരണഘടനയുടെ ഏഴാം ഷെഡ്യൂള്‍ പ്രകാരം നോട്ട് നിരോധനവുമായി ബന്ധപ്പെട്ടുളള വിഷയം ചര്‍ച്ച ചെയ്യേണ്ടത് പാര്‍ലമെന്റാണ്.
തിരുവനന്തപുരം: സഹകരണ ബാങ്കുകളില്‍ ആകെ മൂന്നരക്കോടി അക്കൗണ്ടുകളുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത് തെറ്റിദ്ധരിപ്പിക്കലാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. മൂന്നേകാല്‍ കോടിയാണ കേരളത്തില്‍ ആകെയുള്ള ജനസംഖ്യ. പിന്നെങ്ങിനെയാണ് എങ്ങനെയാണ് ഇത്രയും അക്കൗണ്ടുകള്‍ ബാങ്കിലുണ്ടായത്. കേരള സര്‍ക്കാര്‍ യാഥാര്‍ഥ്യബോധത്തോടെ പെരുമാറണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ നിയമസഭാ പാസാക്കിയ പ്രമേയം ഭരണഘടനാ വിരുദ്ധമാണ്. ഭരണഘടനയുടെ ഏഴാം ഷെഡ്യൂള്‍ പ്രകാരം നോട്ട് നിരോധനവുമായി ബന്ധപ്പെട്ടുളള വിഷയം ചര്‍ച്ച ചെയ്യേണ്ടത് പാര്‍ലമെന്റാണ്. സഹകരണ ബാങ്കിലെ സാധാരണക്കാരുടെ നിക്ഷേപങ്ങള്‍ സംരക്ഷിക്കുമെന്ന് കേന്ദ്ര ധനമന്ത്രി ഉറപ്പ് നല്‍കിയതായും അദ്ദേഹം പറഞ്ഞു.

ദില്ലിയില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയുമായി കൂടിക്കാഴ്ച നടത്തിയശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കളപ്പണക്കാര്‍ക്കാണ് ഇത് മൂലം പരിഭ്രാന്തിയുണ്ടാകുന്നത്. സഹകരണ മേഖലയെ സുതാര്യമാക്കണമെന്നും രാജശേഖരന്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications