കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശശികല അങ്ങനെ പ്രസംഗിച്ചിട്ടേയില്ല! പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങൾ.... ടീച്ചറെ കൈവിടാതെ കുമ്മനം...

പറവൂരിലെ പ്രസംഗത്തിന്റെ പേരിൽ വിഡി സതീശൻ എംഎൽഎ നൽകിയ പരാതി രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും കുമ്മനം രാജശേഖരൻ ആരോപിച്ചു.

  • By ഡെന്നീസ്
Google Oneindia Malayalam News

തിരുവനന്തപുരം: വിദ്വേഷ പ്രസംഗം നടത്തിയതിന് പോലീസ് കേസെടുത്ത ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ കെപി ശശികലയെ പിന്തുണച്ച് കുമ്മനം രംഗത്തെത്തി. ശശികല പ്രകോപനപരമായി പ്രസംഗിച്ചിട്ടില്ലെന്നാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ മാധ്യമപ്രവർത്തകരോട് പറഞ്ഞത്.

ശ്രീനിവാസന്റെ ആ രഹസ്യം മുകേഷ് പരസ്യമായി പറഞ്ഞു! ഇനി ആരും കരിഓയിൽ ഒഴിച്ച് വികൃതമാക്കരുത്....ശ്രീനിവാസന്റെ ആ രഹസ്യം മുകേഷ് പരസ്യമായി പറഞ്ഞു! ഇനി ആരും കരിഓയിൽ ഒഴിച്ച് വികൃതമാക്കരുത്....

പ്രശസ്ത സിനിമാ നടി ബിവി രാധ അന്തരിച്ചു; അന്ത്യം ബെംഗളൂരുവിൽ, മൃതദേഹം മെഡിക്കൽ പഠനത്തിന്...പ്രശസ്ത സിനിമാ നടി ബിവി രാധ അന്തരിച്ചു; അന്ത്യം ബെംഗളൂരുവിൽ, മൃതദേഹം മെഡിക്കൽ പഠനത്തിന്...

പറവൂരിലെ പ്രസംഗത്തിന്റെ പേരിൽ വിഡി സതീശൻ എംഎൽഎ നൽകിയ പരാതി രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും കുമ്മനം രാജശേഖരൻ ആരോപിച്ചു. ശശികല പ്രകോപനപരമായി പ്രസംഗിച്ചിട്ടില്ല,
കേസിൽ പോലീസ് അന്വേഷണം നടക്കട്ടെയെന്നും കുമ്മനം പറഞ്ഞു.

kummanam

കോഴിക്കോട് മുതലക്കുളത്തും കഴിഞ്ഞദിവസം പറവൂരിലും നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് കെപി ശശികലയ്ക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മുതലക്കുളത്ത് 2006ൽ മാറാട് കലാപവുമായി ബന്ധപ്പെട്ട് മതവിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയിൽ കോഴിക്കോട് കസബ പോലീസാണ് കേസെടുത്തിരിക്കുന്നത്.

പറവൂരിലെ പ്രസംഗത്തിനെതിരെ വിഡി സതീശൻ എംഎൽഎ നൽകിയ പരാതിയിലാണ് പറവൂർ പോലീസ് ഐപിസി 153-ാം വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. മതസ്പർദ്ധ വളർത്തുന്ന രീതിയിൽ പ്രസംഗിച്ചുവെന്നാണ് വിഡി സതീശന്റെ പരാതി. മതേതര വാദികളായ എഴുത്തുകാർ ആയുസ് വേണമെങ്കിൽ മൃത്യുഞ്ജയ ഹോമം നടത്തണമെന്നും,
അല്ലെങ്കിൽ ഗൗരി ലങ്കേഷിന്റെ അവസ്ഥ വരുമെന്നുമാണ് ശശികല പറവൂരിൽ പ്രസംഗിച്ചത്. ഹിന്ദു ഐക്യവേദി നേതാവ് ആർവി ബാബുവിനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.

English summary
kummanam rajashekharan supports kp sasikala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X