കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്നെ തോല്‍പ്പിക്കാന്‍ അവര്‍ ഒറ്റക്കെട്ടായെന്ന് കുമ്മനം; വോട്ട് മറിച്ചെന്ന് ആര്‍എസ്എസിന് സംശയം

Google Oneindia Malayalam News

തിരുവനന്തപുരം: 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ വലിയ പ്രതീക്ഷകളായിരുന്നു ബിജെപി കേരളത്തില്‍ വെച്ചുപുലര്‍ത്തിയിരുന്നത്. തിരുവനന്തപുരത്തും പത്തനംതിട്ടയിലും വിജയം ഉറപ്പിച്ച പാര്‍ട്ടി തൃശൂര്‍, പാലക്കാട് മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനവും പത്തിലേറെ നിയമസഭാ മണ്ഡലങ്ങില്‍ ലീഡുമായിരുന്നു പ്രതീക്ഷിച്ചത്. തങ്ങള്‍ക്ക് ഏറ്റവും അനുകൂലമായ സാഹചര്യത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് എന്ന വിലയിരുത്തലിലായിരുന്നു ബിജെപി.

<strong>സത്യപ്രതിജ്ഞയ്ക്ക് മുമ്പായി അമ്മയുടെ അനുഗ്രഹം തേടി നരേന്ദ്ര മോദി ഇന്ന് അഹമ്മദാബാദിലേക്ക്</strong>സത്യപ്രതിജ്ഞയ്ക്ക് മുമ്പായി അമ്മയുടെ അനുഗ്രഹം തേടി നരേന്ദ്ര മോദി ഇന്ന് അഹമ്മദാബാദിലേക്ക്

ശബരിമല വിഷയമായിരുന്നു കേരളത്തിലെ ബിജെപിയുടെ പ്രതീക്ഷകളുടെ കാതല്‍. അതുകൊണ്ട് തന്നെ കേന്ദ്ര സര്‍ക്കാറിന്‍റെ വികസന നേട്ടങ്ങളേക്കാള്‍ കൂടുതല്‍ അവര്‍ തിരഞ്ഞെടുപ്പ് പ്രചാരണ ആയുധമാക്കിയതും ശബരിമല വിഷയം തന്നെ. എന്നാല്‍ ബിജെപിയുടെ പ്രതീക്ഷകളെയെല്ലാം തകിടം മറിച്ചുകൊണ്ടുള്ള തിരഞ്ഞെടുപ്പ് വിധിയായിരുന്നു കേരളത്തിലുണ്ടായിരുന്നത്. ഏറ്റവും വലിയ തിരിച്ചടിയേറ്റത് വിജയ സാധ്യതയില്‍ മുന്നിട്ടു നിന്ന തിരുവനന്തപുരത്തായിരുന്നു.. വിശദാംശങ്ങള്‍ ഇങ്ങനെ..

തിരുവനന്തപുരം പിടിക്കുക

തിരുവനന്തപുരം പിടിക്കുക

ശബരിമല വിഷയമടക്കമുള്ള ഏറ്റവും അനുകൂല സാഹചര്യത്തില്‍ തിരുവനന്തപുരം പിടിക്കുക എന്ന ലക്ഷ്യത്തിലായിരുന്നു മിസോറാം ഗവര്‍ണര്‍ പദവി രാജിവെപ്പിച്ചു കുമ്മനം രാജശേഖരനെ തിരുവനന്തപുരത്ത് മത്സരിപ്പിച്ചത്. കുമ്മനത്തിന്‍റെ വരവ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നല്‍കിയ ആത്മവിശ്വാസം ചെറുതൊന്നുമായിരുന്നില്ല.

അഞ്ചിരട്ടി ഭൂരിപക്ഷം

അഞ്ചിരട്ടി ഭൂരിപക്ഷം

എന്നാല്‍ 2014 ലേനാക്കള്‍ അഞ്ചിരട്ടി ഭൂരിപക്ഷം നേടിയായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ശശി തരൂര്‍ കുമ്മനം രാജശേഖരനെ തോല്‍പ്പിച്ചത്. മൂന്നോളം മണ്ഡലങ്ങളില്‍ ലീഡ് പ്രതീക്ഷിച്ചെങ്കിലും മേല്‍ക്കൈ നേമത്ത് മാത്രം ഒതുങ്ങി. മൂന്ന് ലക്ഷത്തിനടുത്ത് വോട്ട് നേടാന്‍ കഴിഞ്ഞുവെന്നുള്ളത് മാത്രമാണ് ഏക ആശ്വാസം.

ആരോപണം

ആരോപണം

എംപി എന്ന നിലയില്‍ തലസ്ഥാന ജില്ലക്കായി ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാനാകുമെന്ന പ്രതീക്ഷിയിലാണ് മത്സരിച്ചതെന്നും തന്നെ തോല്‍പ്പിക്കാന്‍ പല കരുനീക്കങ്ങളുണ്ടായെന്നുമാണ് കുമ്മനം ആരോപിക്കുന്നത്. രമേശ് ചെന്നിത്തല അടക്കമുള്ള യുഡിഎഫ് നേതാക്കള്‍ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചത്. തന്നെ തോല്‍പ്പിക്കാന്‍ യുഡിഎഫും എല്‍ഡിഎഫും പലഹീനതന്ത്രങ്ങളും പയറ്റിയെന്നും കുമ്മനം പറയുന്നു.

ന്യൂനപക്ഷ ഏകീകരണം

ന്യൂനപക്ഷ ഏകീകരണം

താന്‍ വര്‍ഗീയവാദിയാണെന്നും ക്രൈസ്തവ, ഇസ്ലാം വിഭാഗങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നയാളാണെന്നുമുള്ള പ്രചരണങ്ങള്‍ നടത്തി. നിലയ്ക്കല്‍, മാറാട് പ്രശ്നങ്ങളില്‍ ചോര ചിന്താതെ സമാധാനപരമായ പരിഹാരത്തിനാണ് ഞാന്‍ ശ്രമിച്ചത്. തനിക്കെതിരെ ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിക്കുന്നതില്‍ കോണ്‍ഗ്രസ് വിജയിച്ചു.

ഒറ്റക്കെട്ടയി നിന്നു

ഒറ്റക്കെട്ടയി നിന്നു

തിരുവനന്തപുരത്ത് ബിജെപി ജയിക്കില്ലെന്ന് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഉറപ്പിച്ച് പറഞ്ഞു. ഏധുവിധേനയും പരാജയപ്പെടുത്തണമെന്ന നിര്‍ബന്ധബുദ്ധിയും കരുനീക്കങ്ങളും ഇരുമുന്നണികളുടേയും ഭാഗത്ത് നിന്നുണ്ടായി. തന്നെ തോല്‍പ്പിക്കണമെന്ന തീരുമാനത്തോടെ എല്‍ഡിഎഫും കോണ്‍ഗ്രസും ഒറ്റക്കെട്ടയി നിന്നുവെന്നും കുമ്മനം ആരോപിക്കുന്നു.

വോട്ടുമറിക്കല്‍ ആരോപണം

വോട്ടുമറിക്കല്‍ ആരോപണം

അതേസമയം കുമ്മനം രാജേശഖരനെ തോല്‍പ്പിക്കാന്‍ ബിജെപിയിലെ ഒരു വിഭാഗം കോണ്‍ഗ്രസിന് വോട്ടുമറിച്ചെന്ന ആരോപണവും ശക്തമാണ്. തുടക്കത്തില്‍ തന്നെ കുമ്മനത്തെ തിരുവനന്തപുരത്ത് മത്സരിപ്പിക്കാതിരിക്കാനുള്ള ശ്രമം നടന്നിരുന്നു. എന്നാല്‍ പിന്നീട് ആര്‍എസ്എസ് ശക്തമായി ഇടപെട്ടതോടെയാണ് കുമ്മനം തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയായി എത്തുന്നത്.

മെല്ലെപ്പോക്ക്

മെല്ലെപ്പോക്ക്

സംസ്ഥാന പ്രസിഡന്‍റ് പിഎസ് ശ്രീധരന്‍പിള്ള നേരത്തെ ലക്ഷ്യം വെച്ച സീറ്റായിരുന്നു തിരുവനന്തപുരം. പിന്നീട് ആവശ്യപ്പെട്ട പത്തനംതിട്ടയും നഷ്ടപ്പെട്ടതോടെ സംസ്ഥാന പ്രസിഡന്‍റിന്‍റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം മെല്ലെപ്പോക്ക് സ്വീകരിച്ചതായി ആര്‍എസ്എസ് വിലയിരുത്തിയെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജഗോപാലിന്‍റെ പ്രസ്താവന

രാജഗോപാലിന്‍റെ പ്രസ്താവന

അതിനിടെയാണ് കഴിഞ്ഞ തവണ തനിക്ക് ലഭിച്ചത് വ്യക്തിപരമായ വോട്ടാണെന്നും കുമ്മനത്തിന് അത് കിട്ടില്ലെന്നുമുള്ള ഒ രാജഗോപാലിന്‍റെ പ്രസ്താവനയും ഉണ്ടാവുന്നത്. ഇതോടെ പാര്‍ട്ടിയുടെ ചില ശക്തികേന്ദ്രങ്ങളിലെങ്കിലും അട്ടിമറിയുണ്ടായിട്ടുണ്ടോ എന്ന സംശയമാണ് ആര്‍എസ്എസിനുള്ളത്.

പാര്‍ട്ടിയില്‍ പടയൊരുക്കും

പാര്‍ട്ടിയില്‍ പടയൊരുക്കും

തോല്‍വിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളക്കെതിരെ പാര്‍ട്ടിയില്‍ പടയൊരുക്കും തുടങ്ങിക്കഴിഞ്ഞു. തോല്‍വിയുടെ കാരണങ്ങളായി മുരളീധരപക്ഷ ചൂണ്ടിക്കാട്ടുന്നത്. സംഘടനാ ദൗര്‍ബല്യവും സംസ്ഥാന അധ്യക്ഷന്‍റെ തെറ്റായ തീരുമാനങ്ങളുമാണ്.

കെ സുരേന്ദ്രന്‍

കെ സുരേന്ദ്രന്‍

അതേസമയം തിരുവനന്തപുരത്തടക്കം വര്‍ധിച്ച വോട്ടുകള്‍ ചൂണ്ടിക്കാട്ടി പിടിച്ചു നില്‍ക്കാന്‍ ശ്രീധരന്‍പിള്ള ശ്രമിക്കുന്നുണ്ടെങ്കിലും സംസ്ഥാന നേതൃത്വത്തില്‍ അഴിച്ചുപണി വേണമെന്ന ആവശ്യം മറുപക്ഷം ശക്തമാക്കും. കെ സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് കൊണ്ടുവരാനാണ് മുരളീധര പക്ഷത്തിന്‍റെ നീക്കം

English summary
kummanam rajeshakaran on Lok Sabha Election Results 2019
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X