കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്നലെ ബംഗാൾ, ഇന്ന് ത്രിപുര, നാളെ കേരളം! ആത്മവിശ്വാസത്തോടെ കുമ്മനം; വെറുതെയല്ല, എല്ലാം അനുകൂലം...

സംസ്ഥാനത്തെ സാഹചര്യങ്ങൾ ബിജെപിക്ക് അനുകൂലമായി വരികയാണെന്നും കുമ്മനം രാജശേഖരൻ മാധ്യമങ്ങളോട് പറഞ്ഞു.

Google Oneindia Malayalam News

തിരുവനന്തപുരം: ഇന്നലെ ബംഗാൾ, ഇന്ന് ത്രിപുര, നാളെ കേരളം എന്ന അവസ്ഥയിലാണ് കാര്യങ്ങളെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ. ത്രിപുരയിൽ ബിജെപി അധികാരം പിടിച്ചെടുത്ത പശ്ചാത്തലത്തിലായിരുന്നു കുമ്മനം ഇങ്ങനെ പ്രതികരിച്ചത്.

കേരളത്തിലും വരുംനാളുകളിൽ ബിജെപി ഭരണത്തിലേറുമെന്നും, സംസ്ഥാനത്തെ സാഹചര്യങ്ങൾ ബിജെപിക്ക് അനുകൂലമായി വരികയാണെന്നും കുമ്മനം രാജശേഖരൻ മാധ്യമങ്ങളോട് പറഞ്ഞു. ത്രിപുര, നാഗലാൻഡ് എന്നിവിടങ്ങളിൽ ഭരണം ഉറപ്പിച്ച ബിജെപി മേഘാലയയിലും അധികാരത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

 ബിജെപി ജയിച്ചത്...

ബിജെപി ജയിച്ചത്...

ത്രിപുരയിൽ ബിജെപി മിന്നും പ്രകടനമാണ് കാഴ്ചവെച്ചതെന്നാണ് കുമ്മനം രാജശേഖരൻ പറഞ്ഞത്. 31ൽ അധികം സീറ്റുകളിൽ ബിജെപി വിജയിച്ചു കഴിഞ്ഞു. ഏഴ് സീറ്റുകളിൽ ബിജെപിയുടെ ഘടകക്ഷിയും ജയിച്ചിട്ടുണ്ട്. കോൺഗ്രസിനോ സിപിഎമ്മിനോ ഇവിടങ്ങളിൽ നിലയുറപ്പിക്കാൻ സാധിച്ചില്ല.

നേട്ടം...

നേട്ടം...

ഈ തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്കല്ലാതെ മറ്റൊരു പാർട്ടിക്കും ഒരു നേട്ടവും ഉണ്ടാക്കാനായില്ലെന്നും കുമ്മനം അഭിപ്രായപ്പെട്ടു. സിപിഎം യാതൊരു പ്രധാന്യവുമില്ലാത്ത വിധം ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ട് പോയെന്നും അദ്ദേഹം പറഞ്ഞു.

സർക്കാർ....

സർക്കാർ....

ത്രിപുരയിലും നാഗാലാൻഡിലും ബിജെപി ഭരണം ഉറപ്പിച്ചെന്നും, മേഘാലയയിൽ ബിജെപിയ്ക്ക് സർക്കാരുണ്ടാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. മൂന്ന് സംസ്ഥാനങ്ങളിലും ബിജെപി നിർണ്ണായക സ്വാധീനം ചെലുത്തി.

നാളെ കേരളം...

നാളെ കേരളം...

ഇന്നലെ ബംഗാൾ, ഇന്ന് ത്രിപുര, നാളെ കേരളം എന്ന അവസ്ഥയിലാണ് കാര്യങ്ങളെന്നും, നാളെ കേരളത്തിൽ സിപിഎം ഒറ്റപ്പെടുമെന്നും കുമ്മനം പറഞ്ഞു. കേരളത്തിലെ സാഹചര്യങ്ങൾ ബിജെപിയ്ക്ക് അനുകൂലമായി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആത്മവിശ്വാസം വെറുതയല്ല...

ആത്മവിശ്വാസം വെറുതയല്ല...

ബിജെപി സംസ്ഥാന പ്രസിഡന്റ് പറഞ്ഞതുപോലെ അടുത്തിടെയായി കേരളത്തിലും ബിജെപിയ്ക്ക് മുന്നേറ്റമുണ്ടാക്കാൻ സാധിച്ചെന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി ആദ്യമായി അക്കൗണ്ട് തുറക്കുകയും ചെയ്തു.

വോട്ടും കൂടി...

വോട്ടും കൂടി...

ബിഡിജെഎസുമായി സഖ്യമുണ്ടാക്കിയാണ് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ മത്സരിച്ചതെങ്കിലും ആറിടത്ത് ബിജെപി സ്ഥാനാർത്ഥികൾ രണ്ടാമതെത്തി. 2016ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ടിലും വൻ വർദ്ധനവാണ് രേഖപ്പെടുത്തിയിരുന്നത്.

ഇത് ബിപ്ലാബ് കുമാർ ദേബ് എന്ന ബിജെപിയുടെ ചാണക്യൻ; ആർഎസ്എസിന്റെ പോരാളി, ത്രിപുരയിലെ പുതിയ മുഖ്യമന്ത്രിഇത് ബിപ്ലാബ് കുമാർ ദേബ് എന്ന ബിജെപിയുടെ ചാണക്യൻ; ആർഎസ്എസിന്റെ പോരാളി, ത്രിപുരയിലെ പുതിയ മുഖ്യമന്ത്രി

ത്രിപുരയിൽ മൂക്കും കുത്തി വീണ് സിപിഎം! ഇങ്ങനെയുണ്ടോ തോൽവി! കാവിക്കൊടുങ്കാറ്റിൽ ചെങ്കോട്ട തകർന്നു...ത്രിപുരയിൽ മൂക്കും കുത്തി വീണ് സിപിഎം! ഇങ്ങനെയുണ്ടോ തോൽവി! കാവിക്കൊടുങ്കാറ്റിൽ ചെങ്കോട്ട തകർന്നു...

ത്രിപുരയിൽ ഫീനിക്സ് പക്ഷിയായി ബിജെപി! കെട്ടിവച്ച കാശ് പോലും കിട്ടാത്തവർ ചെങ്കോട്ട കുലുക്കുന്നു...ത്രിപുരയിൽ ഫീനിക്സ് പക്ഷിയായി ബിജെപി! കെട്ടിവച്ച കാശ് പോലും കിട്ടാത്തവർ ചെങ്കോട്ട കുലുക്കുന്നു...

English summary
kummanam rajshekharan reacts about tripura election result.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X