ഫസൽ വധക്കേസിലെ വിവാദ മൊഴി!! സിപിഎമ്മിനു വേണ്ടി പോലീസ് ഒരുക്കുന്ന തന്ത്രമെന്ന് കുമ്മനം!!
സുബീഷിനെ പൊലീസ് മര്‍ദിച്ചാണ് മൊഴി തിരുത്തിച്ചതെന്ന് കുമ്മനം ആരോപിച്ചു. ഫസല്‍ വധക്കേസില്‍ സിപിഎമ്മിനെ രക്ഷിക്കാന്‍ പൊലീസ് തന്ത്രങ്ങള്‍ ഒരുക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തിരുവനന്തപുരം: ഫസൽ വധക്കേസുമായി ബന്ധപ്പെട്ട് പുറത്തു വന്ന ആർഎസ്എസ് നേതാവിന്റെ മൊഴിയെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. സുബീഷിനെ പൊലീസ് മര്‍ദിച്ചാണ് മൊഴി തിരുത്തിച്ചതെന്ന് കുമ്മനം ആരോപിച്ചു. ഫസല്‍ വധക്കേസില്‍ സിപിഎമ്മിനെ രക്ഷിക്കാന്‍ പൊലീസ് തന്ത്രങ്ങള്‍ ഒരുക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സിബിഐ അന്വേഷണ കേസിൽ എന്തിനാണ് സംസ്ഥാന കപോലീസ് കൈകടത്തുന്നതെന്ന് കുമ്മനം ചോദിച്ചു. കേസുമായി ബന്ധപ്പെട്ട പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിൽ സിബിഐക്ക് കൈമാറുകയായിരുന്നു വേണ്ടതെന്നും കുമ്മനം കൂട്ടിച്ചേർത്തു.

കേസുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത ചെമ്പ്ര സ്വദേശി സുബീഷിൻറെ മൊഴി വിശ്വസനീയമല്ലെ ന്ന് സിബിഐ വ്യക്തമാക്കിയിട്ടുള്ളതാണെന്നും കുമ്മനം പറഞ്ഞു. അമിത്ഷായുടെ സന്ദർശനത്തിന് ശേഷം വളരെ അനുകൂലമായ സാഹചര്യം ഉണ്ടെന്ന് മനസിലാക്കിയതിന് ശേഷം ജനങ്ങളുടെ ശ്രദ്ധ ബിജെപിക്കെതിരെ തിരിച്ചു വിടാനാണ് സിപിഎം ശ്രമിക്കുന്നതെന്നും കുമ്മനം പറഞ്ഞു.
ഫസലിനെ വധിച്ചത് താനടക്കം നാല് ആർഎസ്എസ് പ്രവർത്തകരാണെന്നായിരുന്നു സുബീഷിന്റെ മൊഴി. സംഭവത്തിൽ സിപിഎമ്മിന് പങ്കില്ലെന്നും മൊഴിയിൽ വ്യക്തമാക്കുന്നു.












Click it and Unblock the Notifications