പണമില്ലാത്തതിന് മോദി സര്‍ക്കാരിനെ കുറ്റപ്പെടുത്തേണ്ട, ഇത് കിഫ്ബി ബജറ്റെന്ന് കുമ്മനം...
ബജറ്റ് ചോര്‍ന്നത് കുറ്റകരമായ അനാസ്ഥയാണെന്നും, ഇത് ബജറ്റിന്റെ വിശ്വാസ്യതയും പവിത്രതയും തകര്‍ത്തെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റിനെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റ് യാഥാര്‍ത്ഥ്യ ബോധ്യമില്ലാത്ത കിഫ്ബി ബജറ്റാണെന്നാണ് കുമ്മനം രാജശേഖരന് പറഞ്ഞത്. ബജറ്റ് ചോര്‍ന്നത് കുറ്റകരമായ അനാസ്ഥയാണെന്നും, ഇത് ബജറ്റിന്റെ വിശ്വാസ്യതയും പവിത്രതയും തകര്‍ത്തെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബജറ്റ് ചോര്‍ന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു ധനമന്ത്രി തോമസ് ഐസക്ക് രാജിവെയ്ക്കണം. ബജറ്റ് അവതരണത്തിന് ശേഷം വിതരണം ചെയ്യേണ്ട പകര്‍പ്പ് നേരത്തെ തന്നെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കിയത് ബജറ്റിന്റെ വിശ്വാസ്യതയെ തകര്‍ത്തെന്നും കുമ്മനം കുറ്റപ്പെടുത്തി. നികുതി പിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിക്കുമെന്ന് ബജറ്റില്‍ വ്യക്തമാക്കിയിട്ടില്ല, കിഫ്ബി മാത്രമാണോ ബജറ്റ് എന്നും കുമ്മനം ചോദിച്ചു.

നോട്ട് നിരോധന വിഷയത്തില്‍ മാത്രമാണ് ധനമന്ത്രി കേന്ദ്രസര്‍ക്കാരിനെ പരാമര്‍ശിച്ചത്. കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് നോട്ട് നിരോധനം കാരണമായിട്ടില്ലെന്നും, വരുമാനം കുറഞ്ഞതാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നും കുമ്മനം പറഞ്ഞു. ബജറ്റ് എന്നാല്‍ ഏറെ വിശ്വാസതയുള്ളതാണ്, അതിനാലാണ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി തീരുമാനിച്ചുറപ്പിച്ച ദിവസം തന്നെ ബജറ്റ് അവതരിപ്പിച്ചതെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications