കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പണമില്ലാത്തതിന് മോദി സര്‍ക്കാരിനെ കുറ്റപ്പെടുത്തേണ്ട, ഇത് കിഫ്ബി ബജറ്റെന്ന് കുമ്മനം...

ബജറ്റ് ചോര്‍ന്നത് കുറ്റകരമായ അനാസ്ഥയാണെന്നും, ഇത് ബജറ്റിന്റെ വിശ്വാസ്യതയും പവിത്രതയും തകര്‍ത്തെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Google Oneindia Malayalam News

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റിനെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റ് യാഥാര്‍ത്ഥ്യ ബോധ്യമില്ലാത്ത കിഫ്ബി ബജറ്റാണെന്നാണ് കുമ്മനം രാജശേഖരന്‍ പറഞ്ഞത്. ബജറ്റ് ചോര്‍ന്നത് കുറ്റകരമായ അനാസ്ഥയാണെന്നും, ഇത് ബജറ്റിന്റെ വിശ്വാസ്യതയും പവിത്രതയും തകര്‍ത്തെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബജറ്റ് ചോര്‍ന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു ധനമന്ത്രി തോമസ് ഐസക്ക് രാജിവെയ്ക്കണം. ബജറ്റ് അവതരണത്തിന് ശേഷം വിതരണം ചെയ്യേണ്ട പകര്‍പ്പ് നേരത്തെ തന്നെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കിയത് ബജറ്റിന്റെ വിശ്വാസ്യതയെ തകര്‍ത്തെന്നും കുമ്മനം കുറ്റപ്പെടുത്തി. നികുതി പിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിക്കുമെന്ന് ബജറ്റില്‍ വ്യക്തമാക്കിയിട്ടില്ല, കിഫ്ബി മാത്രമാണോ ബജറ്റ് എന്നും കുമ്മനം ചോദിച്ചു.

kummanam

നോട്ട് നിരോധന വിഷയത്തില്‍ മാത്രമാണ് ധനമന്ത്രി കേന്ദ്രസര്‍ക്കാരിനെ പരാമര്‍ശിച്ചത്. കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് നോട്ട് നിരോധനം കാരണമായിട്ടില്ലെന്നും, വരുമാനം കുറഞ്ഞതാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നും കുമ്മനം പറഞ്ഞു. ബജറ്റ് എന്നാല്‍ ഏറെ വിശ്വാസതയുള്ളതാണ്, അതിനാലാണ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി തീരുമാനിച്ചുറപ്പിച്ച ദിവസം തന്നെ ബജറ്റ് അവതരിപ്പിച്ചതെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.

English summary
Kummanam's response on budget.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X