Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്നാഥ് സിങ്ങും അമിത് ഷായും തിരുമാനിച്ചു! കുമ്മനം തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥി

ശബരിമല വിഷയം അനുകൂലമായിരിക്കുന്ന സാഹചര്യത്തില്‍ ഇത്തവണ എംപിയേയും തിരുവനന്തപുരത്ത് നിന്ന് തന്നെ ലഭിക്കുന്ന പ്രതീക്ഷയിലാണ് ബിജെപി. എന്നാല്‍ നിലവില്‍ തിരുവനന്തപുരം പിടിക്കാന്‍ പ്രാപ്തനായ നേതാവ് ബിജെപി കേരള ഘടകത്തില്‍ ഇല്ലെന്ന ആശങ്കയും പാര്‍ട്ടിക്കുണ്ട്. കുമ്മനത്തെ മത്സരിപ്പിക്കണമെന്ന ആവശ്യമാണ് ആര്‍എസ്എസ് തുടക്കം മുതല്‍ ഉയര്‍ത്തിയത്.

എന്നാല്‍ ഇതിനെതിരെ സംസ്ഥാന ഘടകത്തിലെ ചില നേതാക്കള്‍ വാളെടുത്തു.അതേസമയം അമിത് ഷായുടെ കേരള സന്ദര്‍ശനത്തോടെ കുമ്മനത്തെ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിക്കാന്‍ പാര്‍ട്ടി തിരുമാനിച്ചു. അദ്ദേഹം ഗവര്‍ണര്‍ പദവി രാജിവെച്ച് ഉടന്‍ കേരളത്തിലേക്ക് എത്തുമെന്നാണ് വിവരം. വിശദാംശങ്ങളിലേക്ക്

 തിരുവനന്തപുരത്ത്

തിരുവനന്തപുരത്ത്

പുറത്തുവന്ന സര്‍വ്വേകളില്‍ എല്ലാം ബിജെപിക്ക് തിരുവനന്തപുരത്ത് സാധ്യത കല്‍പ്പിച്ചതോടെ കുമ്മനത്തിന് മാത്രമേ ബിജെപിക്കായി എംപി സീറ്റ് കേരളത്തില്‍ നേടിയെടുക്കാന്‍ കഴിയൂവെന്നും ആര്‍എസ്എസ് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ തവണ ശശി തരൂരിനെതിരെ ശക്തമായ മത്സരം തിരുവനന്തപുരത്ത് തീര്‍ക്കാന്‍ ബിജെപിക്ക് കഴിഞ്ഞിരുന്നു.

 തരൂരിനെതിരെ

തരൂരിനെതിരെ

വെറും 15000 വോട്ടുകളുടെ വ്യത്യാസം മാത്രമായിരുന്നു തരൂരും ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന ഒ രാജഗോപാലും തമ്മില്‍ ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ ഇത്തവണ ശബരിമല സമരത്തിന്‍റെ പശ്ചാത്തലത്തില്‍ ഇവിടെ വോട്ട് കൂടുമെന്നും പാര്‍ട്ടി വിലയിരുത്തുന്നുണ്ട്.

 ജില്ലാ കമ്മിറ്റി

ജില്ലാ കമ്മിറ്റി

വിജയസാധ്യതയുള്ള ശക്തനായ നേതാവിനെ തന്നെ വേണം തരൂരിനെതിരെ പയറ്റാന്‍ എന്ന പാര്‍ട്ടിയുടെ ആവശ്യവും ഒടുവില്‍ ചെന്നെത്തിയത് കുമ്മനത്തിന്‍റെ പേരിലാണ്. കുമ്മനത്തിനായി തിരുവനന്തപുരം ജില്ലാ കമ്മിറ്റി ശക്തമായി വാദിച്ചിരുന്നു

 ആര്‍എസ്എസ് സമ്മര്‍ദ്ദം

ആര്‍എസ്എസ് സമ്മര്‍ദ്ദം

കുമ്മനത്തെ കേരളത്തിലേക്ക് മടക്കി കൊണ്ടുവരാന്‍ സംസ്ഥാന ആര്‍എസ്എസ് നേതൃത്വവും ശക്തമായി കേന്ദ്രത്തിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. കുമ്മനം വന്നാല്‍ പാര്‍ട്ടിക്കുളളില്‍ അഭിപ്രായ ഐക്യമുണ്ടാക്കാന്‍ സാധിക്കുമെന്നും ഒരുമിച്ച് തിരഞ്ഞെടുപ്പിനെ നേരിടാന്‍ കഴിയുമെന്നും ആര്‍എസ്എസ് വാദിച്ചിരുന്നു.

 സാധ്യത മങ്ങി

സാധ്യത മങ്ങി

അതേസമയം സംസ്ഥാന ഘടകത്തിലെ നേതാക്കളും മറ്റ് സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരും ഇതിനെതിരെ രംഗത്തെത്തി. ഇതോടെ കുമ്മനം സ്ഥാനാര്‍ത്ഥിയാകാനുള്ള സാധ്യത മങ്ങി.

ഷായെ അറിയിച്ചു

ഷായെ അറിയിച്ചു

എന്നാല്‍ കഴിഞ്ഞ ദിവസം ദേശീയ അധ്യക്ഷന്‍ അമിത് ഷാ കേരളത്തില്‍ എത്തിയതോടെ കുമ്മനത്തെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യം ആര്‍എസ്എസ് അമിത് ഷായെ അറിയിച്ചു. തുടര്‍ന്ന് അദ്ദേഹം ഇത് സംബന്ധിച്ച് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങുമായി കൂടിക്കാഴ്ച നടത്തി.

 രാജിവെയ്ക്കും

രാജിവെയ്ക്കും

പിന്നാലെ കുമ്മനത്തെ ഗവര്‍ണര്‍ പദവിയില്‍ നിന്ന് മാറ്റി തിരുവനന്തപുരത്ത് മത്സരിപ്പിക്കാന്‍ പാര്‍ട്ടി തിരുമാനിച്ചതായാണ് വിവരം.നേരത്തേ തിരുവനന്തപുരത്ത് സുരേന്ദ്രന്‍റെ പേരും ഉയര്‍ന്ന് കേട്ടിരുന്നു. എന്നാല്‍ സുരേന്ദ്രന്‍ തൃശ്ശൂരില്‍ നിന്ന് മത്സരിച്ചേക്കാനാണ് സാധ്യത എന്നാണ് റിപ്പോര്‍ട്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+