കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും സർക്കാർ പിൻവലിക്കണമെന്ന് കുമ്മനം രാജശേഖരൻ

Google Oneindia Malayalam News

തിരുവനന്തപുരം; ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുളള എല്ലാ കേസുകളും സർക്കാർ പിൻവലിക്കണമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ.ഗുരുതര സ്വഭാവമുളള കേസുകൾ ഒഴികെ മറ്റെല്ലാം പിൻവലിക്കുവാനുളള മന്ത്രിസഭാ തിരുമാനത്തിൽ വ്യക്തതയില്ല. ക്രിമിനൽ നിയമമനുസരിച്ച് ഗുരുതരമായ കുറ്റങ്ങൾ ആരോപിച്ചാണ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുളളത്. അതുകൊണ്ട് എല്ലാ കേസുകളും പിൻവലിച്ച് വിശ്വാസി സമൂഹത്തോടുളള പ്രതിബദ്ധതയും സത്യസന്ധമായ നിലപാടും വെളിപ്പെടുത്താൻ സർക്കാർ തയ്യാറാകണമെന്നും കുമ്മനം പറഞ്ഞു.

kummanam rajasekharan

ശബരിമല പ്രക്ഷോഭത്തിൽ പങ്കെടുത്ത അയ്യപ്പ ഭക്തർ ഒട്ടേറെ കഷ്ടനഷ്ടങ്ങളും പീഢനങ്ങളും ത്യാഗങ്ങളും സഹിച്ചിട്ടുണ്ട്. ജീവനും സ്വത്തും തൊഴിലും നഷ്ടപ്പെട്ടവരുണ്ട്. പോലീസ് മർദ്ദനത്തിൽ അംഗവൈകല്യം സംഭവിച്ച് ജീവിതമാകെ തകർന്നവർ നിരവധി. ഇവർക്കെല്ലാം സാമൂഹ്യ നീതിയും ആശ്വാസവും എത്തിക്കേണ്ട ബാധ്യത കൂടി സർക്കാർ എറ്റെടുക്കണം.

ശബരിമല യുവതി പ്രവേശന വിഷയത്തിൽ സർക്കാരിന് തെറ്റ് പറ്റി എന്ന് ബോധ്യപ്പെട്ട സാഹചര്യത്തിൽ, സുപ്രീംകോടതിയിൽ ആചാര സംരക്ഷണത്തിനു വേണ്ടി ഭക്തജന പക്ഷത്ത് നിന്നുകൊണ്ട് പുതിയ സത്യവാങ്മൂലം സമർപ്പിക്കണം.

അതൊടൊപ്പം ഖേദം പ്രകടിപ്പിച്ചും മാപ്പു പറഞ്ഞും ഭക്തജനങ്ങളോടൊപ്പം നില ഉറപ്പിക്കാനും തയ്യറാകണം. എങ്കിൽ മാത്രമേ ശബരിമല വിഷയത്തിൽ സർവ്വ സമ്മതവും വ്യക്തവുമായ തിരുമാനമായി എന്ന പറയനാവൂ.
ശബരിമല ആചാര വിഷയത്തിൽ സർക്കാർ ഇടപ്പെട്ടത് നിലവിലുളള ഭരണ വ്യവസ്ഥിതിയിൽ പഴുതുകൾ ഉളളതുകൊണ്ടാണ്. ക്ഷേത്ര നിയമങ്ങൾ കാലോചിതമായി പരിഷ്‌ക്കരിക്കണം.മതേതര സർക്കാർ ക്ഷേത്ര വിഷയങ്ങളിൽ ഇടപെടരുത്. ആചാരപരമായി ബന്ധമുളള തന്ത്രിമുഖ്യനും പന്തളം കൊട്ടാരവും ഭക്തജന പ്രതിനിധികളും ഉൾപ്പെട്ട ഭരണ സംവിധാനം ശബരിമലയിൽ ഉണ്ടാവണം.

കാര്‍ഷിക നിയത്തിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിച്ച കിസാന്‍ മഹാ പഞ്ചായത്തുകളില്‍ പങ്കെടുത്ത് പ്രിയങ്കാഗാന്ധി, ചിത്രങ്ങള്‍ കാണാം

പൗരത്വ പ്രക്ഷോഭവും ശബരിമല പ്രക്ഷോഭവും തുലനം ചെയ്യാനാവില്ല. മതപീഡനം മൂലം ജീവിക്കാൻ നിവൃത്തിയില്ലാതെ ഇന്ത്യയിൽ അഭയം തേടിയ ഹിന്ദു ക്രിസ്ത്യൻ സഹോദരങ്ങൾക്ക് ചില ഇളവുകൾ നൽകുന്നതിന് എതിരെയാണ് തീവ്രവാദ ശക്തികൾ രാജ്യവ്യാപകമായി സമരം നടത്തിയത്.അതുമായി ശബരിമല സമരത്തെ കൂട്ടിക്കെട്ടുന്നത് പൗരത്വ പ്രക്ഷോഭത്തെ സാധൂകരിക്കാനും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കാനുമാണെന്നും കുമ്മനം ആരോപിച്ചു.

തൃശ്ശൂരിൽ ഞെട്ടിക്കാനുറച്ച് സിപിഐ; മണ്ഡലം നിലനിർത്തും, വിഎസ് സുനിൽ കുമാറിന് പകരം ഇറങ്ങുക ആനി രാജ?തൃശ്ശൂരിൽ ഞെട്ടിക്കാനുറച്ച് സിപിഐ; മണ്ഡലം നിലനിർത്തും, വിഎസ് സുനിൽ കുമാറിന് പകരം ഇറങ്ങുക ആനി രാജ?

രാഹുൽ ഗാന്ധിയുടെ പ്രസംഗം ബിജെപി റിക്രൂട്ട് ഏജന്റിന്റേത് പോലെ; മലക്കം മറച്ചിൽ ബിജെപിയുമായുള്ള ധാരണയെന്ന് സിപിഎംരാഹുൽ ഗാന്ധിയുടെ പ്രസംഗം ബിജെപി റിക്രൂട്ട് ഏജന്റിന്റേത് പോലെ; മലക്കം മറച്ചിൽ ബിജെപിയുമായുള്ള ധാരണയെന്ന് സിപിഎം

ക്യൂട്ട് ലുക്കില്‍ അതിഥി റാവു ഹൈദരിയുടെ പുതിയ ഫോട്ടോകള്‍

English summary
Kummanam says government should withdraw all cases related to the Sabarimala agitation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X