ദേശീയ നേതൃത്വം ആവശ്യപ്പെട്ടാല്‍ മത്സരിക്കും കുമ്മനം രാജശേഖരന്‍
ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ദേശീയ നേതൃത്വം ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. തിരുവന്തപുരം ജില്ലയില്‍ ബിജെപിക്ക് സ്വാധീനമുള്ള സീറ്റുകളില്‍ ഒന്നില്‍ കുമ്മനം മത്സരിക്കുമെന്ന് നേരത്തെ അഭ്യൂഹം പരന്നിരുന്നു. അതിന് പിന്നാലെയാണ് കുമ്മനത്തിന്റെ നിലപാട് എന്നത് ഏറെ ശ്രദ്ധേയമാണ്.
കേരളത്തിലെ എല്ലാം ജില്ലയിലും മോദി പങ്കെടുക്കുന്ന റാലികള്‍ വേണമെന്ന ആവശ്യമാണ് ദേശീയ നേതൃത്വത്തിന് മുന്നില്‍ വച്ചിരിക്കുന്നതെന്ന് കുമ്മനം പറഞ്ഞു. ആശയ ദാരിദ്രം കൊണ്ടാണ് മുമ്പ് തള്ളിപ്പറഞ്ഞ വികസന പദ്ധതികളെ സിപിഎം ഇപ്പോള്‍ അനുകൂലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര മന്ത്രിമാരുടെ സംഘം തിരഞ്ഞെടുപ്പ് പ്രചരണത്തിനായി കേരളത്തില്‍ എത്തുന്നുണ്ട്. ബിഡിജെഎസുമായി തുടക്കത്തില്‍ സീറ്റ് ചര്‍ക്കില്ല. പൊതുനിയമം പരിപാടിക്ക് ശേഷമേ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാവുകയുള്ളൂ എന്നും കുമ്മനം വ്യക്തമാക്കി.












Click it and Unblock the Notifications