കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വട്ടിയൂര്‍ക്കാവില്‍ സസ്പെന്‍സ്? കുമ്മനം വേണ്ടെന്ന് ഉറപ്പിച്ച് ആര്‍എസ്എസ്.. മറ്റൊരാള്‍

Google Oneindia Malayalam News

തിരുവനന്തപുരം: പാലാ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന്‍റെ പശ്ചാത്തലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ സാധ്യതയുള്ള മറ്റ് മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ മുന്നണികള്‍ സജീവമാക്കിയിരിക്കുകയാണ്. മഞ്ചേശ്വരം, അരൂര്‍, കോന്നി,എറണാകുളം, വട്ടിയൂര്‍ക്കാവ് എന്നിവിടങ്ങളിലാണ് ഇനി ഉപതിരഞ്ഞെടുപ്പ് നടക്കാനുള്ളത്. ഇതില്‍ വട്ടിയൂര്‍ക്കാവാണ് ബിജെപി പ്രതീക്ഷ പുലര്‍ത്തുന്ന മണ്ഡലം.

തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നേറ്റം!! 27 ല്‍ 15 സീറ്റുകളിലും വിജയം, ഒരു സീറ്റ് നേടി ബിജെപിതദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നേറ്റം!! 27 ല്‍ 15 സീറ്റുകളിലും വിജയം, ഒരു സീറ്റ് നേടി ബിജെപി

മികച്ച സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിച്ചാല്‍ ഇവിടെ നിന്ന് ഇത്തവണ ബിജെപിക്ക് കേരളത്തില്‍ നിന്നുള്ള രണ്ടാം എംഎല്‍എയെ ലഭിക്കുമെന്നാണ് പാര്‍ട്ടി കണക്ക് കൂട്ടുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മുന്നേറ്റം നടത്തിയ കുമ്മനം രാജശേഖരനെ തന്നെ മത്സരിപ്പിക്കാനായിരുന്നു ബിജെപിയുടെ നീക്കം. എന്നാല്‍ കുമ്മനത്തെ മത്സരിപ്പിക്കേണ്ടതില്ലെന്ന വിലയിരുത്തലിലാണ് ആര്‍എസ്എസ് നേതൃത്വം. വിശദാംശങ്ങളിലേക്ക്

3000 വോട്ടുകള്‍ക്ക് പരാജയം

3000 വോട്ടുകള്‍ക്ക് പരാജയം

വട്ടിയൂര്‍ക്കാവിലെ എംഎല്‍എയായ കെ മുരളീധരന്‍ വടകരയില്‍ നിന്ന് പാര്‍ലമെന്‍റിലേക്ക് ജയിച്ചതോടെയാണ് വട്ടിയൂര്‍ക്കാവില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ബിജെപിക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലത്തില്‍ കഴിഞ്ഞ തവണ കുമ്മനം രാജശേഖരനെ തറപറ്റിച്ചാണ് കെ മുരളീധരന്‍ വിജയിച്ചത്. അന്ന് അന്ന് 7622 വോട്ടുകളാണ് മുരളീധരന്‍ നേടിയത്. 3000 വോട്ടുകള്‍ക്കായിരുന്നു കുമ്മനത്തിന്‍റെ പരാജയം.

പ്രതീക്ഷ ഉയര്‍ത്തി രണ്ടാം സ്ഥാനം

പ്രതീക്ഷ ഉയര്‍ത്തി രണ്ടാം സ്ഥാനം

എന്നാല്‍ ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കുമ്മനം രാജശേഖരന്‍ പരാജയപ്പെട്ടെങ്കിലും വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലത്തില്‍ വലിയ മുന്നേറ്റം നേടാന് ബിജെപിക്ക് സാധിച്ചിരുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ തരൂരിന് മണ്ഡലത്തില്‍ നിന്ന് 53,545 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ബിജെപിക്ക് ലഭിച്ചത് 50,709 വോട്ടുകളായിരുന്നു. അതായത് യുഡിഎഫിനേക്കാള്‍ 2836 വോട്ടുകള്‍.

കുമ്മനം വേണമെന്ന് മണ്ഡലം കമ്മിറ്റി

കുമ്മനം വേണമെന്ന് മണ്ഡലം കമ്മിറ്റി

ഇത്തവണ കുമ്മനം തന്നെ ഇറങ്ങിയാല്‍ ബിജെപിക്ക് എളുപ്പം വിജയിക്കാന്‍ കഴിയുമെന്ന നിര്‍ദ്ദേശമാണ് കഴിഞ്ഞ ദിവസം മണ്ഡലം കമ്മിറ്റി മുന്നോട്ട് വെച്ചത്. സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് ബിജെപി ജനറല്‍ സെക്രട്ടറി എംടി രമേശ് അഭിപ്രായം തേടിയപ്പോള്‍ മണ്ഡലം കമ്മിറ്റിയിലെ 26 അംഗങ്ങളില്‍ ഭൂരിപക്ഷം പേരും കുമ്മനത്തെ അനുകൂലിച്ചു. ഇക്കാര്യം രമേശ് ബിജെപി നേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു.

വേണ്ടെന്ന് ആര്‍എസ്എസ്

വേണ്ടെന്ന് ആര്‍എസ്എസ്

എന്നാല്‍ മണ്ഡലത്തില്‍ കുമ്മനത്തെ മത്സരിപ്പിക്കേണ്ടെന്ന നിലപാടാണ് ആര്‍എസ്എസ് നേതൃത്വം അറിയിച്ചിരിക്കുന്നത്. കുമ്മനം രാജശേഖരന് അനുകൂലമായ സാഹചര്യമല്ല നിലവില്‍ വട്ടിയൂര്‍ക്കാവിലെന്ന് ആര്‍എസ്എസ് നേതൃത്വം വ്യക്തമാക്കിയതായി മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ബിജെപി തന്നെ സ്ഥാനാര്‍ത്ഥിയെ നിര്‍ദ്ദേശിക്കട്ടെയെന്നാണ് ആര്‍എസ്എസ് നിലപാട്.

താത്പര്യമില്ലെന്ന് കുമ്മനം

താത്പര്യമില്ലെന്ന് കുമ്മനം

ലോക്സഭ തിരഞ്ഞെടുപ്പില്‍ ആര്‍എസ്എസ് ഇടപെടലിനെ തുടര്‍ന്നാണ് കുമ്മനം രാജശേഖരനെ ബിജെപി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. ശബരിമല വിഷയത്തിന്‍റെ പശ്ചാത്തലത്തില്‍ കുമ്മനത്തിന് എളുപ്പം വിജയിക്കാന്‍ സാധിക്കുമെന്നായിരുന്നു ആര്‍എസ്എസും കണക്ക് കൂട്ടിയത്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ കനത്ത പരാജയമാണ് കുമ്മനം രുചിച്ചത്. ഇതില്‍ കടുത്ത നിരാശയിലായിരുന്നു ആര്‍എസ്എസ് നേതൃത്വം. വീണ്ടും കുമ്മനത്തിന്‍റെ പേര് നിര്‍ദ്ദേശിക്കുന്നത് തിരിച്ചടിയാകുമോയെന്ന ആശങ്കയും നേതൃത്വത്തിന് ഉണ്ട്. അതേസമയം മത്സരിക്കാന്‍ കുമ്മനത്തിനും താത്പര്യമില്ലെന്നാണ് റിപ്പോര്‍ട്ട്.

മറ്റൊരാള്‍

മറ്റൊരാള്‍

അതിനിടെ കുമ്മനം മത്സരിക്കാനുള്ള സാധ്യത ഇല്ലാതായതോടെ ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് എസ് സുരേഷ് മത്സരിക്കാനുള്ള സാധ്യത സജീവമായി. സുരേഷിനെ മത്സരിപ്പിച്ചില്ലേങ്കില്‍ മറ്റേതെങ്കിലും പുതിയ നേതാക്കളെ മണ്ഡലത്തില്‍ ബിജെപി പരീക്ഷിച്ചേക്കുമോയെന്നും ഉറ്റുനോക്കുന്നുണ്ട്.

പാലായില്‍ പിജെ ജോസഫിന്‍റെ നാടകീയ നീക്കം; ജോസ് ടോമിനെതിരെ വിമതനായി ജോസഫ് കണ്ടത്തിലിന്‍റെ നോമിനേഷന്‍

English summary
Kummanam wont contest from vattiyurkavu says RSS
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X