Get Updates
Get notified of breaking news, exclusive insights, and must-see stories!

സംഘി ഡാ!! കുമ്മനം എട്ട് നിലയില്‍ പൊട്ടിയപ്പോള്‍ വാക്ക് പാലിച്ച് അലി അക്ബര്‍! മൊട്ടയിടിച്ചു

തിരുവനന്തപുരം: ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ പരാജയപ്പെട്ടപ്പോള്‍ സംവിധായകന്‍ അലി അക്ബറിന് നഷ്ടമായത് തന്‍റെ മുടിയാണ്. കുമ്മനം പരാജയപ്പെട്ടാല്‍ തലമൊട്ടയടിക്കുമെന്നായിരുന്നു അലി ഒരിക്കല്‍ പറഞ്ഞത്. ഇത് ഓര്‍മ്മിച്ച് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ രംഗത്തെത്തിയതോടെ തന്‍റെ വാക്ക് പാലിച്ചിരിക്കുകയാണ് സംവിധായകന്‍ . തല മൊട്ടയടിച്ച് ഫേസ്ബുക്കില്‍ ചിത്രവും സംവിധായകന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

aliakbarkummanam

മൊട്ടയടിച്ച് നില്‍ക്കുന്ന ചിത്രം സംഘി ഡാ എന്ന കുറിപ്പോടെയാണ് അലി അക്ബര്‍ പങ്കുവെച്ചിരിക്കുന്നത്. താന്‍ പറഞ്ഞ വാക്ക് പാലിച്ചിരിക്കുന്നുവെന്നും അതേസമയം കേരളത്തില്‍ കമ്മികള്‍ തോറ്റതില്‍ ആഹ്ളാദിക്കുന്നുവെന്നും അലി അക്ബര്‍ ഫേസ്ബുക്കില്‍ കുറിച്ചു. പോസ്റ്റ് ഇങ്ങനെ

'പ്രിയ കുമ്മനം എന്ന യോഗീശ്വരനെ തിരുവനന്തപുരംകാർ തോൽപ്പിക്കുമെന്ന് കരുതിയിരുന്നില്ല, പറഞ്ഞ വാക്ക് പാലിക്കുന്നു മൊട്ടയടിച്ചു,എത്ര തന്തക്കുപിറന്നവൻ എന്ന്‌ ചോദിക്കുന്നവരോട് പറയാം ഒറ്റത്തന്തയ്ക്ക്, ഇതേപോലെ പലതും പലരും പറഞ്ഞിരുന്നു അവരോടും ചോദിക്കണം എത്ര തന്തയ്ക്ക് പിറന്നവനെന്നു... കൂടെ നിന്നവരോടും, മോദിയെ വീണ്ടും തിരഞ്ഞെടുത്തവർക്കും നന്ദി, കേരളത്തിൽ ബിജെപി എത്രവോട്ട് അധികമായി നേടി എന്നതൊക്കെ നമുക്ക് വഴിയേ വിലയിരുതതാം... കമ്മികൾ തോറ്റതിൽ ആഹ്ലാദിക്കാം.'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+