Get Updates
Get notified of breaking news, exclusive insights, and must-see stories!

''ദയവുചെയ്ത് കുമ്മനടിക്കരുത്‌'';കുമ്മനം രാജശേഖരന് ഫേസ്ബുക്കില്‍ യുവാക്കളുടെ കിടിലന്‍ മറുപടി...

മലപ്പുറം: കോട്ടയ്ക്കല്‍ കുറ്റിപ്പുറത്ത് കാവ് ക്ഷേത്രത്തില്‍ നടന്ന മോഷണത്തെ മുതലെടുപ്പ് നടത്താന്‍ നോക്കിയ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് മറുപടിയുമായി കോട്ടയ്ക്കല്‍ സ്വദേശി. കുമ്മനം രാജശേഖരന്റെ എഫ്ബി പോസ്റ്റിനാണ് കോട്ടയ്ക്കല്‍ സ്വദേശിയുടെ മറുപടി. മലപ്പുറം കോട്ടയ്ക്കല്‍ കുറ്റിപ്പുറത്ത് കാവ് ക്ഷേത്രത്തില്‍ നടന്ന മോഷണത്തെ വളരെ ആസൂത്രിത ശ്രമമെന്ന് വിശേഷിപ്പിച്ചായിരുന്നു കുമ്മനത്തിന്റെ പോസ്റ്റ്.

ദയവുചെയ്ത് ഇവിടെക്കയറി കുമ്മനടിച്ചു വര്‍ഗീയത ഉണ്ടാക്കരുത്. ഒരു വര്‍ഗീയ പ്രശ്നങ്ങളും ഇല്ലാണ്ട് സമാധാനത്തോടെ കഴിയുന്ന ഒരു ജനവിഭാഗം ആണ് ഇവിടെ ഉള്ളതെന്ന് കോട്ടയ്ക്ക്ല്‍ സ്വദേസികള്‍ കമന്റ് ബോക്‌സില്‍ പറയുന്നു. കോട്ടയ്ക്കല്‍ പൂരത്തിന് താങ്കളെ ക്ഷണിക്കുന്നുണ്ടെന്നും ഹിന്ദു മുസ്ലീം സഹോദരങ്ങള്‍ ഒരുമിച്ച് ആഘോഷിക്കുന്നത് കണ്‍കുലില്‍ക്കെ കണ്ട് താങ്കള്‍ക്ക് പൊട്ടി കരയാമെന്നും കമന്റിലുണ്ട്.

Kummanam Rajasekharan

മമ്പുറം നേര്‍ച്ചയ്ക്ക് വന്നാലും താങ്കള്‍ക്ക് ഇതേ കാഴ്ച കാണാന്‍ സാധിക്കുമെന്നും യുവാക്കള്‍ മറുപടി നല്‍കി. നേരത്തെ മലപ്പുറത്ത് നടന്ന അമ്പലമോഷണവും അതിലെ പ്രതികളെയും അവരുടെ ജാതിയും ഉള്‍പ്പെടെയാണ് കുമ്മനത്തിനുളള മറുപടികള്‍ ഫെയ്സ്ബുക്കില്‍ നിറയുന്നത്. കോട്ടക്കല്‍ കുറ്റിപ്പുറത്തു കാവു ദേവി ക്ഷേത്രത്തില്‍ ഇന്നലെ പുലര്‍ച്ചെ നടന്ന മോഷണത്തില്‍ പണവും,സ്വര്‍ണവും നഷ്ടപെട്ടു. അതോടൊപ്പം വിഗ്രഹം ഇളക്കാനുള്ള ശ്രമവും ഉണ്ടായി.

കഴിഞ്ഞ കാലങ്ങളായി കോട്ടക്കല്‍ ഭാഗത്തു നടക്കുന്ന ഇത്തരം ശ്രമങ്ങള്‍ വളരെ ആസൂത്രിതമാണ് എന്നതിന്റെ ഉദാഹരണമാണ് തൊട്ടടുത്തുള്ള പൊന്മള അമ്പലത്തിലെ ഒമ്പതോളം ചന്ദനമരങ്ങള്‍ മുറിച്ചു മാറ്റപ്പെട്ടത്.ഭക്ത ജനങ്ങളുടെ വിശ്വാസത്തെ മുറിവേല്‍പ്പിക്കുന്ന ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്ന സാമൂഹ്യ ദ്രോഹികളെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരാന്‍ പോലീസ് അടിയന്തരമായി ഇടപെടണമെന്നായിരുന്നു കുമ്മനത്തിന്റെ സ്റ്റാറ്റസ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+