വ്യക്തിപരമായ അഭിപ്രായം ബിജെപിയുടേതല്ല; സുരേന്ദ്രന്റെത് വ്യക്തിപരമായ അഭിപ്രായമെന്ന് കുമ്മനം
തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രന്‍ പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് ബിജെപി പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. ആര്‍എസ്എസ് ശാഖ തടയുമെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന നാട്ടില്‍ കലാപമുണ്ടാക്കാനാണെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കുന്നതിനെ ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ അനുകൂലിച്ചതിനെ ചൊല്ലി പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷമായിരുന്നു. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കുന്നതിനെ അനുകൂലിക്കുക മാത്രമല്ല എല്ലാ ദിവസവും ദര്‍ശനത്തിന് അനുമതി നല്‍കുന്ന കാര്യത്തിലും സുരേന്ദ്രന്‍ അനുകൂലിച്ചിരുന്നു.

സുരേന്ദ്രന്റെ നിലപാടില്‍ ബിജെപിയില്‍ വന്‍ പൊട്ടിത്തെറിയായിരുന്നു ഉണ്ടായത്. തന്റെ ഫേസ്ബുക്ക് പേജിലായിരുന്നു സുരേന്ദ്രന്‍ നിലപാട് വ്യക്തമാക്കിയത്. അതേസമയം കെ സുരേന്ദ്രന്റെ നിലപാട് തള്ളി ശോഭ സുരേന്ദ്രനും പാര്‍ട്ടി സംസ്ഥാന വക്താവ് ജെആര്‍ പത്മകുമാറും നേരത്തെ രംഗത്ത് വന്നിരുന്നു. ശബരിമല വിഷയത്തില്‍ രാഷ്ട്രീയ നേതാക്കള്‍ അഭിപ്രായം പറയേണ്ടതില്ലെന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ നിലപാട്.












Click it and Unblock the Notifications