Get Updates
Get notified of breaking news, exclusive insights, and must-see stories!

'ബിജെപി ഓഫീസുകള്‍ക്ക് സംരക്ഷണം നല്‍കാത്ത മുഖ്യമന്ത്രി ഭോപ്പാല്‍ പ്രതിഷേധത്തെ കുറ്റപ്പെടുത്തുന്നു'

മധ്യപ്രദേശില്‍ പരിപാടി നടക്കുന്നയിടത്ത് പ്രതിഷേധം ഉണ്ടെന്ന് പൊലീസ് പിണറായിയെ അറിയിക്കുകയും സംരക്ഷണം ഒരുക്കാമെന്ന് പറയുകയും ചെയ്തിരുന്നു.

തിരുവനന്തപുരം: കേരളത്തിലെ ബിജെപി ഓഫീസുകള്‍ക്ക് സംരക്ഷണം നല്‍കാത്ത മുഖ്യമന്ത്രിയാണ് മധ്യപ്രദേശിലെ പ്രതിഷേദത്തെ കുറ്റപ്പെടുത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. മധ്യപ്രദേശില്‍ പരിപാടി നടക്കുന്നയിടത്ത് പ്രതിഷേധം ഉണ്ടെന്ന് പൊലീസ് പിണറായിയെ അറിയിക്കുകയും സംരക്ഷണം ഒരുക്കാമെന്ന് പറയുകയും ചെയ്തിരുന്നു. എന്നാല്‍ മുഖ്യമന്ത്രി അത് നിഷേധിക്കുകയായിരുന്നെന്നും കുമ്മനം വ്യക്തമാക്കി.

ബിജെപിയുടെ സംസ്ഥാന കമ്മിറ്റി ഓഫിസ് ആക്രമിച്ച് ആഴ്ചകള്‍ കഴിഞ്ഞിട്ടും സര്‍ക്കാരിന് ഇതുവരെ പ്രതികളെ പിടികൂടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നിട്ടും മധ്യപ്രദേശിലെ പ്രതിഷേധത്തെ കുറ്റപ്പെടുത്തുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മധ്യപ്രദേശില്‍ സംഭവിച്ച കാര്യങ്ങള്‍ക്ക് മാപ്പ് പറഞ്ഞിട്ട് കാര്യമില്ലെന്നും ആര്‍എസ്എസിന്റെ സംസ്‌കാരമാണ് കാട്ടിയതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഞായറാഴ്ച കുറ്റപ്പെടുത്തിയരുന്നു.

Kummanam Rajasekharan

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പിണറായിക്ക് പിന്തുണയുമായി എത്തുകയായിരുന്നു. പിണറായിക്കെതിരെയുളള നടപടി പ്രതിഷേധാര്‍ഹമാണെന്നും ഫെഡറല്‍ മര്യാദയുടെ ലംഘനമാണെന്നുമാണ് ഉമ്മന്‍ചാണ്ടി പറഞ്ഞത്. മഹാരാഷ്ട്രയിലെ ഭോപ്പാലില്‍ മലയാളി സംഘടനയുടെ സ്വീകരണ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയനെ സുരക്ഷ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ശനിയാഴ്ച യാത്രാമധ്യേ പൊലീസ് തടഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+