Get Updates
Get notified of breaking news, exclusive insights, and must-see stories!

കോടിയേരിക്ക് കുമ്മനത്തിന്റെ തുറന്ന കത്ത്; വേണ്ടിവന്നാൽ വിമോചന സമരം, ചെങ്കൊടി പിഴുതെറിയും!

Recommended Video

cmsvideo
    ചെങ്കൊടി പിഴുതെറിയുമെന്ന് BJP, കോടിയേരിക്ക് തുറന്ന കത്ത് | Oneindia Malayalam

    തിരുവനന്തപുരം: സിപിഎമ്മിന് മുന്നറിയിപ്പുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ കത്ത്. ബിജെപി വിമോചന സമരത്തിലേക്കാണ് പോകുന്നതെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്ക്ക് മറുപടിയാണ് കുമ്മനം രാജശേഖരന്റേത്. പൊറുതി മുട്ടിച്ചാല്‍ വിമോചന സമരം നടത്താനും മടിക്കില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നല്‍കിയ കത്തില്‍ കുമ്മനം പറയുന്നത്.

    സംസ്ഥാനത്ത് ജിഹാദി പ്രവര്‍ത്തനങ്ങള്‍ സജീവമായി നടക്കുന്നു എന്നതിന് തെളിവ് നല്‍കാമെന്ന് കഴിഞ്ഞ ദിവസം കോടിയേരിക്ക് മറുപടിയായി കുമ്മനം പറഞ്ഞിരുന്നു. സംസ്ഥാനത്ത് ജിഹാദി പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍ അതില്‍ തെളിവ് ഹാജരാക്കാനായിരുന്നു കോടിയേരി ബിജെപിയെ വെല്ലുവിളിച്ചിരുന്നത്. കേരളത്തിലെ തിന്മകള്‍ നിരത്തിയും വരാന്‍ പോകുന്ന ഭീഷണികള്‍ ചൂണ്ടിക്കാട്ടിയുമാണ് ബിജെപി ജനരക്ഷായാത്ര നടത്താന്‍ നിശ്ചയിച്ചത്.എന്നാല്‍ ബിജെപിയുടെ യാത്ര മതസൗഹാര്‍ദ്ദം തകര്‍ക്കാനും ജാതി വേര്‍തിരിവുണ്ടാക്കാനുമാണെന്ന സിപിഎം ആരോപണം തികച്ചും അസത്യമാണെന്നും അദ്ദേഹം പറയുന്നു.

    എങ്ങിനെ മതവിദ്വേഷം പരത്തുന്നതാകും

    എങ്ങിനെ മതവിദ്വേഷം പരത്തുന്നതാകും

    ജനരക്ഷാ യാത്രയില്‍ ജാതി-മതവേര്‍തിരിവുണ്ടാക്കുന്ന ഒരു വാക്കുപോലും ഒരിടത്തും പറയുകയോ പ്രസംഗിക്കുകയോ ചെയ്തിട്ടില്ല. സിപിഎം നടത്തുന്ന അക്രമത്തെ ചൂണ്ടിക്കാട്ടുന്നതും നിയമസഭ പോലും ആശങ്ക പ്രകടിപ്പിച്ച തീവ്രവാദ ഭീഷണി ചൂണ്ടിക്കാട്ടുന്നതും എങ്ങനെ മതവിദ്വേഷം പരത്തുന്നതാകുമെന്ന് കുമ്മനം കത്തിൽ ചോദിക്കുന്നു.

    മദനിക്ക് വേണ്ടി ഒരുമിച്ചു

    മദനിക്ക് വേണ്ടി ഒരുമിച്ചു

    1992 ഏപ്രില്‍ ഒന്നിന് ഐഎസ്എസ് എന്ന സംഘടനയുടെ പേരില്‍ തെക്കന്‍ കേരളത്തിലെ ആറു ജില്ലകളിലായി 186 സ്ഥലങ്ങളില്‍ ഒരേ രീതിയില്‍ സംഘടിത ആക്രമണം നടത്തി. അബ്ദുള്‍ നാസര്‍ മദനിയുടെ രംഗപ്രവേശം അതിലൂടെയായിരുന്നു. അന്ന് വരാന്‍ പോകുന്ന ആപത്ത് ബിജെപി ചൂണ്ടിക്കാട്ടിയതാണ്. ആദ്യമൊക്കെ സിപിഎമ്മും മുസ്ലീം ലീഗുമെല്ലാം ഐഎസ്എസിനെ എതിര്‍ത്തെങ്കിലും പിന്നീട് മദനിക്കുവേണ്ടി ഒരുമിച്ചുനില്‍ക്കുന്ന കാഴ്ചയും കണ്ടെന്നും കത്തിൽ‌ ചൂണ്ടികാണിക്കുന്നു.

    ഇകെ നായനാരെ വധിക്കാൻ പദ്ധതിയിട്ടു

    ഇകെ നായനാരെ വധിക്കാൻ പദ്ധതിയിട്ടു

    ഈ വീഴ്ചയാണ് വളരാനുള്ള ഭൂമികയായി കേരളത്തെ ഭീകരര്‍ മാറ്റിയത്. ഇകെ നായനാരെ വധിക്കാന്‍പോലും ഇവരില്‍ ചിലര്‍ പദ്ധതിയിട്ടിരുന്നു. അതൊക്കെ തുറന്നുപറഞ്ഞാല്‍ അതെങ്ങനെ മതവിദ്വേഷമാകും? എന്നും കുമ്മനം ചോദിക്കുന്നു.

    മതതീവ്രവാദത്തിന് ആയുധവും നൂറുകോടി രൂപയും

    മതതീവ്രവാദത്തിന് ആയുധവും നൂറുകോടി രൂപയും

    കേരളത്തില്‍ മതതീവ്രവാദികളുടെ സജീവ സാന്നിധ്യമുണ്ടെന്ന് ആഭ്യന്തരമന്ത്രിയായിരിക്കെ താങ്കള്‍ തന്നെ സമ്മതിച്ചതാണ്. മതതീവ്രവാദത്തിന് ആയുധവും നൂറുകോടി രൂപയും ലഭിച്ചതായി തടിയന്റവിട നസീര്‍ സമ്മതിച്ചത് താങ്കള്‍ ആഭ്യന്തരമന്ത്രിയായിരിക്കെയല്ലെ? എന്നും കുമ്മനം കത്തിൽ ചോദിക്കുന്നു.

    മാവോയിസ്റ്റ് സാന്നിധ്യത്തേക്കാൾ കൂടുതൽ

    മാവോയിസ്റ്റ് സാന്നിധ്യത്തേക്കാൾ കൂടുതൽ

    കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം വാര്‍ത്താ സമ്മേളനത്തിലും മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടിയും കേരളത്തില്‍ തീവ്രവാദ സംഘടനകളുടെ സജീവസാന്നിധ്യമുണ്ടെന്ന് തുറന്ന് പറഞ്ഞതല്ലെ? ഇത് മാവോയിസ്റ്റ് സാന്നിധ്യത്തേക്കാള്‍ വളരെ കൂടൂതാണെന്നും ചിദംബരം വ്യക്തമാക്കിയിരുന്നു.

    സംശയാസ്പദം

    സംശയാസ്പദം

    അഞ്ച് സംഘടനകള്‍ കേന്ദ്ര നിരീക്ഷണത്തിലാണെന്നു വെളിപ്പെടുത്തിയതുമാണ്. ബിജെപി അക്കാര്യം ഉറക്കെപറയുമ്പോള്‍ താങ്കളുടെ പാര്‍ട്ടി എന്തിനാണ് ബിജെപിക്കെതിരെ പറയുന്നതെന്നത് സംശയാസ്പദമാണെന്നും കുമ്മനം ആരോപിക്കുന്നു.

    സിപിഎം മുസ്ലീങ്ങളെ വകവരുത്തി

    സിപിഎം മുസ്ലീങ്ങളെ വകവരുത്തി

    ബിജെപി ന്യൂനപക്ഷത്തെ ഉന്മൂലനം ചെയ്യാനാണ് പോകുന്നതെന്ന് താങ്കള്‍ ആക്ഷേപിക്കുന്നു. ചരിത്രം പരിശോധിച്ചാല്‍ എത്ര മുസ്ലീം സമുദായാംഗങ്ങളെ താങ്കളുടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ വകവരുത്തിയെന്ന് തിരിഞ്ഞുനോക്കുമോ? താങ്കളുടെ ജില്ലയിലെ വളപട്ടണത്ത് മഹമൂദ് എന്ന ചെറുപ്പക്കാരനെ മാത്രമല്ല രാമാന്തള്ളി പള്ളിയിലെ മുക്രിയെ വരെ പള്ളിയില്‍ കയറി കൊന്നില്ലെയെന്നും കുമ്മനം ചോദിക്കുന്നു.

    തലശേരി കലാപം സിപിഎമ്മിന്റെ സൃഷ്ടി

    തലശേരി കലാപം സിപിഎമ്മിന്റെ സൃഷ്ടി

    തളിപ്പറമ്പിലെ ഷുക്കൂര്‍ എന്തിനാണ് വധിക്കപ്പെട്ടത്? തലശ്ശേരിയിലെ ഫസല്‍, നാദാപുരത്തെ കൊലപാതകങ്ങള്‍ ഇതൊക്കെ എന്താണ് വ്യക്തമാക്കുന്നത്? കൊലപാതകം സിപിഎമ്മിന്റെ കൂടപ്പിറപ്പാണ്. കണ്ണൂരില്‍ ഒരു കാലത്ത് സോഷ്യലിസ്റ്റുകളായിരുന്നു സിപിഎമ്മിന്റെ ശത്രു. പിന്നീടത് മുസ്ലീങ്ങളായി. മാര്‍ക്‌സിസ്റ്റ്പാര്‍ട്ടി ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ് തലശേരി കലാപമെന്നാണ് സിപിഐ വ്യക്തമാക്കിയിട്ടുള്ളത്. അത് ഇന്നേവരെ തിരുത്തിയിട്ടുമില്ല.

    മിണ്ടാപ്രാണികളെ കൊന്നൊടുക്കിയത് ആരാണ്?

    മിണ്ടാപ്രാണികളെ കൊന്നൊടുക്കിയത് ആരാണ്?

    മട്ടന്നൂര്‍ ചാവശേരിയില്‍ ഓടുന്ന ബസ് തടഞ്ഞ് നിറുത്തി പെട്രോള്‍ ഒഴിച്ച് തീകൊളുത്തി മൂന്നുപേരെ ചാരമാക്കിയ പാര്‍ട്ടിയാണ് സിപിഎം. പറശിനികടവില്‍ മിണ്ടാപ്രാണികളെ ചുട്ടും വെട്ടിയും കൊന്നത് ആരാണെന്ന് പാറയേണ്ടതില്ലല്ലൊ? ''ഇടത് ഭരണത്തില്‍ മനുഷ്യന്റെ തലക്കും തെങ്ങിന്റെ കുലക്കും രക്ഷയില്ലെന്ന് സിഎച്ച് മുഹമ്മദ്‌കോയ്ക്ക് പറയേണ്ടിവന്നില്ലെ.മുഖ്യമന്ത്രി സര്‍വകക്ഷി സമാധാനയോഗം വിളിച്ചുചേര്‍ത്തശേഷം 5 ബിജെപി- ആര്‍ എസ് എസ് പ്രവര്‍ത്തകരെയാണ് സിപിഎം കൊന്നത്. ഏറ്റവും ഒടുവില്‍ ശ്രീകാര്യത്തെ രാജേഷിനെ. പിന്നെയും കൊലവിളി തുടരുന്നു. ബിജെപി സംസ്ഥാന കാര്യാലയം പോലും തകര്‍ക്കാന്‍ ശ്രമിച്ചില്ലേഎന്നും കുമ്മനം കത്തിൽ ആരോപിക്കുന്നു.

    പയ്യന്നൂർ‌ ആക്രമങ്ങളുടെ സിരാ കേന്ദ്രം

    പയ്യന്നൂർ‌ ആക്രമങ്ങളുടെ സിരാ കേന്ദ്രം

    യുഡിഎഫ് ഭരണം അഴിമതിയാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. അഴിമതിക്കൊപ്പം അക്രമവും മേമ്പൊടിയാക്കി എന്നതാണ് ഇടതുഭരണത്തിന്റെ മഹിമ. ഒരുവര്‍ഷത്തിനിടയില്‍ നാടാകെ അക്രമങ്ങളും കൊലപാതകങ്ങളും നടത്തി സിപിഎം
    സ്വര്യജീവിതം അസാധ്യമാക്കി. അക്രമങ്ങളുടെ തലസ്ഥാനമായി മുഖ്യമന്ത്രിയുടെ ജില്ലയെ മാറ്റി. പയ്യന്നൂര്‍ അതിന്റെ സിരാകേന്ദ്രമാണ്. ജനരക്ഷായാത്ര പയ്യന്നൂരില്‍ നിന്ന് തുടങ്ങാനുള്ള കാരണവും അതുതന്നെയെന്നും കുമ്മനം പറയുന്നു.

    പോലീസുകാർക്കും രക്ഷയില്ല

    പോലീസുകാർക്കും രക്ഷയില്ല

    രാഷ്ട്രീയപ്രതിയോഗികള്‍ക്കു മാത്രമല്ല പോലീസുകാര്‍ക്കു പോലും രക്ഷയില്ലാത്ത സ്ഥിതിയായി. കഴിഞ്ഞദിവസം തൊടുപുഴയില്‍ പോലീസുകാരെ തെരുവിലിട്ടു തല്ലിയത് കുട്ടിസഖാക്കളാണ്. അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പൊതുജനത്തിനും പോലീസിനു പോലും ഭീഷണിയായിത്തീര്‍ന്ന മറ്റൊരു കാലവും ഭരണവും മുമ്പുണ്ടായിട്ടില്ല.

    പ്രസ്താവന ഭീതിയിൽ നിന്ന് ഉടലെടുത്തത്

    പ്രസ്താവന ഭീതിയിൽ നിന്ന് ഉടലെടുത്തത്

    ബിജെപി ഒരു വിമോചന സമരത്തിലേക്കാണ് പോകുന്നതെന്ന താങ്കളുടെ പ്രസ്താവന ഭീതിയില്‍ നിന്നുടലെടുത്തതാണ്. പൊറുതിമുട്ടിച്ചാല്‍ വിമോചനസമരത്തിനിറങ്ങുന്നതും തെറ്റല്ല എന്നും അദ്ദേഹം കത്തിൽ പറയുന്നു.

    ചരിത്രം വളച്ചൊടിക്കുന്നു

    ചരിത്രം വളച്ചൊടിക്കുന്നു

    സ്വാതന്ത്ര്യസമരത്തെപറ്റിയും അതില്‍ കമ്മ്യൂണിസ്റ്റുകാര്‍ കാണിച്ച ദേശദ്രോഹപരമായ ദുഷ്ടതയെപ്പറ്റിയും അറിഞ്ഞുകൂടാത്ത യുവാക്കളെ തെറ്റിദ്ധരിപ്പിക്കാനായി കമ്മ്യൂണിസ്റ്റ് ആചാര്യന്മാര്‍ ചരിത്രത്തെ വളച്ചൊടിച്ച് തങ്ങള്‍ക്കനുകൂലമായ രീതിയില്‍ പുതിയ ചരിത്രം വിളമ്പുന്നു. താങ്കള്‍ എന്തുതന്നെ പ്രചരിപ്പിച്ചാലും പറഞ്ഞാലും തിരിച്ചുകയറാന്‍ പറ്റാത്ത കയത്തിലാണ് നിങ്ങള്‍ ചെന്നുപെട്ടത്. ചെങ്കൊടി പിഴുതെറിയാന്‍ ബിജെപി മോഹിക്കേണ്ടെന്നാണ് താങ്കളുടെ ദേശീയസെക്രട്ടറി പറയുന്നത്. ബിജെപിക്ക് അങ്ങനെ ഒരു മോഹമൊന്നുമില്ല. പക്ഷേ ചെങ്കൊടിപിഴുതെറിയുന്ന ഒരുകാലംവരും. റഷ്യയില്‍ നിന്ന് ലെനിന്റെ കൂറ്റന്‍ പ്രതിമ വലിച്ച് തറയിലിട്ടില്ലെ! അത് ആര്‍എസ്എസോ ബിജെപിയോ അല്ലല്ലോ? ചെങ്കൊടി പിടിച്ചവര്‍ തന്നെ പിഴുതെറിയല്‍ കൃത്യം നടത്തിയിരിക്കും. അതിനായി കാത്തിരിക്കാം എന്നും അദ്ദേഹം കത്തിൽ പറയുന്നു.

    വിജയിപ്പിച്ചതിന് നന്ദി

    ജനരക്ഷാ യാത്രയ്ക്ക് ബിജെപി പോലും പ്രതീക്ഷിക്കാത്ത ജനപ്രീതി നേടിത്തന്ന താങ്കള്‍ക്കും പാര്‍ട്ടിക്കും ഹൃദയപൂര്‍വ്വം നന്ദി എന്ന് പറഞ്ഞുകൊണ്ടാണ് കുമ്മനം രാജശേഖരൻ തന്റെ കത്ത് അവസാനിപ്പിക്കുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+