കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പന്ത് കൊണ്ട് പല്ല് തെറിച്ചു, കള്ളന്‍ സൈക്കിള്‍ കൊണ്ടുപോയി, അനുഭവം പറഞ്ഞ് ചാക്കോച്ചന്‍

Google Oneindia Malayalam News

മലയാളത്തിലെ നിത്യ ഹരിത റൊമാന്റിക് ഹീറോയാണ് കുഞ്ചാക്കോ ബോബന്‍. ആദ്യ സിനിമ തന്നെ ഇന്റഡസ്ട്രി ഹിറ്റാക്കിയ അപൂര്‍വം ചില നടന്മാരില്‍ ഒരാള്‍. എന്നാല്‍ താന്‍ കോളേജ് കാലം മുതല്‍ അധികം സിനിമകളൊന്നും കാണാത്തയാളാണെന്ന് പറയുന്നു കുഞ്ചാക്കോ ബോബന്‍. അത് മാത്രമല്ല കോളേജില്‍ തനിക്ക് സംഭവിച്ച അപകടവും, ക്ലാസ് കട്ട് ചെയ്ത് സിനിമയ്ക്ക് പോയപ്പോള്‍ സംഭവിച്ച ഗുലുമാലുകളും താരം വെളിപ്പെടുത്തുകയാണ്.

pic1

കലാപരമായി എന്തെങ്കിലും പ്രവര്‍ത്തനത്തില്‍ താന്‍ പങ്കെടുത്തിട്ടില്ല. കോളേജ് പഠനകാലത്ത് കലാപരമായ പ്രവര്‍ത്തനങ്ങളില്‍ താനുണ്ടായിട്ടില്ല. പിതാവ് ബോബന്‍ കുഞ്ചാക്കോയാണ് ചങ്ങനാശ്ശേരിയില്‍ എസ്ബിയില്‍ തന്നെ അയച്ചതെന്ന് മനോരമ ഓണ്‍ലൈനുമായുള്ള സംഭാഷണത്തില്‍ ചാക്കോച്ചല്‍ വെളിപ്പെടുത്തി. എസ്ബിയില്‍ കോളേജ് ജീവിതം തുടങ്ങണമെന്നത് പിതാവിന് നിര്‍ബന്ധമായിരുന്നുവെന്ന് കുഞ്ചാക്കോ ബോബന്‍ പറയുന്നു.

pic2

ഞാന്‍ പെരുമ്പുഴക്കടവില്‍ ബന്ധുവിന്റെ വീട്ടില്‍ നിന്നാണ് പഠിച്ചിരുന്നത്. ക്ലാസ് കട്ട് ചെയ്ത് സിനിമ കാണുക എന്നതൊന്നും ചെയ്യാന്‍ അങ്ങനെ ശ്രമിച്ചിട്ടില്ല. ഒരിക്കല്‍ മാത്രമാണ് ക്ലാസ് കട്ട് ചെയ്ത് സിനിമയ്ക്ക് പോയിട്ടുള്ളത്. വീട്ടുകാരോട് പറയാതെ പോയതിന്റെ കുറ്റബോധമുള്ളത് കൊണ്ട് ഇന്റര്‍വെല്‍ ആയപ്പോഴേക്കും പുറത്തിറങ്ങി. എന്നാല്‍ നടന്നത് അതിലും രസമുള്ള കാര്യമാണ്. എന്റെ സൈക്കിള്‍ ഏതോ കള്ളന്‍ മോഷ്ടിച്ച് കൊണ്ടുപോയി. തിയേറ്ററിന് പുറത്തായിരുന്നു ഇത് വെച്ചിരുന്നത്.

pic3

സൈക്കിള്‍ നഷ്ടമായ ശേഷം പിന്നീട് ക്ലാസ് കട്ട് ചെയ്ത് സിനിമ കാണുന്ന ശീലം അവസാനിപ്പിക്കുകയായിരുന്നു. ഡോക്ടറാവാനുള്ള മോഹം എനിക്കുണ്ടായിരുന്നു. അങ്ങനെ സെക്കന്‍ഡ് ഗ്രൂപ്പിലാണ് അഡ്മിഷന്‍ എടുത്തിരുന്നു. എട്ടാമത്തെ ബാച്ചായിരുന്നു. നല്ല മാര്‍ക്കോടെ തന്നെ പാസായിരുന്നു. സുറിയാനിയായിരുന്നു രണ്ടാം ഭാഷ. കൂടുതല്‍ മാര്‍ക്ക് നേടാം എന്ന പ്രതീക്ഷയായിരുന്നു പിന്നില്‍. അന്നത്തെ ചില വാക്കുകളൊക്കെ ഇപ്പോഴും ഓര്‍മയുണ്ട്.

pic4

ക്യാമ്പസില്‍ വെച്ച് ഒരുപാട് രസകരമായ സംഭവങ്ങള്‍ വേറെയും സംഭവിച്ചിട്ടുണ്ട്. ക്രിക്കറ്റ് കളിക്കിടെ ഏറ് കിട്ടിയതായിരുന്നു അതിലൊന്ന്. വീട്ടുകാര്‍ക്കാണെങ്കില്‍ ക്രിക്കറ്റും കളിച്ച് ഞാന്‍ നടക്കുന്നത് ഒട്ടും ഇഷ്ടമല്ല. പഠിക്കാന്‍ പോയാല്‍ പഠിക്കണം, അല്ലാതെ ക്രിക്കറ്റ് കളിച്ച് നടക്കരുത് എന്നായിരുന്നു നിലപാട്. എന്നാല്‍ തന്റെ രക്തത്തില്‍ ക്രിക്കറ്റ് അങ്ങ് ചേര്‍ന്ന് കിടക്കുകയാണ്. അതുകൊണ്ട് തന്നെ ക്ലാസ് തീര്‍ന്നാല്‍ ഉടന്‍ ഞാന്‍ ക്രിക്കറ്റ് കളിക്കാന്‍ ഇറങ്ങുമായിരുന്നു.

pic5

ഒറിജിനല്‍ സ്റ്റിച്ച് ബോള്‍ ഉപയോഗിച്ചായിരുന്നു അന്ന് കളിച്ചിരുന്നത്. ഞാന്‍ ബാറ്റ് ചെയ്യുകയാണ്. മീഡിയം പേസില്‍ ഫുള്‍ടോസാണ് എനിക്ക് കിട്ടിയത്. ബോള്‍ വരുന്നത് കണ്ടപ്പോഴേ ഞാന്‍ അടിച്ച് പറത്താനുള്ള മൂഡില്‍ ക്രീസില്‍ നിന്ന് ഇറങ്ങി ബാറ്റ് വീശി. പക്ഷേ അബദ്ധം പറ്റി. ബോളിനേക്കാള്‍ വേഗത്തില്‍ ബാറ്റ് വീശി. പക്ഷേ പന്ത് കൊണ്ട് എന്റെ മുഖത്താണ്. അന്ന് ചുണ്ട് പൊട്ടി. പല്ലിന്റെ ചെറിയൊരു ഭാഗം തന്നെ തെറിച്ച് പോയെന്നും ചാക്കോച്ചന്‍ പറഞ്ഞു.

Recommended Video

cmsvideo
Jayasurya and Ramesh Pisharadis funny comments on Kunchako Boban's post goes viral in social media
pic6

അന്ന് ആകെ രക്തമയമായിരുന്നു. പെരുന്നയിലെ എന്‍എസ്എസ് ക്ലിനിക്കിലെത്തിയാണ് സ്റ്റിച്ച് ഇട്ടത്. ക്രിക്കറ്റ് കളിച്ച് മുഖം പൊട്ടി സ്റ്റിച്ച് ഇടേണ്ടി വന്നുവെന്നൊക്കെ വീട്ടില്‍ അറിഞ്ഞാല്‍ അതോടെ എന്റെ കാര്യം തീരുമാനമാകും. സൈക്കിള്‍ കൂട്ടിയിടിച്ച് വീണു എന്നൊരു കള്ളവും പറഞ്ഞാണ് അന്ന് രക്ഷപ്പെട്ടത്. എസ്ബി ക്യാമ്പസില്‍ താന്‍ ഡോ. ലൗവിന്റെ ഷൂട്ടിംഗിനിടെ വീണ്ടുമെത്തിയിരുന്നു. പഠിപ്പിച്ചവരെ വീണ്ടും കാണുക പോലെയുള്ള കാര്യങ്ങളും സംഭവിച്ചെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

English summary
kunchacko boban share his college memories, his cricket experience went viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X