കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎസ്ഇബിക്ക് കത്തെഴുതിയ ചാക്കോച്ചന്‍ താനല്ലെന്ന് കുഞ്ചാക്കോ ബോബന്‍

  • By Sruthi K M
Google Oneindia Malayalam News

അയ്യോ..ആ കത്ത് ഞാന്‍ എഴുതിയതല്ല..എന്റെ കയ്യക്ഷരം ഇതല്ല.. ഇതുപറഞ്ഞിരിക്കുന്നത് സിനിമാതാരം കുഞ്ചാക്കോ ബോബനാണ്. കെഎസ്ഇബിയെ കളയാക്കി കൊണ്ട് ചാക്കോച്ചന്റെ പേരില്‍ ഒരു കത്ത് ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനോടകം കത്ത് സോഷ്യയല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

സംഭവം രസകരമാണെങ്കിലും കത്തിന്റെ പിറകില്‍ നടന്‍ കുഞ്ചാക്കോ ബോബനാണെന്നാണ് പലരും വിചാരിച്ചത്. ജനങ്ങളെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല, മലയാളികള്‍ക്ക് ഒരു ചാക്കോച്ചനെയേ പരിചയമുള്ളൂ എന്നു തന്നെ പറയാം. അതു നമ്മടെ കുഞ്ചാക്കോ ബോബന്‍ തന്നെയാണ്. ചാക്കോച്ചന്‍ എന്നു കേള്‍ക്കുമ്പോള്‍ കുഞ്ചാക്കോ ബോബനല്ലേ എന്നാണ് ചോദിക്കുക.

chackochan

അപ്പോള്‍ സ്വഭാവികമായും ആ കത്ത് താരം എഴുതിയതാണോയെന്ന് സംശയിക്കാം. എന്നാല്‍, കെഎസ്ഇബിയെ പരിഹസിച്ചത് താനല്ലെന്നാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത്. പിന്നെ ഏത് ചാക്കോച്ചന്‍ ആയിരിക്കും ഈ രസകരമായ കത്ത് എഴുതിയത്??

വൈദ്യുതി ബില്‍ തുക ഈടാക്കാന്‍ വരുമ്പോള്‍ വീട്ടില്‍ ആളില്ലെങ്കില്‍ പിഴ അടയ്‌ക്കേണ്ടി വരുമെന്ന കെഎസ്ഇബിയുടെ തീരുമാനത്തെ സോഷ്യല്‍ മീഡിയ പരിഹസിച്ചും വിമര്‍ശിച്ചും കൊന്നു എന്നു തന്നെ പറയാം. ട്രോളര്‍മാര്‍ പൊങ്കാല തന്നെ ഇട്ടു. ഇതിനിടയിലാണ് കെഎസ്ഇബിക്ക് ഒരു കത്ത് എഴുതിയത് ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്.

ചാക്കോച്ചന്റെ കത്ത് ഇങ്ങനെ

kseb

പ്രിയപ്പെട്ട കെഎസ്ഇബി മാറ്റര്‍ റീഡര്‍, ഞങ്ങള്‍ ഒരു കല്യാണത്തിന് പോവുകയാണ്. വീട്ടില്‍ ആരും ഇല്ല. താക്കോല്‍ മുറ്റത്തുള്ള വലിയ ചെടിച്ചെട്ടിയുടെ അടിയില്‍ ഉണ്ട്. ഡബിള്‍ ലോക്ക് ആണ്. കള്ളന്‍മാരുടെ ശല്യം ഇവിടെ കൂടുതലാണ്. വാതില്‍ തുറന്ന് റീഡിങ് എടുത്ത ശേഷം താക്കോല്‍ അവിടെത്തന്നെ വയ്ക്കുക. മേശപ്പുറത്ത് ചായ വച്ചിട്ടുണ്ട്. അത് കുടിച്ചിട്ടേ പോകാവൂ.. ഇങ്ങനെയായിരുന്നു കത്തില്‍ എഴുതിയിരിക്കുന്നത്.

English summary
Actor kunchako boban clarifies about kseb letter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X