മങ്ങാട് കുന്ന് നിവാസികൾക്കിത് സ്വപ്ന സാക്ഷാത്ക്കാരം: കുണ്ട് കുളങ്ങര മുക്ക് റോഡ് പ്രവർത്തി തുടങ്ങി
കുറ്റ്യാടി: മങ്ങാട്കുന്ന് പ്രദേശവാസികൾക്ക് വാഹനഗതാഗതം എന്ന സ്വപ്നം സാക്ഷാത്ക്കരിക്കപ്പെടുന്നു. പാറക്കൽ അബ്ദുല്ല എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 17 ലക്ഷം രൂപ ചിലവിട്ട് നിർമ്മിക്കുന്ന കുണ്ട്കുളങ്ങരമുക്ക് മങ്ങാട്കുന്ന് മലയിൽ താഴ റോഡിന്റെ പ്രവർത്തിക്ക് തുടക്കമായതോടെയാണിത്.
പാറക്കൽ അബ്ദുള്ള എം.എൽ.എ. ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡണ്ട് വി.കെ.അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡണ്ട് മോളി മൂയ്യോട്ടുമ്മൽ, മാണിക്കോത്ത് ബഷീർ, എം.എ.കുഞ്ഞബ്ദുള്ള, ടി.കെ.റഫീഖ്, വി.കെ.സുധാകരൻ, കെ.സോമൻ ,ലീല ആര്യൻങ്കാവിൽ, കെ.കെ.അന്ത്രു, കുഞ്ഞയിഷ കുനിങ്ങാരത്ത് തുടങ്ങിയവർ സംസാരിച്ചു.












Click it and Unblock the Notifications