വിജയന് കാരന്തൂരിന്റെ ചികിത്സയ്ക്ക് നാടൊന്നിക്കുന്നു; ധനസമാഹരണം നടത്തി കുന്ദമംഗലം മസ്ജിദ്
കോഴിക്കോട്: നടന് വിജയന് കാരന്തൂരിന്റെ ചികിത്സാര്‍ത്ഥം ധന സമാഹരണം നടത്തി കുന്ദമംഗലം മസ്ജിദുല്‍ ഇഹ്സാന്‍ മഹല്ല് കമ്മിറ്റി. കരള്‍ രോഗത്തിന് ചികിത്സ തേടുന്ന നടന് വിജയന് കാരന്തൂര്‍ അടുത്തിടെ സഹായം അഭ്യര്‍ത്ഥിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു.
ഇതിന് പിന്നാലെയാണ് വിജയന് കാരന്തൂരിന് സഹായിക്കാനായി കുന്ദമംഗലം മസ്ജിദുല്‍ ഇഹ്സാന്‍ മഹല്ല് കമ്മിറ്റി മുന്നോട്ട് വന്നത്. മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ചത്തെ ജുമുഅ നമസ്കാരത്തിന് ശേഷമായിരുന്നു വിജയന് കാരന്തൂരിനായി ധനസമാഹരണം നടന്നത്.

വിജയന് കാരന്തൂര്‍ കരള്‍ മാറ്റി വെക്കുന്നതിനും ചികിത്സക്കും സോഷ്യല്‍ മീഡിയയിലൂടെ സഹായമഭ്യര്‍ത്ഥിച്ചിരുന്നു. പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട പള്ളി കമ്മിറ്റി വിഷയം ചര്‍ച്ച ചെയ്തു. പിന്നീട് വെള്ളിയാഴ്ച ധനസമാഹരണം നടത്താം എന്ന് തീരുമാനിക്കുകയും ചെയ്യുകയായിരുന്നു. ഇതാദ്യമായാണ് വിജയന് കാരന്തൂരിനായി ഒരു പള്ളിക്കമ്മിറ്റി വിഷയത്തില്‍ ഇടപെടുന്നത്.

വിജയന് കാരന്തൂരിന്റെ ചികിത്സാ സഹായത്തിന് വേണ്ടി അഡ്വ. പി ടി എ റഹീം എം എല്‍ എയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ഒരു കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷമായി കരള്‍ രോഗത്തിന് ചികിത്സയിലാണ് വിജയന് കാരന്തൂര്‍. ഇതിനിടെ മൂന്ന് മാസം മുമ്പ് രണ്ടാം തവണയും കൊവിഡ് ബാധിതനായി. ഇതിന് പിന്നാലെ വിജയന് കാരന്തൂരിന്റെ രോഗം മൂര്‍ച്ഛിക്കുകയായിരുന്നു.

മരം എന്ന സിനിമയിലൂടെ ആണ് വിജയന് കാരന്തൂര്‍ മലയാള സിനിമയിലേക്ക് എത്തുന്നത്. പിന്നീട് നിരവധി സിനിമകളില്‍ ചെറുതെങ്കിലും ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങള്‍ ചെയ്തു. വേഷം, ചന്ദ്രോത്സവം, വാസ്തവം, ഇയ്യോബിന്റെ പുസ്തകം, മായാവി, നസ്രാണി, പാലേരി മാണിക്യം, രാജമാണിക്യം, സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, അണ്ടര്‍ വേള്‍ഡ് തുടങ്ങി നിരവധി ചിത്രങ്ങളിലെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു. സിനിമകള്‍ക്ക് പുറമെ നാടകങ്ങളിലൂടെയും വിജയന് കാരന്തൂര്‍ ശ്രദ്ധ നേടിയിട്ടുണ്ട്. രോഗവിവരം അറിയിച്ച് കൊണ്ട് വിജയന് കാരന്തൂര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് വായിക്കാം

പ്രിയപ്പെട്ടവരേ , കഴിഞ്ഞ അഞ്ചു വര്‍ഷമായി ഞാന്‍ ഗുരുതരമായ കരള്‍ രോഗത്താല്‍ ബുദ്ധിമുട്ടനുഭവിച്ചു വരികയാണ്. ചികിത്സക്കായി നല്ലൊരുതുക ചെലവിടേണ്ടിയും വന്നു. കഴിഞ്ഞ മൂന്നു മാസമായി രോഗം മൂര്‍ദ്ധന്യാവസ്ഥയിലാണ്. ലിവര്‍ ട്രാന്‍സ് പ്ലാന്റേഷന് മാത്രമാണ് ഏക പോംവഴി. ഒരു കരള്‍ ദാതാവിനെ കണ്ടെത്തുക എന്ന ഏറെ ശ്രമകരമായ ദൗത്യത്തില്‍ . തട്ടി എന്റെ ശുഭാപ്തിവിശ്വാസം തകര്‍ന്നടിയുന്നു. ആയതിനാല്‍ ഇത് സ്വന്തം കാര്യമായെടുത്തു കൊണ്ടു ഒരു ദാതാവിനെ കണ്ടെത്താന്‍ എന്നെ സഹായിക്കുകയും, എന്നെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരികയും ചെയ്യണമെന്ന് നിറകണ്ണുകളോടെ ഞാനപേക്ഷിക്കുന്നു ..
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications