സ്നേഹത്തണലില്‍ ഒരുമിക്കാൻ സ്നേഹസംഗമം
കോഴിക്കോട്: അവരെത്തി ആ സൗഹൃദ തണലില്‍ സംഗമിക്കാന്‍, രോഗികളുടേയും സുമനസ്സുകളുടേയും സ്നേഹസംഗമം അവിസ്മരണീയമായി കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ഗ്രാമ പഞ്ചായത്തിന്റേയും ആഭിമുഖ്യത്തിൽ പാലീയേറ്റീവ് രോഗികളുടേയും സുമനസ്സുകളുടേയും സ്നേഹസംഗമം സംഘടിപ്പിച്ചു.രോഗക്കിടയ്ക്കയിൽ പുറം ലോകകാഴ്ചകൾ നഷ്ടമായവർക്ക് പുതിയ അനുഭവമായി സ്നേഹസംഗമം.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീന വെള്ളക്കാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് വിനോദ് പടനിലം അധ്യക്ഷത വഹിച്ചു.
ഡോക്ടർ ബി സന്ധ്യ കുറുപ്പ്, ഗ്രാമപഞ്ചായത്ത് വികസന കാര്യ ചെയർപേഴ്സൺ ലീന വാസുദേവ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുഷമ, വാർഡ് മെമ്പർ ടികെ സീനത്ത്,മെമ്പർമാരായ എംഎം സുധീഷ് കുമാർ, എംവി ബൈജു, സിവി സംജിത്ത്, എം ബാബുമോൻ, സുനിത കുറുമണ്ണിൽ, ദീപ വിനോദ്, ടികെ ഹിതേഷ് കുമാര്‍, എകെ ഷൌക്കത്തലി, ഹോമിയോ ഡോക്ടര്‍ പ്രിയേന്ദൂ, ഒ ഉസൈൻ, വി അനിൽകുമാർ, ഷിജു മുപ്രമ്മൽ, തളത്തിൽ ചക്രായുധൻ, ജനാർദ്ദനൻ കളരിക്കണ്ടി, രാജൻ മാമ്പറ്റ ചാലിൽ, ഭക്ത്തോത്തമൻ ,മോഹനൻ പുളിക്കൽ, സബിത എന്നിവര്‍ പ്രസംഗിച്ചു.













Click it and Unblock the Notifications