കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുണ്ടന്നൂര്‍-വൈറ്റില മേല്‍പ്പാലം ഉദ്‌ഘാടനം; സര്‍ക്കാരിനെ അഭിനന്ദിച്ച്‌ എ വിജരാഘവന്‍

Google Oneindia Malayalam News

തിരുവനന്തപുരം: ജനങ്ങളോട്‌ പ്രതിബദ്ധതയുള്ള സര്‍ക്കാര്‍ അധികാത്തില്‍ വന്നാല്‍ എന്തൊക്കെ മാറ്റങ്ങളുണ്ടാകും എന്നതിന്റെ അവസാനത്തെ തെളിവാണ്‌ ഇന്ന്‌ ഉദ്‌ഘാടനം കഴിഞ്ഞ കുണ്ടന്നൂര്‍-വൈറ്റില മേല്‍പ്പാലങ്ങളെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. ഇടുപക്ഷ സര്‍ക്കാരിന്റെ നേട്ടങ്ങളുടെ അവസാനത്തെ പൊന്‍തൂവലെന്നാണ്‌ എ വിജയരാഘവന്‍ മേല്‍പ്പലങ്ങളെ വിശേഷിപ്പിച്ചത്‌. ഫെയസ്‌ബുക്കലൂടെയായിരുന്നു വിജയരാഘവന്റെ പ്രതികരണം.

a vijaya raghavan

എ വിജയരാഘവന്റെ ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റിന്റെ പൂര്‍ണ്ണ രൂപം

ജനങ്ങളോട് പ്രതിബദ്ധതയുള്ള സർക്കാർ അധികാരത്തിൽ വന്നാൽ എന്തൊക്കെ മാറ്റങ്ങൾ സാധ്യമാണ് എന്ന് കാണിച്ചുതരുന്നതാണ് കഴിഞ്ഞ നാലര വർഷക്കാലത്തെ ഇടതുപക്ഷ മുന്നണി സർക്കാരിൻ്റെ പ്രവർത്തനങ്ങൾ. ആ നേട്ടങ്ങളിലെ ഏറ്റവും അവസാനത്തെ തൂവലാണ് ഇന്ന് ഉദ്ഘാടനം ചെയ്യപ്പെട്ട കുണ്ടന്നൂർ-വൈറ്റില മേൽപ്പാലങ്ങൾ. നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ ദേശീയപാതയിലേയും കൊച്ചി നഗരത്തിലേയും ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന ഈ മേൽപ്പാലങ്ങൾ പണിതത് എസ്റ്റിമേറ്റ് തുകയേക്കാൾ 15.02 കോടി രൂപ ലാഭിച്ചുകൊണ്ടാണ്.
ദേശീയപാതയിലാണെങ്കിലും കിഫ്ബി ഫണ്ടിൽ നിന്ന് തുക വിനിയോഗിച്ച് സംസ്ഥാന സർക്കാർ നിർമ്മിച്ചതിനാൽ രണ്ട് പാലങ്ങളിലും ടോൾ പിരിവ് ഉണ്ടാകില്ല. പല രീതിയിലുള്ള ആരോപണങ്ങൾ മേൽപ്പാലങ്ങൾ പണിയുന്ന ഘട്ടങ്ങളിൽ ഉയർത്തിക്കൊണ്ടുവരാൻ പ്രതിപക്ഷം ശ്രമിച്ചിരുന്നു. എന്നാൽ വളരെ ചുരുങ്ങിയ കാലം കൊണ്ട് എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് സംസ്ഥാന സർക്കാർ പാലം പണി പൂർത്തിയാക്കുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്തു. 720 മീറ്റർ നീളമുള്ള 6 വരി മേൽപ്പാലം 85.9 കോടി രൂപ ചിലവഴിച്ചാണ് വൈറ്റിലയിൽ പൂർത്തീകരിച്ചിട്ടുള്ളത്. 740 മീറ്റർ നീളമുള്ള 6 വരി മേൽപ്പാലം 88.77 കോടി രൂപ ചിലവഴിച്ചാണ് കുണ്ടന്നൂരിൽ പൂർത്തീകരിച്ചിട്ടുള്ളത്.
കഴിഞ്ഞ യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് നിർമ്മിച്ച പാലാരിവട്ടം പാലം അഴിമതിപ്പാലമായത് കേരളജനത കണ്ടതാണ്. ഈ പാലം പൊളിച്ച് മാറ്റിപ്പണിയേണ്ട ചുമതലയും ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ ഏറ്റെടുത്തിട്ടുണ്ട്. മെയ് മാസം തന്നെ പാലാരിവട്ടം പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കാൻ കഴിയുന്ന വിധത്തിൽ ധ്രുതഗതിയിൽ പ്രവർത്തനങ്ങൾ മുന്നോട്ടുപോവുകയാണ്. പ്രളയവും കോവിഡുമില്ലായിരുന്നെങ്കിൽ ഈ പാലങ്ങളെല്ലാം കുറച്ചുകൂടി മുന്നേ പൂർത്തിയാകുമായിരുന്നു. ദേശീയപാത ഉപയോഗിക്കുന്നവർക്ക് മാത്രമല്ല നഗരവാസികളുടേയും ദൈനംദിന ജീവിതത്തിന് ഗതി വേഗമേറ്റാനും വ്യവസായ വാണിജ്യ വികസനത്തിന് കൂടുതൽ കുതിപ്പേകാനും ഈ പാലങ്ങൾക്കാവും.

English summary
ജനങ്ങളോട്‌ പ്രതിബദ്ധതയുള്ള സര്‍ക്കാര്‍ അധികാത്തില്‍ വന്നാല്‍ എന്തൊക്കെ മാറ്റങ്ങളുണ്ടാകും എന്നതിന്റെ അവസാനത്തെ തെളിവാണ്‌ ഇന്ന്‌ ഉദ്‌ഘാടനം കഴിഞ്ഞ കുണ്ടന്നൂര്‍-വൈറ്റില മേല്‍പ്പാലങ്ങളെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X