14 കാരന്റെ മരണം, പിന്നില്‍ കുണ്ടറ പ്രതി!! മറ്റൊരു പെണ്‍കുട്ടിയെ കൂടി ഇയാള്‍....കേസ് മുറുകും
മരിച്ച കുട്ടിയുടെ അമ്മ പരാതി നല്കി
കൊല്ലം: പേരക്കുട്ടിയായ ആറാം ക്ലാസുകാരിയെ പീഡിപ്പിച്ചതിന് അറസ്റ്റിലായ പ്രതിക്കെതിരേ വേറെയും കേസുകള്‍ വരുന്നു. മറ്റൊരു പരാതി കൂടി ഇയാള്‍ക്കെതിരേ പോലീസിനു ലഭിച്ചു. ഇയാളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി വീണ്ടും ചോദ്യം ചെയ്യും. കൊട്ടാരക്കര ഡിവൈഎസ്പിക്കാണ് അന്വേഷണത്തിന്റെ ചുമതല.

2010ല്‍ 14 കാരനെ കൊലപ്പെടുത്തിയത് ഇയാളാണെന്ന് കുട്ടിയുടെ അമ്മ പോലീസില്‍ പരാതി നല്കി. പ്രതിയുടെ അയല്‍വാസി കൂടിയായ കുട്ടിയെ വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. മരണത്തിനു പിന്നില്‍ പ്രതിയാണെന്ന് അന്നു തന്നെ സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. പക്ഷെ അന്നു തങ്ങള്‍ നല്കിയ പരാതി പോലീസ് കാര്യമായി എടുത്തില്ലെന്നും ഇവര്‍ വ്യക്തമാക്കി.

ബന്ധുവായ മറ്റൊരു പെണ്‍കുട്ടിയെക്കൂടി പ്രതി പീഡിപ്പിച്ചതായി പോലീസ് അറിയിച്ചു. 13 കാരിയാണ് പീഡനത്തിന് ഇരയായത്. ഇതേക്കുറിച്ചും പോലീസ് അന്വേഷണം തുടങ്ങിക്കഴിഞ്ഞു

പ്രതിക്കെതിരേ ഈ പെണ്‍കുട്ടി കോടതിയില്‍ രഹസ്യമൊഴി നല്കി. പീഡനത്തെത്തുടര്‍ന്ന് ജീവനൊടുക്കിയ 10 വയസ്സുകാരിയെ പ്രതി പീഡിപ്പിക്കുന്നത് കണ്ടുവെന്നാണ് കുട്ടി മൊഴി നല്‍കിയത്. തന്നെയും പ്രതി പീഡിപ്പിച്ചതായി പെണ്‍കുട്ടി വെളിപ്പെടുത്തി

ഈ പെണ്‍കുട്ടിയെ മെഡിക്കല്‍ പരിശോധനയ്ക്കു വിധേയയാക്കിയപ്പോള്‍ പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞിട്ടുണ്ട്. ഇതോടെ പ്രതിക്കെതിരേ മറ്റൊരു കേസ് കൂടി പോലീസ് ചുമത്തും.

2015ല്‍ പിതാവ് മകളെ പീഡിപ്പിച്ചെന്നു ആരോപിച്ച് അമ്മയും പ്രതിയായ മുത്തച്ഛനും ചേര്‍ന്നു നല്കിയ പരാതി കളവാണെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. പെണ്‍കുട്ടി മെഡിക്കല്‍ പരിശോധനയ്ക്കു വിധേയയാവാന്‍ തയ്യാറായിരുന്നില്ലെന്നാണ് അന്നു പോലീസ് അറിയിച്ചത്. എന്നാല്‍ പ്രതി പോലീസില്‍ സ്വാധീനം ചെലുത്തി വൈദ്യ പരിശോധനാ ഫലം അട്ടിമറിക്കുകയായിരുന്നുവെന്നാണ് സംശയം.

ഞായറാഴ്ചയാണ് പ്രതിയായ മുത്തച്ഛനെ പോലീസ് അറസ്റ്റ് ചെയ്ത്. നേരത്തേ കേസില്‍ സഹകരിക്കാന്‍ തയ്യാറാവാതിരുന്ന പെണ്‍കുട്ടിയുടെ അമ്മ കൗണ്‍സിലിങിനു ശേഷം നിലപാട് മാറ്റിയതും പ്രതിയെ പിടികൂടാന്‍ സഹായിച്ചു. പേരക്കുട്ടിയെ പ്രതി പീഡിപ്പിക്കുന്നത് കണ്ടിരുന്നെന്നുള്ള മുത്തശ്ശിയുടെ മൊഴിയാണ് കേസില്‍ നിര്‍ണായാകമായത്.

ഞെട്ടിക്കുന്നതായിരുന്നു പെണ്‍കുട്ടിയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. കുട്ടി ക്രൂരമായ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായെന്നും ശരീരത്തില്‍ 22 മുറിവുകള്‍ ഉണ്ടായിരുന്നെന്നും പരിശോധനില്‍ തെളിഞ്ഞിരുന്നു.

കൊല്ലത്തെ ഒരു അഭിഭാഷകന്റെ ഗുമസ്തനായിരുന്നു പ്രതി. പിന്നീട് ഇയാള്‍ ഒരു സ്വകാര്യ ലോഡ്ജില്‍ മാനേജരായി ജോലി ചെയ്തു വരികയായിരുന്നു. പുരുഷന്മാരെയും പ്രതി പ്രകൃതി വിരുദ്ധ പീഡനങ്ങള്‍ക്കു ഇരയാക്കിയതായി കണ്ടെത്തിയിരുന്നു.
-
ഗള്‍ഫില്‍ സ്വര്‍ണം കുത്തനെ കുതിച്ചു..! ഇന്ത്യയില്‍ കുറയുമ്പോള്‍ ദുബായില്‍ കൂടാന്‍ കാരണമെന്ത്? -
സ്വർണ വില ഗ്രാമിന് 27000ത്തിന് മുകളിലോ, പവൻ 2.15 ലക്ഷത്തിലേക്കും?സ്വർണം കൂടുതൽ ഞെട്ടിക്കാനൊരുങ്ങുന്നു..പ്രവചനം -
സ്വര്‍ണത്തിന് എന്തുപറ്റി? യുദ്ധം തുടങ്ങി ഒരാഴ്ചയായിട്ടും വില കൂടുന്നില്ല! വാങ്ങിവെച്ചത് മണ്ടത്തരമായോ? -
സ്വർണ വില ഇനി കുത്തനെ താഴേക്കോ? സ്വർണം വാങ്ങുന്നത് കുറച്ച് കേന്ദ്രബാങ്കുകളും..എന്തുപറ്റി? അമ്പരപ്പ് -
കൊച്ചി മെട്രോയിൽ ജോലി ഒഴിവുണ്ട്; 2 തസ്തികയിൽ അവസരം.. 2.60 ലക്ഷം വരെ ശമ്പളം..യോഗ്യത അറിയാം -
സ്വർണ വില അഞ്ചാം ദിനവും മൂക്കും കുത്തി താഴെ; പവന് 60,000 രൂപയെന്ന ആഗ്രഹമൊക്കെ നടക്കുമോ?അറിയാം -
ഭക്തരോട് മാപ്പ് ചോദിക്കുന്നു; ആറ്റുകാല്‍ അമ്മയ്ക്ക് എന്നെ അറിയാം: വൈകാരിക പ്രതികരണവുമായി അന്ന രാജന് -
പൊങ്കാല ഇടുമ്പോൾ വീട്ടിലെ സ്വകാര്യ ചിത്രങ്ങൾ പുറത്ത് പ്രചരിപ്പിച്ചു'; തുറന്നടിച്ച് നടി രമ്യ പണിക്കർ -
ക്രിസ്ത്യാനിയായിട്ടും പൊങ്കാലയിട്ടു; ബിജെപിയിലേക്കു പോകുന്നു: വിവാദങ്ങളില്‍ പ്രതികരണവുമായി ബീന ആന്റണി -
രണ്ട് വര്‍ഷത്തിനിടെ സ്വര്‍ണം വാരിക്കൂട്ടി, ഇനി അതെല്ലാം വില്ക്കാന് പോളണ്ട്! സ്വര്‍ണവില കുത്തനെ ഇടിയും! -
സ്വർണ വില ഉച്ചയോടെ വീണ്ടും താഴേക്ക്; വിൽക്കാൻ കാത്തിരുന്നവർ പെട്ടു..ഇനിയും ഇടിഞ്ഞ് വീഴും? -
വിജയ്ക്ക് തൃഷയോട് മാത്രമായിരുന്നിരിക്കില്ല ബന്ധം..നടൻ മിടുക്കൻ, ഭാര്യയുടെ ഉദ്ദേശം നടക്കില്ല'; അഡ്വ ജയശങ്കർ












Click it and Unblock the Notifications