കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുണ്ടറ പീഡന കേസ്: എകെ ശശീന്ദ്രനായ രണ്ടാമത്തെ ഹര്‍ജിയും ലോകായുക്ത തള്ളി

Google Oneindia Malayalam News

തിരുവനന്തപുരം: കുണ്ടറയിലെ പീഡന കേസുമായി ബന്ധപ്പെട്ട് എന്‍സിപി നേതാവും വനം വകുപ്പ് മന്ത്രിയുമായ എകെ ശശീന്ദ്രനെതിരായ പരാതി വീണ്ടും ലോകായുക്ത തള്ളി. ഹാജരാക്കിയ തെളിവുകള്‍ വിശ്വാസ യോഗ്യമല്ലെന്ന് വ്യക്തമാക്കിയായിരുന്നു പരാതികള്‍ ലോകായുക്ത തള്ളിയത്. സ്വന്തം പാര്‍ട്ടിയിലെ ലോക്കല്‍ നേതാവിനോടാണ് മന്ത്രി എകെ ശശീന്ദ്രന്‍ സംസാരിച്ചത്. അതിനെ കേസില്‍ ഉള്‍പ്പെട്ടതായി വ്യാഖ്യാനിക്കാന്‍ സാധിക്കില്ല. തെളിവായി ഹാജരാക്കിയ സിഡി വിശ്വാസ്യ യോഗ്യമല്ലെന്നും വിവരാവകാശ പ്രവര്‍ത്തകനായ പായ്​ചിറ നവാസ് നൽകിയ പരാതി തള്ളിക്കൊണ്ട് ലോകായുക്ത വ്യക്തമാക്കി.

സായി വിഷ്ണു നിലനില്‍പ്പിന് വേണ്ടി നിലപാടുകള്‍ മാറ്റുന്നതായി തോന്നി: തുറന്ന് പറഞ്ഞ് റംസാന്‍ മുഹമ്മദ്സായി വിഷ്ണു നിലനില്‍പ്പിന് വേണ്ടി നിലപാടുകള്‍ മാറ്റുന്നതായി തോന്നി: തുറന്ന് പറഞ്ഞ് റംസാന്‍ മുഹമ്മദ്

സ്ത്രീ പീഡനക്കേസില്‍ ഒത്തുതീര്‍പ്പിനായി ഇടപെട്ട എകെ ശശീന്ദ്രനെ മന്ത്രി സ്ഥാനത്ത് നിന്നും മാറ്റാന്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദേശേം നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു നവാസ് ലോകായുക്ത മുമ്പാകെ പരാതി നല്‍കിയത്. മന്ത്രിയായി തുടരാനുള്ള അവകാശം അദ്ദേഹത്തിനില്ല. അധികാര ദുര്‍വിനിയോഗം, സ്വജനപക്ഷപാതം, സത്യപ്രതിജ്ഞാ ലംഘനം എന്നിവ മന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായതായും പരാതിയില്‍ പറഞ്ഞു.

 aksae

സാരിയില്‍ കൊന്നപ്പൂക്കളുമായി ഹണി റോസിന്റെ ഫോട്ടോഷൂട്ട്; ഇങ്ങനെ ഒന്നും ചിരിക്കല്ലേയെന്ന് ആരാധകര്‍

കേസില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനെ മുഖ്യ സാക്ഷിയായി വിസ്തരിക്കണമെന്നും പായിച്ചറ നവാസ് ആവശ്യപ്പെട്ടിരുന്നു. അതേസമയം മന്ത്രിക്കെതിരെ നേരത്തെ അഡ്വ. ജിജ ജയിംസ് നല്‍കിയ പരാതിയില്‍ ലോകായുക്ത തള്ളിയിരുന്നു. മുഖ്യമന്ത്രിയേയും വനംമന്ത്രിയേയും പുറത്താക്കാന്‍ ഗവര്‍ണറോട് നിര്‍ദേശിക്കണമെന്നുമായിരുന്നു ജിജ ജയിംസിന്‍റെ പരാതി.

English summary
Kundara case: Lokayukta also rejected the second petition against ak saseendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X