കുണ്ടറ പീഡനം: കൂട്ടുനിന്നത് മുത്തശ്ശി!! അറസ്റ്റ് ഉടന്‍....നിര്‍ണായകമായത് ഈ മൊഴി...
മരിച്ച സഹോദരിയുടെ മൊഴിയാണ് അറസ്റ്റിനു കാരണം
കൊല്ലം: കുണ്ടറയില്‍ ആറാം ക്ലാസുകാരി പീഡനത്തിന് ഇരയായി ആത്മഹത്യ ചെയ്ത കേസില്‍ കുട്ടിയുടെ മുത്തശ്ശിയെ ഉടന്‍ അറസ്റ്റ് ചെയ്യും. പേരക്കുട്ടിയെ പീഡിപ്പിക്കാന്‍ ഇവര്‍ ഭര്‍ത്താവിനു ഒത്താശ ചെയ്തതായും പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. ഇവരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്താല്‍ കൂടുതല്‍ കാര്യങ്ങള്‍ അറിയാനാവുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. അഗതി മന്ദിരത്തിലാണ് മുത്തശ്ശി ഇപ്പോള്‍ താമസിക്കുന്നത്.

നേരത്തേ പ്രതിയായ സ്വന്തം ഭര്‍ത്താവിനെ പിടികൂടാന്‍ സഹായിച്ചത് മുത്തശ്ശിയുടെ മൊഴിയായിരുന്നു. പേരക്കുട്ടിയെ പ്രതി പീഡിപ്പിക്കുന്നത് താന്‍ കണ്ടിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞിരുന്നു.

പെണ്‍കുട്ടിയുടെ അമ്മയെയും മൂത്ത സഹോദരിയെയും കേസില്‍ സാക്ഷികളാക്കാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്. സഹോദരിയുടെ മൊഴിയാണ് മുത്തശ്ശിയിലേക്കും സംശയം നീളാന്‍ കാരണമായത്.

മനശാസ്ത്ര വിദഗ്ധരുടെ നേതൃത്വത്തിലാണ് മൂത്ത കുട്ടിയെ പോലീസ് ചോദ്യം ചെയ്തത്. അനിയത്തിയെ മുത്തച്ഛന് പീഡിപ്പിച്ചിരുന്ന കാര്യം മുത്തശ്ശിക്കും അമ്മയ്ക്കും അറിയാമായിരുന്നുവെന്ന് പെണ്‍കുട്ടി മൊഴി നല്‍കുകയായിരുന്നു.

മരിച്ച ആറാം ക്ലാസുകാരിയുടെ ബന്ധുവായ മറ്റൊരു പെണ്‍കുട്ടിയെയും പ്രതി പീഡിപ്പിച്ചിരുന്നതായി തെളിഞ്ഞിട്ടുണ്ട്. 13 കാരിയാണ് പല വിധ പ്രലോഭനങ്ങളും നല്കി മൂന്നു വര്‍ഷത്തോളമായി തന്നെ പ്രതി പീഡിപ്പിക്കുന്ന കാര്യം മൊഴി നല്‍കിയത്.

തന്നെ രാജകുമാരിയെപ്പോലെ വിവാഹം ചെയ്തു വിടാമെന്നും പത്തു ലക്ഷം രൂപ നിക്ഷേപമായി ബാങ്കില്‍ ഇട്ടു തരാമെന്നും പ്രതി വാഗ്ദാനം ചെയ്തയായി ഈ കുട്ടി വെളിപ്പെടുത്തി.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications