കുണ്ടറയിലെ പെണ്‍കുട്ടിയെ മരണത്തിന് തൊട്ടുമുന്‍പ് വരെ അയാള്‍ !! ഇത് റിമാന്‍ഡ് റിപ്പോര്‍ട്ട് !
കുണ്ടറ: കൊല്ലം കുണ്ടറയിലെ പത്ത് വയസ്സുകാരിയുടെ മരണം സംബന്ധിച്ച പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്നും വ്യത്യസ്തമായ വിവരങ്ങളാണ് പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. പെണ്‍കുട്ടി മരണപ്പെടുന്നതിന്റെ തലേദിവസം വരെ ക്രൂരമായ പീഡനത്തിന് ഇരയായി എന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കൈരളി പീപ്പിള്‍ ടിവിയാണ് വാര്‍ത്ത പുറത്ത് വിട്ടത്.
Read Also: ആരാധകരെ ഞെട്ടിച്ച് മോഹന്‍ലാല്‍ അതിരാവിലെ റോഡില്‍..!! കൂടെ 'ഇയാളും'..!! എന്താണെന്നല്ലേ..?
Read Also: ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റ ആ കല്ലറ ! ചുരുള്‍ നിവര്‍ത്താത്ത രഹസ്യങ്ങള്‍..!! ലോകത്തിന് മുന്നിലേക്ക്!

കുണ്ടറയില്‍ മരിച്ച പത്ത് വയസ്സുകാരിയായ പെണ്‍കുട്ടിക്ക് സ്വന്തം മുത്തച്ഛനില്‍ നിന്നും അതിക്രൂരമായ പീഡനങ്ങളാണ് നേരിടേണ്ടി വന്നതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മരിക്കുന്നതിന് തൊട്ടുതലേ ദിവസം വരെ പെണ്‍കുട്ടിയെ മുത്തച്ഛന് പീഡിപ്പിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. .

കൊട്ടാരക്കര ഡിവൈഎസ്പി ബി കൃഷ്ണകുമാറാണ് റിമാന്‍ഡ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഒന്‍പത് പേജാണ് റിപ്പോര്‍ട്ടിലുള്ളത്. പ്രതി വിക്ടറിന്റെ ക്രൂര പീഡനങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

പെണ്‍കുട്ടിയെ മാനസികമായും ശാരീരികമായും വിക്ടര്‍ പലതവണ പീഡിപ്പിച്ചിരുന്നു. സ്വന്തം വീട്ടില്‍ വെച്ചും മകളുടെ വീട്ടില്‍ വെച്ചുമായിരുന്നു പീഡനം. ഒരു വര്‍ഷത്തോളമാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത്.

പ്രകൃതി വിരുദ്ധ പീഡനത്തിനും പെണ്‍കുട്ടി ഇരയായതായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. നിരന്തര പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ ശരീരത്തില്‍ മുറിവുകളും ക്ഷതങ്ങളും ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അതേ സമയം മരിച്ച പെണ്‍കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടും തമ്മില്‍ പ്രകടമായ വ്യത്യാസങ്ങളും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. പെണ്‍കുട്ടി മരണത്തിന് മൂന്ന് ദിവസം മുന്‍പ് വരെ പീഡിപ്പിക്കപ്പെട്ടുവെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്.

എന്നാല്‍ പെണ്‍കുട്ടി മരിക്കുന്നതിന് തൊട്ടുമുന്‍പുള്ള ദിവസം വരെ പീഡനത്തിന് വിധേയയായി എന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടും പറയുന്നു. ഒരേ സംഭവത്തെക്കുറിച്ചുള്ള രണ്ട് വ്യത്യസ്തമായ കാര്യങ്ങളാണ് പോലീസും പോസ്റ്റ്മോര്‍ട്ടവും പറയുന്നത് എന്നത് സംശയകരമാണ്.

പെണ്‍കുട്ടിയുടേത് ആത്മഹത്യയല്ല കൊലപാതകമാണ് എന്ന് കുട്ടിയുടെ അച്ഛന് ആരോപിച്ചിരുന്നു. പെണ്‍കുട്ടിയുടേത് എന്ന് പറയപ്പെട്ട ആത്മഹത്യാക്കുറിപ്പ് ഭീഷണിപ്പെടുത്തി എഴുതിച്ചതാണെന്നും അച്ഛന് ആരോപിച്ചു.

നുണ പരിശോധനയ്ക്ക് ഭയന്നാണ് കുട്ടിയെ പീഡിപ്പിച്ച വിവരം മുത്തച്ഛന് സമ്മതിച്ചതെന്ന് പിതാവ് പറയുന്നു. നുണപരിശോധന നടത്തിയാല്‍ കൂടുതല്‍ ആളുകളുടെ പങ്ക് വെളിച്ചത്ത് വരുമെന്നും കുട്ടിയുടെ അച്ഛന് വ്യക്തമാക്കി.പെണ്‍കുട്ടി മരിച്ച ദിവസം വിക്ടര്‍ തന്നെ വീട്ടിലേക്ക് വിളിപ്പിച്ചിരുന്നതായും ഇദ്ദേഹം പറയുന്നു. കുട്ടിയുടെ മരണത്തില്‍ തന്നെ പ്രതിയാക്കുകയായിരുന്നു വിക്ടറിന്റെ ഉദ്ദേശം.

പെണ്‍കുട്ടിയെ അച്ഛന് ഉപദ്രവിക്കുന്നതായി നേരത്തെ അമ്മ പോലീസിന് പരാതി നല്‍കിയിരുന്നു. ആ സമയത്ത് കുട്ടിയെ കൗണ്‍സിലിംഗിന് വിധേയയാക്കിയിരുന്നുവെങ്കില്‍ ഇന്നിങ്ങനെ സംഭവിക്കില്ലായിരുന്നുവെന്നും പെണ്‍കുട്ടിയുടെ അച്ഛന് പറയുന്നു.മരിച്ച പെണ്‍കുട്ടി ഉള്‍പ്പെടെ രണ്ട് പെണ്‍കുട്ടികളാണ് ഇവര്‍ക്കുള്ളത്.

ഒരു വര്‍ഷത്തോളം പെണ്‍കുട്ടികളെ മുത്തച്ഛനായ വിക്ടര്‍ നിരന്തര പീഡനത്തിന് വിധേയമാക്കിയിരുന്നു എന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. അച്ഛനെ വീട്ടില്‍ നിന്നും ഒഴിവാക്കാനാണ് മകളെക്കൊണ്ട് വിക്ടര്‍ കേസ് കൊടുപ്പിച്ചത്.കേസിന്റെ ആദ്യഘട്ടത്തില്‍ പെണ്‍കുട്ടിയുടെ അമ്മ അടക്കമുള്ള ബന്ധുക്കള്‍ അന്വേഷണത്തോട് സഹകരിക്കാന്‍ തയ്യാറല്ലായിരുന്നു.

ഒടുവില്‍ പെണ്‍കുട്ടിയുടെ മുത്തശ്ശിയാണ് നേരിട്ട് കണ്ട ക്രൂരപീഡനത്തിന്റെ വിവരം പോലീസിനോട് തുറന്ന് പറഞ്ഞത്. പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന വിവരം പുറത്ത് പറഞ്ഞാല്‍ കൊന്നുകളയുമെന്നായിരുന്നു വിക്ടര്‍ ഭാര്യയെ ഭീഷണിപ്പെടുത്തിയിരുന്നത്. മാത്രമല്ല മൂത്ത പെണ്‍കുട്ടിയും ഭയം മൂലം അന്വേഷണത്തോട് സഹകരിച്ചിരുന്നില്ല.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications