കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുണ്ടറയിലെ 10 വയസ്സുകാരിയുടെ ശരീരത്തില്‍ 22 മുറിവുകള്‍..!!നടുക്കുന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്!

  • By അനാമിക
Google Oneindia Malayalam News

കുണ്ടറ: കൊല്ലം കുണ്ടറയില്‍ പത്ത് വയസ്സുകാരി ആത്മഹത്യ ചെയ്തത് കൊടും പീഡനത്തെ തുടര്‍ന്നെന്ന് വിവരം. രണ്ട് മാസം മുന്‍പ് നടന്ന സംഭവത്തില്‍ കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. അതേസമയം കേസന്വേഷണത്തില്‍ പോലീസ് അലംഭാവം കാട്ടിയതായും ആക്ഷേപം ഉയരുന്നത്. അതിക്രൂരമായ പീഡനം നടന്നുവെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

Read Also: ജയസുധയുടെ ഭര്‍ത്താവിന്റെ ദുരൂഹമരണം..6 നിലക്കെട്ടിടത്തില്‍ നിന്നും ചാടി..!! ആത്മഹത്യാക്കുറിപ്പില്ല !!

Read Also: സീനത്തിനെ വിവാഹം കഴിക്കാന്‍ ശങ്കര്‍ നൗഷാദായി..!!ശേഷം കാമുകിക്ക് വേണ്ടി ഭാര്യയോട് ചെയ്തത് കേട്ടാല്‍!

ജനൽക്കമ്പിയിൽ തൂങ്ങി

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് പെണ്‍കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. പെണ്‍കുട്ടി നിരന്തരമായി പീഡനത്തിന് ഇരയായതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ജനുവരി 16ന് തന്നെ പോലീസിന് ലഭിച്ചിട്ടുമുണ്ട്.

ക്രൂര പീഡനത്തിന് ഇരയായി

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് പെണ്‍കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. പെണ്‍കുട്ടി നിരന്തരമായി പീഡനത്തിന് ഇരയായതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ജനുവരി 16ന് തന്നെ പോലീസിന് ലഭിച്ചിട്ടുമുണ്ട്.

പോലീസിന്റെ വീഴ്ച

റിപ്പോര്‍ട്ട് കയ്യില്‍ കിട്ടി രണ്ട് മാസത്തോളം കഴിഞ്ഞിട്ടും അന്വേഷണം നടത്താനോ പ്രതിയോ അറസ്റ്റ് ചെയ്യാനോ പോലീസ് ശ്രമിച്ചിട്ടില്ല എന്നാണ് ആരോപണം. വാളയാറിലേതിന് സമാനമായ വീഴ്ചയാണ് ഈ കേസിലും പോലീസിന് സംഭവിച്ചിരിക്കുന്നത്.

ശരീരത്തിൽ 22 മുറിവുകൾ

മരിച്ച പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളിലടക്കം ഇരുപത്തി രണ്ട് മുറിവുകളാണ് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഇത്രയം ക്രൂരമായ പീഡനം നടന്നുവെന്നതിന് തെളിവുള്ളപ്പോഴും പോലീസ് കാര്യമായ നടപടിയെടുത്തില്ല.

കൊലപാതക സാധ്യതയും

വാളയാറിലെ മരിച്ച രണ്ട് പെണ്‍കുട്ടികളുടെ കേസിലെന്ന പോലെ കൊലപാതക സാധ്യത പോലും സംശയിക്കാവുന്ന കേസിലാണ് പോലീസിന്റെ ഈ കുറ്റകരമായ അനാസ്ഥ. രണ്ട് മാസം കഴിഞ്ഞിട്ടും പ്രത്യേക അന്വേഷണ സംഘത്തെ ഏര്‍പ്പെടുത്തിയത് പോലും കഴിഞ്ഞ ദിവസമാണ്.

മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

കുട്ടിയുടെ മരണത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പോലീസിന്റെ ഭാഗത്ത് നിന്നും വന്നിരിക്കുന്ന വീഴ്ച ഐജി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം.

മരണത്തിൽ ദുരൂഹതയുണ്ട്

പോലീസിനെ കൂടാതെ ഡിഎംഓയും ശിശുക്ഷേമ സമിതിയും റിപ്പോര്‍ട്ട് നല്‍കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നേരത്തെ രക്ഷിതാക്കള്‍ ആരോപിച്ചിരുന്നു.

പ്രതിഷേധം ശക്തം

പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ പോലീസിന്റെ അനാസ്ഥയില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ, കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ കുണ്ടറ പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു. കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിനെ ഏല്‍പ്പിക്കണമെന്നാണ് സിപിഎം ആവശ്യപ്പെടുന്നത്.

English summary
Shocking postmortem report of ten year old girl who died in Kundara shows that she was brutally raped.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X