കുണ്ടറ പീഡനക്കേസ്; അന്വേഷണത്തില്‍ വീഴ്ച... സിഐയെ സസ്‌പെന്‍ഡ് ചെയ്തു
അതിക്രൂരമായ പീഡനം നടന്നുവെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. കേസന്വേഷണത്തില്‍ പോലീസ് അലംഭാവം കാട്ടിയെന്നും ആരോപണമുയര്‍ന്നിരുന്നു.
കൊല്ലം: കുണ്ടറ സിഐ ആര്‍ ബാബുവിനെ സസ്‌പെന്റ് ചെയ്തു. കുണ്ടറയില്‍ പത്ത് വയസ്സുകാരി തൂങ്ങിമരിച്ചതുമായി ബന്ധപ്പെട്ട പീഡനക്കേസ് അന്വേഷണത്തില്‍ വീഴ്ചവരുത്തിയതിനാണ് സസ്‌പെന്‍ഷന്‍. രണ്ടാ മാസം മുമ്പ് നടന്ന സംഭവത്തില്‍ കുട്ടി ലൈംഗീക പീഡനത്തിന് ഇരയായതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു.
അതിക്രൂരമായ പീഡനം നടന്നുവെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. കേസന്വേഷണത്തില്‍ പോലീസ് അലംഭാവം കാട്ടിയെന്നും ആരോപണമുയര്‍ന്നിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് പെണ്‍കുട്ടിയുടെ പോസ്റ്റ് മോര്‍ട്ടം നടത്തിയത്. പോസ്റ്റ്മാര്‍ട്ടത്തിന്റെ പകര്‍പ്പ് ജനുവരി 16 ന് തന്നെ പോലീസിന് ലഭിച്ചിരുന്നു.

റിപ്പോര്‍ട്ട് കൈയ്യില്‍ കിട്ടി രണ്ട് മാസത്തോളമായിട്ടും അന്വേഷണം നടത്താനോ പ്രതിയെ അറസ്റ്റ് ചെയ്യാനോ പോലീസ് ശ്രമിച്ചിട്ടില്ല എന്നാണ് ആരോപണം. പെണ്‍കുട്ടിയുടെ സ്വകാര്യഭാഗ്യങ്ങളില്‍ ഇരുപത്തി രണ്ട് മുറിവുകളാണ് പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തിയിരിക്കുന്നത്.












Click it and Unblock the Notifications