Get Updates
Get notified of breaking news, exclusive insights, and must-see stories!

കുണ്ടറ: മകളെ ബലാല്‍സംഗം ചെയ്യിക്കുമെന്ന് ഭീഷണി!!തന്നെ വ്യഭിചരിക്കാന്‍ വിളിച്ചു!! വീഡിയോ..

പ്രതിയുടെ ഭാര്യ തന്നെ പെണ്‍വാണിഭത്തിന് പ്രേരിപ്പിച്ചതായും വെളിപ്പെടുത്തല്‍

കൊല്ലം: പേരക്കുട്ടിയെ പീഡിപ്പിച്ചതിന് അറസ്റ്റിലായ പ്രതിക്കെതിരേ ഗുരുതര ആരോപണങ്ങള്‍. 2010ല്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടത്തിയ 14 കാരന്റെ അമ്മയാണ് പ്രതിക്കും കുടുംബത്തിനുമെതിരേ രംഗത്തുവന്നത്. പ്രതിയുടെ വീട്ടിന് അടുത്ത് താമസിച്ചിരുന്ന 14കാരനെ സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മകന്റെ മരണത്തിനു പിന്നിലും പ്രതിയാണെന്ന് അമ്മ പോലീസില്‍ പരാതി നല്‍കി. പോലീസ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.

അമ്മയുടെ വെളിപ്പടുത്തല്‍

മകന്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് തനിക്കു നന്നായി അറിയാമെന്ന് അമ്മ പറഞ്ഞു. നിന്റെ സഹോദരിയെ ഗുണ്ടകളെക്കൊണ്ടു വന്ന് ബലാല്‍സംഗം ചെയ്യിക്കുമെന്നും തുടര്‍ന്നു കൊന്നു കെട്ടിത്തൂക്കുമെന്നും പ്രതിയുടെ മകന്‍ ഭീഷണിപ്പെടുത്തിയതായി മകന്‍ പറഞ്ഞിരുന്നു. മകളെ പ്രതീക്ഷിച്ചെത്തിയ അവര്‍ക്കു ലഭിച്ചത് മകനെയാണെന്നും അമ്മ പറയുന്നു.

രാത്രി ഫോണ്‍ വന്നു

മകന്‍ മരിച്ച ദിവസം രാത്രിയില്‍ വീട്ടിലേക്ക് ഒരു ഫോണ്‍ കോള്‍ വന്നു. വിളിച്ചത് പ്രതിയുടെ മകനായിരുന്നു. ഞാനെടുത്തപ്പോള്‍ അയാള്‍ മിണ്ടിയില്ല. തുടര്‍ന്ന് മകള്‍ എടുത്തപ്പോള്‍ നിന്നെയായിരുന്നു വിചാരിച്ചത്, പക്ഷെ കിട്ടിയത് സഹോദരനെയാണെന്ന് പ്രതിയുടെ മകന്‍ പറഞ്ഞുവെന്നും അമ്മ വെളിപ്പെടുത്തി.

ഭീഷണിപ്പെടുത്തി

അന്നു ഫോണിലൂടെ മകളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. നീ സൂക്ഷിച്ചിരുന്നോയെന്നും കൈയില്‍ കിട്ടിയാല്‍ കൊലപ്പെടുത്തുമെന്നും പ്രതിയുടെ മകന്‍ പറഞ്ഞു. പിന്നീടൊരിക്കല്‍ നേരിട്ടു കണ്ടപ്പോഴും കത്തി ചൂണ്ടി അയാള്‍ തന്നെ ഭീഷണിപ്പെടുത്തിയതായും അമ്മ വ്യക്തമാക്കി.

താമസം മാറി

പ്രതിയുടെയും മകന്റെയും നിരന്തരമുള്ള ഭീഷണിയെത്തുടര്‍ന്നാണ് അവിടെ നിന്നു താമസം മാറിയതെന്ന് അമ്മ പറഞ്ഞു.

ഭാര്യക്കെതിരേയും ആരോപണം

പ്രതിയുടെ ഭാര്യക്കെതിരേയും ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് അമ്മ നടത്തിയത്.
തന്നെ അവര്‍ പെണ്‍വാണിഭത്തിന് പ്രേരിപ്പിച്ചതായി ഇവര്‍ വെളിപ്പെടുത്തി. താന്‍ പറയുന്ന സ്ഥലങ്ങളില്‍ പറയുന്ന ആളുകള്‍ക്കു മുന്നിലെത്തിയാല്‍ സാമ്പത്തികമായി നേട്ടമുണ്ടാവുമെന്നും ഇക്കാര്യങ്ങള്‍ വീട്ടില്‍ മറ്റാരോടും പറയരുതെന്നും അവര്‍ പറഞ്ഞതായും അമ്മ വ്യക്തമാക്കി.

കലഹത്തിനു കാരണം

അവര്‍ ആവശ്യപ്പെട്ട കാര്യങ്ങള്‍ക്കു തയ്യാറാവാതിരുന്നതാണ് പിന്നീട് ഭീഷണിക്കു കാരണമായത്. പിന്നീട് ഇക്കാര്യങ്ങള്‍ അച്ഛനും അമ്മയും അവരോട് ചോദിച്ചത് കലഹത്തിന് കാരണമാവുകയും ചെയ്തതായി അമ്മ വെളിപ്പെടുത്തി.

പോലീസ് പറഞ്ഞത്

പരാതി നല്‍കിയപ്പോള്‍ പോലീസ് രണ്ടു കൂട്ടരെയും വിളിപ്പിച്ചിരുന്നു. പ്രതിയുടെ മകന്‍ പോലീസിനു മുന്നില്‍ കുറ്റം സമ്മതിച്ചിരുന്നില്ല. അയല്‍ക്കാരല്ലെ പറഞ്ഞു തീര്‍ക്കാവുന്ന പ്രശ്‌നമല്ലേയുള്ളൂവെന്നും പറഞ്ഞ് പോലീസ് സംഭവം ഒതുക്കുകയായിരുന്നുവെന്ന് അമ്മ പറഞ്ഞു.

പ്രതി പറഞ്ഞത്

താന്‍ മാനസിക രോഗിയാണെന്ന് ഉള്ള സര്‍ട്ടിഫിക്കറ്റ് കൈവശമുണ്ടെന്ന് പ്രതി സ്‌റ്റേഷനില്‍ നിന്നു പുറത്തിറങ്ങിയപ്പോള്‍ തന്നോടു പറഞ്ഞതായി അമ്മ വ്യക്തമാക്കി. ഈ സര്‍ട്ടിഫിക്കറ്റ് വച്ചാണ് എല്ലാ കേസുകളില്‍ നിന്നു രക്ഷപ്പെടുന്നതെന്നും രക്ഷിക്കാന്‍ തന്റെ ഭാര്യയുണ്ടെന്നും അയാള്‍ പറഞ്ഞു. കുണ്ടറ സ്റ്റേഷനിലെ പോലീസുകാര്‍ തന്റെ ഭാര്യയുടെ അടുത്ത സുഹൃത്തുക്കളാണെന്നും പ്രതി പറഞ്ഞു.

അന്നു സംഭവിച്ചത്

പ്രതിയുടെ മകന്‍ ഗുണ്ടകളെക്കൊണ്ട് തന്റെ ഭര്‍ത്താവിനെ വാഹനമിടിച്ചു പരിക്കേല്‍പ്പിച്ചിരുന്നു. തുടര്‍ന്ന് ആശുപത്രിയിലായിരുന്നു അദ്ദേഹം. ഭര്‍ത്താവിനെ കാണാന്‍ രാവിലെ തന്നെ ഞാന്‍ ആശുപത്രിയിലേക്കു പോയി. മകളും മകനുമാണ് വീട്ടിലുണ്ടായിരുന്നത്. പ്രതിയുടെ വീട്ടില്‍ അപ്പോള്‍ അയാളുടെ മകനും ഒരു ഗുണ്ടയും ഉണ്ടായിരുന്നു. മകള്‍ ജോലിക്കായി വീട്ടില്‍ നിന്നു പുറത്തേക്കിറങ്ങിയത് അവര്‍ കണ്ടില്ല. മകള്‍ വീട്ടിലുണ്ടെന്നു കരുതി ഇവര്‍ വീട്ടിലേക്കു വരികയായിരുന്നുവെന്നും അമ്മ പറഞ്ഞു.

ഫോണ്‍ എടുത്തില്ല

ആശുപത്രിയില്‍ വച്ച് രാവിലെ 10 മണിയോട മകനെ ഫോണില്‍ വിളിച്ചെങ്കിലും അവന്‍ എടുത്തില്ല. പിന്നീട് അഞ്ചു മണി വരെ ഫോണ്‍ വിളിച്ചെങ്കിലും ഇതു തന്നെയായിരുന്നു ഫലം. തുടര്‍ന്ന് വീട്ടിലെത്തിയപ്പോള്‍ വാതില്‍ അടഞ്ഞുകിടക്കുകയായിരുന്നു. അന്നു ബഹളം വച്ചപ്പോള്‍ തൊട്ടടുത്ത വീട്ടിലെ പ്രതിയുടെ മകന്‍ തന്നെയാണ് വീടിന്റെ വാതില്‍ തള്ളിത്തുറന്ന് കത്തി കൊണ്ട് ഷാള്‍ അറുത്ത് മൃതദേഹം താഴെയിറക്കിയത്.

പോലീസ് എത്തിയത്

മകന്റെ മരണദിവസം പോലീസുകാര്‍ വീട്ടിലേക്ക് എത്തുക പോലും ചെയ്തില്ല. സംഭവം നടന്നു 19 ദിവസത്തിനു ശേഷമാണ് പോലീസുകാര്‍ അന്വേഷണത്തിനായി വീട്ടിലെത്തിയതെന്നും അമ്മ ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+